Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ്‌ ഭരണത്തില്‍ മുസ്ലീങ്ങളെ കൊലപ്പെടുത്താം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2011, 08:23 pm IST
inVicharam

രാഹുല്‍ഗാന്ധിക്ക്‌ കഴിവില്ലായ്‌മകള്‍ പലതുണ്ടെങ്കിലും ഉത്സാഹരാഹിത്യം എന്നൊരു ന്യൂനത അയാളുടെ പേരില്‍ ഇന്നേവരെ ആരോപിക്കപ്പെട്ടിട്ടില്ല. നമ്മള്‍ അയാളെ അവിടെ അന്വേഷിക്കുന്നു, ഇവിടെ തേടുന്നു, എന്നാല്‍ അയാള്‍ എവിടെയുമുണ്ട്‌. ഒരു ദളിതകുടിലില്‍ ഇന്നു രാത്രി; പണി തീരാത്ത ഒരു പാലത്തിന്‍ മുകളില്‍ നാളെ; മറ്റന്നാള്‍, ഒരു മോട്ടോര്‍സൈക്കിളിന്റെ പിന്‍സീറ്റില്‍. പാര്‍ട്ടിയുടെ യുവമുഖഭാവത്തെ പ്രതിനിധീകരിക്കുന്ന മധ്യവയസ്കനായ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ഒരിടത്ത്‌ അടങ്ങിയിരിക്കുന്നവനല്ല തന്നെ.

സ്ഥിതി ഇങ്ങനെയൊക്കെയായതിനാല്‍ ഗോപാല്‍ഗഡില്‍ അയാളെ കണ്ടതില്‍ അത്ഭുതം കൂറേണ്ടതില്ല. ഗോപാല്‍ഗഡ്‌ എന്ന സ്ഥലനാമം നാം കേള്‍ക്കാന്‍ കാരണം കഴിഞ്ഞ മാസം അവിടെ നടന്ന അനിഷ്ട സംഭവങ്ങളാണ്‌. ഇവിടെയാണ്‌ രാഹുലന്‍ കുര്‍ത്ത ചുരുട്ടിവെച്ച്‌, താടി അല്‍പ്പം ഉയര്‍ത്തി, മോട്ടോര്‍ സൈക്കിളിന്‌ പിന്നിലിരുന്ന്‌ ആ മുസ്ലീം ഭൂരിപക്ഷപ്രദേശത്തെ ജനങ്ങള്‍ പറഞ്ഞ ഭീതിദമായ കഥകള്‍ ശ്രവിച്ചത്‌. ഇപ്പോള്‍ നാം കേള്‍ക്കുന്നത്‌ ബൈക്കിന്റെ മുന്‍ സീറ്റിലിരുന്നത്‌ സ്ഥലത്തെ പ്രധാന റൗഡിയാണെന്നാണ്‌. ഗോപാല്‍ഗഡില്‍ രാഹുലിന്‌ അകമ്പടി സേവിച്ചവരും പ്രസ്തുത ജാനസില്‍പെട്ടവര്‍ തന്നെയത്രേ.

തെമ്മാടിയുടെ ബൈക്കിന്‌ പിന്നിലിരുന്നിരുന്നത്‌ ഒരു ബിജെപി നേതാവായിരുന്നെങ്കില്‍ 24ഃ7 ന്യൂസ്‌ സ്ക്രീനുകളില്‍ ഭയങ്കരമായ പ്രത്യാഘാതങ്ങളുണ്ടായേനെ. രാഷ്‌ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച്‌ നെടുനെടുങ്കന്‍ ചര്‍ച്ചകള്‍ മിനിസ്ക്രീനില്‍ യജ്ഞങ്ങളായി മാറിയേനെ. ഇടത്‌-ലിബറല്‍ പ്രതികരണവീരന്മാര്‍ക്ക്‌ ഉത്സവവുമായേനെ.

ഇനി ഞാന്‍ വ്യതിചലിക്കട്ടെ. മേവത്ത്‌ നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗോപാല്‍ഗഡ്‌ ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടാനുള്ള ഹേതു പ്രസ്തുത സ്ഥലത്തേക്ക്‌ രാജകുമാരന്‍ എഴുന്നെള്ളിയതല്ല, ഗുജ്ജാറുകളും മിയോ മുസ്ലീങ്ങളും തമ്മിലുണ്ടായ ഒരു തര്‍ക്കത്തിന്റെ പരിണതഫലമായി സപ്തംബര്‍ 14-ാ‍ം തീയതി അരങ്ങേറിയ കരാള സംഭവമാണ്‌.

തര്‍ക്കം ഒരു തുണ്ടുഭൂമിയെ ചൊല്ലിയായിരുന്നു. ഒരു ശ്മശാനത്തിനോടു ചേര്‍ന്നു കിടക്കുന്ന ആറ്‌ സെന്റ്‌ സ്ഥലം കൈവശമാക്കാന്‍ രണ്ടു വിഭാഗങ്ങളും ശ്രമം നടത്തിവരുന്ന കഴിഞ്ഞ 40 കൊല്ലങ്ങളില്‍ ഇടക്കിടെ ലഹളത്തീ ഉയര്‍ന്നിട്ടുണ്ട്‌.

ഗോപാല്‍ഗഡിന്റെ മുന്‍ സാര്‍പാഞ്ചും ഇപ്പോഴത്തെ സാര്‍പാഞ്ചിന്റെ ഭര്‍ത്താവുമായ ഷെര്‍സിംഗ്‌ പറയുന്നു: “പുരാതനകാലത്ത്‌ രാജാക്കന്മാര്‍ കുഴിച്ച ഒരു കുളത്തിന്റെ ഭാഗമാണീ ഭൂമി. 1950 കളില്‍ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ ഈ സ്ഥലത്തെ ഇവിടുത്തെ മുസ്ലീം പള്ളിയുടെ കബറിസ്ഥാനോടു ചേര്‍ത്തു പതിച്ചു.”

ഒരിക്കല്‍, ഗോപാല്‍ഗഡ്‌ ഹിന്ദുഭൂരിപക്ഷ പ്രദേശമായിരുന്നു. ഇന്നവിടെ, മിയോ മുസ്ലീങ്ങളാണ്‌ അധികവും. ഗുജ്ജാറുകള്‍ അടുത്തകാലത്ത്‌ മിലിറ്റന്റ്‌ സ്വഭാവം കൈക്കൊണ്ട സമുദായമാണ്‌. മിയോകള്‍ക്കിടയിലാകട്ടെ, ഇസ്ലാമിക തീവ്രവാദത്തിന്‌ വേരോട്ടമുണ്ടാകയും ചെയ്തു. പോരെ പൂരം? ഈ വര്‍ഷമാദ്യം സ്ഥലപ്രശ്നം ഗുരുതരഭാവം കൈവരിച്ചു. പ്രശ്നത്തെകോള്‍ഡ്‌ സ്റ്റോറേജില്‍ വെയ്‌ക്കുക എന്ന സ്ഥിരം തന്ത്രം ജില്ലാ കളക്ടര്‍ പയറ്റി. റവന്യൂ ഉദ്യോഗസ്ഥരോടു തര്‍ക്കത്തെ പറ്റി പഠിക്കാനും അതിനെ കോടതിയിലെത്തിക്കാനും ഉത്തരവിട്ടു.

ഇത്‌ വികാരങ്ങളെ തണുപ്പിക്കേണ്ടിയിരുന്നു. പക്ഷേ, അത്‌ സംഭവിച്ചില്ല. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഉത്ഭവം കൊണ്ട “ഈ അനന്തമായ മാറ്റിവെയ്‌ക്കല്‍” തന്ത്രം-അന്നഹസാരെ ലോക്പാല്‍ ബില്ലിന്റെ കാര്യത്തിലെന്ന പോല്‍-ഗോപാല്‍ഗഡിലെ ജനങ്ങള്‍ നിരസിച്ചു.

സപ്തംബര്‍ 13-ന്‌ തീ ആളിക്കത്തി. ഒരു അടിപിടി ഉന്നംവെച്ചുള്ള ആക്രമണങ്ങളായി പടര്‍ന്നുപിടിച്ചു. അടുത്ത ഗ്രാമത്തിലെ സാര്‍പാഞ്ച്‌ ഷംസുദ്ദീന്‍ പറഞ്ഞു. “ഗോപാല്‍ഗഡ്‌ പള്ളിയിലെ ഇമാം സാഹിബ്ബിനേയും കൂട്ടരെയും മര്‍ദ്ദിച്ചു.”

സപ്തംബര്‍ 14-ാ‍ം തീയതി രണ്ടു വിഭാഗങ്ങളുടേയും പ്രതിനിധികളെ ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടി സമാധാന ചര്‍ച്ച നടത്തി. പതിവുപോലെ പ്രതിനിധികള്‍ സംയമനം പാലിക്കാമെന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്താമെന്നും ഉറപ്പുനല്‍കി ചായയും സമോസകളും അകത്താക്കി പിരിഞ്ഞു.

പിന്നെ, എന്തോ സംഭവിച്ചു. കൃത്യമായി പറയാന്‍ ആര്‍ക്കുമറിയില്ല. മിയോകളുടെ മേല്‍ ഗുജ്ജാറുകള്‍ ചാടി വീണു. മിയോകള്‍ ഗുജ്ജാര്‍ ഗൃഹങ്ങള്‍ കൊള്ളയടിച്ചു. ഗോപാല്‍ഗഡ്‌ കലാപകാരികളുടെ പിടിയിലമര്‍ന്നു. തുടര്‍ന്നു പോലീസ്‌ സേന രംഗത്തെത്തി.

ലഹള നടന്ന എല്ലാ ഗ്രാമങ്ങളിലുമെന്നപോലെ, ഗോപാല്‍ഗഡിലും ആളുകള്‍ കൊല്ലപ്പെട്ടു. കര്‍ഫ്യൂ നടപ്പാക്കുകയും ഗ്രാമത്തില്‍ ശ്മശാന നിശബ്ദത കൈവരികയും ചെയ്തു. നിശബ്ദതയെ ഭേദിച്ചത്‌ പത്ത്‌ ശവശരീരങ്ങളുടെ അടുത്തുനിന്നു ഉയര്‍ന്ന കരച്ചിലുകള്‍ മാത്രം-മരിച്ചവര്‍ പത്തും മിയോകളായിരുന്നു; അല്ലെങ്കില്‍, ചിലര്‍ പേരു വിളിക്കാന്‍ ഇഷ്ടപ്പെടുംപോലെ, മുസ്ലീങ്ങളായിരുന്നു. പത്തു മുസ്ലീങ്ങളും മരിച്ചത്‌ പോലീസിന്റെ വെടിയേറ്റാണ്‌.

മുസ്ലീങ്ങളെ കൊല്ലാന്‍ വേണ്ടി പോലീസ്‌ വെടിവെച്ചെന്ന്‌ മിയോകള്‍ പറയുന്നു. ലഹള നടത്തിക്കൊണ്ടിരുന്ന മിയോകളെ തടയാനാണ്‌ വെടിവെച്ചതെന്ന്‌ പോലീസും വലിയൊരു മുസ്ലീം ജനക്കൂട്ടം അക്രമാസക്തരായി തടിച്ചുകൂടിയ പള്ളിയിലാണ്‌ വെടിവെയ്‌പ്പ്‌ നടന്നതെന്ന്‌ പോലീസ്‌. അല്ല, ഗുജ്ജാര്‍-അക്രമത്തില്‍നിന്നും രക്ഷ നേടാന്‍ പള്ളിയില്‍ അഭയം തേടിയവര്‍ക്ക്‌ നേര്‍ക്കാണ്‌ പോലീസ്‌ വെടിവെച്ചതെന്ന്‌ മിയോകളും.

ഇത്തരുണത്തില്‍ മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ നിവൃത്തിയില്ല.

1. ബീഭത്സവും ഏകപക്ഷീയവുമായ ഈ വംശഹത്യയുടെ കാര്യത്തില്‍ മനുഷ്യാവകാശത്തൊഴിലാളികള്‍ പേടിപ്പെടുത്തുന്ന നിശബ്ദത പാലിക്കുന്നതെന്ത്‌?

2. ഈ കിരാത സംഭവത്തില്‍ ജുഡീഷ്യറി, ധാര്‍മിക രോഷം പൂണ്ട്‌ ചീഫ്‌ മിനിസ്റ്റര്‍ അശോക്‌ ഗെഹ്ലോട്ടിനെതിരെ, ഗോപാല്‍ഗഡ്‌ എരിയുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി വീണ വായിക്കുകയായിരുന്നു എന്ന പരാമര്‍ശം നടത്താത്തതെന്തേ?

3. ടിവി ചാനല്‍ ചര്‍ച്ചകളിലെ കമന്റടിക്കാര്‍ കൊല്ലപ്പെട്ടവരുടെ സംഖ്യയെ ഊതിവീര്‍പ്പിക്കാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതെന്തേ?

കാഞ്ചന്‍ ഗുപ്ത

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.