കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന വജ്രാഭരണങ്ങള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ദല്‍ഹിയില്‍ നിന്നു നെടുമ്പാശേരി വഴി കൊച്ചിയിലെ ഒരു സ്വര്ണ്ണകടയിലേക്കാണ് വജ്രാഭരണങ്ങള്‍ കൊണ്ടുവന്നത്.
നാലു കോടി രൂപയുടെ വജ്രാഭരണങ്ങളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരുന്നു. രഹസ്യസന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്.
നികുതി വെട്ടിച്ച് വജ്രാഭരണങ്ങള്‍ കൊണ്ടുവന്നത് കൊച്ചിയില്‍ ആഭരണ പ്രദര്‍ശനം നടത്താനാണെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയതെന്നാണ് സൂചന. എന്നാല്‍ ആദായ നികുതി വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇത് കേരളത്തിലെ ചില ജുവലറികള്‍ക്ക് നല്കാന് കൊണ്ടുവന്നതാണെന്ന വിവരമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: