കൊച്ചി: അമ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 268 പോയിന്റോടെ എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 220 പോയിന്റ് നേടിയ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 64 പോയിന്റ് മാത്രമാണ് നേടിയത്.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ് 150 പോയിന്റ് നേടി കിരീടം സ്വന്തമാക്കി. കെ.എച്ച്.എസ് കുമാരംപുതൂര് 80 പോയിന്റോടെ രണ്ടാം സ്ഥാനവും എച്ച്.എസ്.പറളി 68 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വേഗതയേറിയ താരങ്ങളായി എറണാകുളം മാര്‍ ബേസില്‍ സ്കൂളിലെ ജിജിന് വിജയനും കണ്ണൂര്‍ സായ് സ്കൂളിലെ രംഗീതയും തെരഞ്ഞെപ്പെട്ടു. ഇന്നു നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഫൈനലില്‍ ജിജിന് വിജയന് സ്വര്‍ണം നേടി. 100 മീറ്ററിലും 4×100 റിലേയിലും ജിജിന് വിജയന് തന്നെയായിരുന്നു ജേതാവ്.
സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണം നേടിയ രംഗീത നേരത്തെ 100 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. രണ്ടിനങ്ങളിലും ലാവണ്യയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: