ലഖ്‌നൗ: ജീവനകലയുടെ ആത്‌മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ അഴിമതി നിരോധന യാത്രയ്‌ക്ക് ഉത്തര്‍പ്രദേശിലെ ജന്‍പുരില്‍ തുടക്കമായി. റോബര്‍ട്ട്‌ഗഞ്ച്, മിസാപൂര്‍, സുല്‍ത്താന്‍ പുവര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളിലാണ് നാലു ദിവസം യാത്ര നടത്തുന്നത്.
ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് രവിശങ്കറിന്റെ യാത്ര. ബാബാ രാംദേവിന്റെ അഴിമതി വിരുദ്ധ യാത്ര തുടങ്ങിയതും ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലായിരുന്നു. ലോക്‌പാല്‍ ബില്ലിനുള്ള ആവശ്യവുമായി ഹസാരെ സംഘം ഇപ്പോള്‍ ഉത്തര്‍പ്രദേശിലാണ് ക്യാമ്പ് ചെയ്യുന്നത്.
2014 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചനകളാകുമെന്ന വിലയിരുത്തപ്പെടുന്ന ഈ തെരഞ്ഞെടുപ്പ് ഇതിനകം തന്നെ രാഷ്‌ട്രീയ ശ്രദ്ധ നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: