തൃശൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പം ദല്‍ഹിക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്നോട് ഇക്കാര്യം അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കാണുന്നതിനോടു തനിക്ക് അനുകൂല നിലപാടാണുളളത്. സന്ദര്‍ശന തിയതി പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രധാനമന്ത്രിയെ കാണുന്നത് നല്ലതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അത് അംഗീകരിക്കുന്നുവെന്ന് വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: