കോതമംഗലം: ലോകം സാങ്കേതികവിദ്യയിലൂടെ അതിവേഗം മുന്നേറുകയാണെന്നും ഇൗ മുന്നേറ്റത്തില്‍ ഭാരതത്തിെന്‍റ പങ്ക് മഹത്തരമാണെന്നും അതിന് നൂതന സാങ്കേതികവിദ്യ ചാലകശക്തിയാകണമെന്നും ഉപരാഷ്‌ട്രപതി ഡോ. ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടു.കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ സുവര്‍ണജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗത്ത് കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് നല്‍കിയ സേവനം സ്തുത്യര്‍ഹമാണെന്നതില്‍ അതിയായ സന്തോഷമുണ്ട്. സാങ്കേതികരംഗത്തെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ വിദ്യാര്‍ത്ഥിസമൂഹം തയ്യാറാകണം. നാം സമൂഹത്തോടും രാജ്യത്തോടും സര്‍വോപരി മുഴുവന്‍ ലോകത്തോടും ഉത്തരവാദിത്തബോധമുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി ഡോ. എം.കെ. മുനീറാണ് അധ്യക്ഷത വഹിച്ചത്. ബസേലിയോസ് പ്രഥമന്‍ കത്തോലിക്കാ ബാവ അനുഗ്രഹപ്രഭാഷണവും ഡോ. മാത്യൂസ് മാര്‍ അപ്രേം, പി.ടി. തോമസ് എംപി, ടി.യു. കുരുവിള എംഎല്‍എ, ആഘോഷകമ്മറ്റി വൈസ് ചെയര്‍മാന്‍ കെ.എം. എബ്രഹാം എന്നിവര്‍ സംസാരിച്ചു. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക് നന്ദിയും പറഞ്ഞു.
















