Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മലിനീകരണത്തിന്റെ പേരില്‍ കനാല്‍ പുറമ്പോക്കുകാരെ വഴിയാധാരമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 10:02 pm IST
in Ernakulam

പെരുമ്പാവൂര്‍: പരിസരമലിനീകരണത്തിന്റെ പേരുപറഞ്ഞ്‌ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പാവങ്ങളെ ഒഴിപ്പിക്കുന്നതിന്‌ അധികൃതര്‍ നടത്തുന്ന ശ്രമം നിരവധിപേരെ വഴിയാധാരമാക്കുന്നു. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട്‌ പെരുമ്പാവൂര്‍ ബ്രാഞ്ചിന്റെ കീഴിലായി രായമംഗലം പഞ്ചായത്ത്‌, പെരുമ്പാവൂര്‍ നഗരസഭ പരിധിയില്‍ വരുന്ന കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരെയാണ്‌ പരിസരവും കനാല്‍ വെള്ളവും മലിനമാക്കി പകര്‍ച്ചവ്യാധികള്‍ പരത്തുന്നതിന്‌ കാരണക്കാരാകുന്നു എന്നുപറഞ്ഞ്‌ ഒഴിപ്പിക്കുന്നതിന്‌ ശ്രമം നടന്നുവരുന്നത്‌. ഇവരോട്‌ മൂന്നുദിവസത്തിനുള്ളില്‍ സ്ഥലം ഒഴിയണമെന്ന്‌ കാണിച്ച്‌ നോട്ടീസ്‌ നല്‍കിയതായും ഇത്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി കൊച്ചുകുട്ടികള്‍ അടങ്ങുന്ന കുടുംബമായി താമസിച്ചുവരുന്ന നിര്‍ധന കുടുംബങ്ങളോടാണ്‌ മൂന്നുദിവസം കൊണ്ട്‌ കുടിയൊഴിയണമെന്ന്‌ പറയുന്നത്‌. സ്വന്തമായി ഒരുതുണ്ട്‌ ഭൂമി പോലുമില്ലാത്ത തങ്ങള്‍ എവിടെപോകുമെന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌. നാട്ടില്‍ പ്ലൈവുഡ്‌ കമ്പനികളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പെരുകിയതോടെ പകര്‍ച്ചവ്യാധികളും മലിനീകരണവും പെരുകിയതെന്നും അതിന്‌ ആരോരുമില്ലാത്ത തങ്ങളെ ബലിയാടാക്കുന്നത്‌ കമ്പനി മുതലാളിമാരെ സംരക്ഷിക്കുന്നതിനാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വോട്ടുബാങ്ക്‌ രാഷ്‌ട്രീയം ലക്ഷ്യംവെച്ച്‌ തങ്ങളെ പുറമ്പോക്കില്‍ താമസിക്കുന്നതിന്‌ അനുവാദം നല്‍കിയ ഇടതു-വലതു മുന്നണിക്കാര്‍ അധികൃതരുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും ഇവര്‍ സങ്കടത്തോടെ പറയുന്നു.

പെരുമ്പാവൂര്‍ നഗരസഭയിലും രായമംഗലം ഗ്രാമപഞ്ചായത്തിലും ഭരണത്തിലിരിക്കുന്നവര്‍ തെരഞ്ഞെടുപ്പ്‌ ആവശ്യം കഴിഞ്ഞപ്പോള്‍ കനാല്‍ പുറമ്പോക്കില്‍ കഴിയുന്നവരെ കയ്യൊഴിയുകയാണെന്നും പരിസര മലിനീകരണത്തില്‍ മുമ്പന്മാരായ കമ്പനി ഉടമകള്‍ക്കെതിരെ നടപടി എടുക്കാതെ പാവങ്ങളെ വഴിയാധാരമാക്കുകയാണെന്നും ഭാരതീയ യുവമോര്‍ച്ച മണ്ഡലം കമ്മറ്റി ആരോപിച്ചു. പെരുമ്പാവൂര്‍ പരിസരമലിനീകരണവും പകര്‍ച്ചവ്യാധികളും രൂക്ഷമായി പടര്‍ന്നുപിടിച്ചിട്ട്‌ വളരെകുറച്ച്‌ കാലങ്ങളേ ആയിട്ടുള്ളൂവെന്നും അത്‌ അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഇവിടെ താമസം തുടങ്ങിയതിനുശേഷമാണെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. മലിനീകരണം നടത്തുന്നുവെന്ന്‌ അധികൃതര്‍ ആരോപിക്കുന്ന പുറമ്പോക്കില്‍ കഴിയുന്നവര്‍ വളരെ വൃത്തിയോടും പരിസരശുചിത്വത്തോടുമാണ്‌ കഴിയുന്നതെന്നും ഇവരുടെ വീടുകളില്‍ ആര്‍ക്കും മാരകമായ ഒരു പകര്‍ച്ചവ്യാധിയും ഇല്ലെന്നും അധികൃതര്‍ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി പാവങ്ങളെ കുരുതികൊടുക്കുകയാണെന്നും ഈ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ പെരിയാര്‍വാലി ഡിവിഷന്‍ ഓഫീസ്‌, പെരുമ്പാവൂര്‍ നഗരസഭ, രായമംഗലം പഞ്ചായത്ത്‌ ഓഫീസ്‌ എന്നിവിടങ്ങളിലേക്ക്‌ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പ്രകാശ്‌ കെ. റാം, ജനറല്‍ സെക്രട്ടറി കെ.ജി. സുമേഷ്‌ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.