ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ലോക്പാലിന്റെ പരിധിയില്‍ സി.ബി.ഐയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന യു.പി.എ ഘടകകക്ഷികളുടെ യോഗത്തില്‍ ധാരണയായിരുന്നു. പ്രധാനമന്ത്രിയെ ഉപാധികളോടെ ഉള്‍പ്പെടുത്താനും ധാരണയായി.
താഴെ തട്ടിലുള്ള ജീവനക്കാരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിന് ധാരണയായിട്ടുണ്ട്. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളെല്ലാം ഘടകക്ഷികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപാധികളോടെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സി.ബി.ഐയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ അത് സി.ബി.ഐയുടെ പ്രസക്തി നഷ്ടപ്പെടുത്തുമെന്ന് ഘടകക്ഷികള്‍ അഭിപ്രായപ്പെട്ടു. യു.പി.എ യോഗത്തിലുണ്ടായ ധാരണ സര്‍വ്വകക്ഷി യോഗത്തില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: