തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയെ മാറ്റുന്ന കാര്യം ഇന്ന് ചേരുന്ന അടിയന്തര മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രാത്രി 10നാണ് മന്ത്രിസഭായോഗം. ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി ഹൈക്കോടതിയിലെ നിലപാട് സംബന്ധിച്ചു വിശദീകരണം നല്‍കും.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് എ.ജി ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഭരണകക്ഷിനേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തത്.
അതേസമയം, മന്ത്രിമാരായ കെ.എം.മാണിയും പി.ജെ.ജോസഫും നാളെ ഉപവാസ സമരം നടത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. മാണി ഇന്ന് ചപ്പാത്തിലും ജോസഫ് ദല്‍ഹിയിലും ഉപവാസ സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: