Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രിപ്പോളി വിമാനത്താവളത്തിനടുത്ത്‌ വെടിവെപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2011, 08:25 pm IST
inWorld

ട്രിപ്പോളി: ലിബിയയുടെ തലസ്ഥാനമായ ട്രിപ്പൊളിയിലെ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈനിക തലവന്‍ മേജര്‍ ജനറല്‍ ഖാലിഫ ഹഫ്താറിനെ അനുഗമിച്ചിരുന്ന വാഹന വ്യൂഹത്തിനുനേരെ രണ്ടുപേര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന്‌ സൈനിക വക്താവ്‌ ലിബിയന്‍ ടെലിവിഷനെ അറിയിച്ചു. എന്നാല്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവമായാണ്‌ കണക്കാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിനുശേഷം തീരദേശ പാതയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായി അറിയുന്നു.

ലിബിയന്‍ ഏകാധിപതിയായിരുന്ന മു-അമര്‍ ഗദ്ദാഫിയുടെ വധത്തിനുശേഷം രാജ്യത്തിന്റെ സുസ്ഥിരതയ്‌ക്ക്‌ കോട്ടം തട്ടിയതായാണ്‌ ഇത്തരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ സൈന്യവും വിമതരും നല്‍കുന്നത്‌ വ്യത്യസ്ത ചിത്രമാണ്‌.

സിന്‍ടാന്‍ ബ്രിഗേഡിലെ തീവ്രവാദികളാണ്‌ ഈ സംഭവത്തിന്റെ പിന്നിലെന്നും വിമാനത്താവളം ഇവരുടെ നിയന്ത്രണത്തിലാണെന്നും പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ സൈന്യം തന്നെയാണ്‌ ആക്രമണം നടത്തിയതെന്ന്‌ സിന്‍ട്ടാന്‍ ബ്രിഗേഡിലെ അംഗം അബുബേക്കര്‍ അല്‍അഹര്‍ഷ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തി.

സൈന്യം വിമാനവേധതോക്കുകള്‍ വഹിച്ചിരുന്ന രണ്ടു ട്രക്കുകള്‍ പിടിച്ചെടുത്തതായും പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു അവരുടെ ശ്രമമെന്നും തങ്ങളുടെ രണ്ടുപേരെ അവര്‍ മുറിവേല്‍പ്പിച്ചശേഷം മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തുവെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഗദ്ദാഫിയുടെ മകന്‍ സയിഫ്‌ അല്‍ ഇസ്ലാം സിന്‍ടാന്‍ ബ്രിഗേഡിന്റെ പിടിയിലാണ്‌. എന്നാല്‍ തങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടായതിനുശേഷമാണ്‌ പ്രതികരിച്ചതെന്ന്‌ ലിബിയന്‍ ദേശീയ സേനയുടെ വക്താവ്‌ കേണല്‍ അഹമ്മദ്‌ ബാണി പറഞ്ഞു. ഒരാളെ അറസ്റ്റു ചെയ്തുവെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും ഇത്‌ ഒറ്റപ്പെട്ട ഒരു സംഭവം മാത്രമണെന്നും അതിന്‌ രാഷ്‌ട്രീയ, ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അദ്ദേഹം അല്‍ അഹര്‍ ടെലിവിഷനോടു പറഞ്ഞു.

ഭരണകക്ഷിയായ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ അതിന്റെ ദേശീയ സമവായത്തിനായുള്ള യോഗം കൂടുന്ന ദിവസം തന്നെയാണ്‌ ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നത്‌. ഭീകരര്‍ക്ക്‌ ആയുധങ്ങള്‍ ഉപേക്ഷിച്ച്‌ നഗരം വിടാന്‍ ഭരണകക്ഷി ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.