Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അരുണോദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2011, 09:52 pm IST
inVicharam

പിതാവിന്‌ മോക്ഷംനേടിക്കൊടുക്കുക എന്നത്‌ പുത്രന്റെ ധര്‍മമായി പുരാണങ്ങള്‍ കരുതുന്നു. എന്നാല്‍ തന്റെ പിതാവിന്റെ നാമധേയം അനുസ്മരിപ്പിക്കാന്‍ തക്കവണ്ണം ഹീനമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു മകനിലേക്കാണ്‌ ഈ യാഴ്ച വാര്‍ത്തകള്‍ കേന്ദ്രീകരിക്കുന്നത്‌. മുന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആര്‍ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ.അരുണ്‍കുമാറിലേക്ക്‌.

ഐഎച്ച്‌ആര്‍ഡി എന്ന സ്ഥാപനം കേരളസര്‍ക്കാരിനുകീഴിലുള്ള എന്‍ജിനീയറിംഗ്‌ കോളേജുകളേയും സാങ്കേതിക സ്കൂളുകളേയും മറ്റുസ്ഥാപനങ്ങളേയും നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ്‌. എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവുമുള്ള ഒരാള്‍ക്കേസാധാരണഗതിയില്‍ അതിന്റെ നേതൃനിരയിലെത്താന്‍ കഴിയൂ. ഈ സ്ഥാപനത്തിലാണ്‌ വേണ്ടത്ര യോഗ്യതകളില്ലാത്ത അരുണ്‍കുമാറിനെ അഡീഷനല്‍ ഡയറക്ടറായി നിയമിച്ചത്‌. ഇത്തരമൊരു നിയമനത്തിന്‌ സ്പെഷ്യല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും ബഡ്ജറ്റില്‍ അദ്ദേഹത്തിനുള്ള പ്രതിഫലവും മറ്റും വകയിരുത്തേണ്ടതുമുണ്ട്‌. ഇതിനു സര്‍ക്കാര്‍ അനുവാദം വേണം. ഐഎച്ച്‌ആര്‍ഡിയുടെ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്‌ ഒരു ഭരണസമിതി അഥവാ ഗവേണിംഗ്‌ ബോഡിയാണ്‌. ഇതിന്റെ ചെയര്‍മാന്‍ അരുണ്‍കുമാറിനെ നിയമിക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയായിരുന്നു. ഗവേര്‍ണിങ്ങ്‌ ബോഡിയെ നോക്കുകുത്തിയാക്കി തീരുമാനങ്ങളെല്ലാം എം.എ.ബേബിയുടെ അംഗീകാരത്തോടെ നടപ്പാക്കിയതായി അക്കൗണ്ടന്റ്‌ ജനറലിന്റേയും ധനകാര്യപരിശോധനാ വിഭാഗത്തിന്റേയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഐഎച്ച്‌ആര്‍ഡിയുടെ ഭരണസമിതിയോഗം നാലുവര്‍ഷമായി കൂടുന്നില്ല. അഡീഷണല്‍ ഡയറക്ടറുടെ പദവി സര്‍വകലാശാലയിലെ പ്രോ വൈസ്‌ ചാന്‍സലര്‍ക്കൊപ്പമാണ്‌. ഇത്തരമൊരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ അകാന്‍ അടിസ്ഥാനയോഗ്യതയോടൊപ്പം ഏഴുവര്‍ഷത്തെ അദ്ധ്യാപന പരിചയം വേണമെന്നിരിക്കെയാണ്‌ ഇതുരണ്ടും ഇല്ലാത്ത അരുണ്‍കുമാറിന്‌ പ്രിന്‍സിപ്പല്‍ ജോയിന്റ്‌ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, എന്നീ തസ്തികകളില്‍ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്‌. ഇതിനുപുറമേ ഐടി മിഷനും ഐഎച്ച്‌ആര്‍ഡിയും ചേര്‍ന്നു രൂപവല്‍ക്കരിച്ച ഫിനിഷിങ്ങ്‌ സ്കൂളിന്റെ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്‌ ഐഎച്ച്‌ആര്‍ഡി ഭരണസമിതിയുടെ അനുമതിയോടെയായിരുന്നില്ല. ഫിനിഷിങ്ങ്‌ സ്കൂളില്‍ നിയമാനുസൃതമായി കരാര്‍ ഉണ്ടാക്കാതെയാണ്‌ കെല്‍ട്രോണിന്റെ ജോലികളേല്‍പ്പിച്ചത്‌ എന്നിവയാണ്‌ പരിശോധനറിപ്പോര്‍ട്ടിലെ മറ്റുപരാമര്‍ശങ്ങള്‍. ഇതില്‍ അരുണ്‍കുമാറിനേയും മറ്റൊരു ഐഎച്ച്‌ആര്‍ഡി ഉദ്യോഗസ്ഥനായ സുബ്രഹ്മണിയേയും സസ്പെന്‍ഡുചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അരുണ്‍കുമാറിനെതിരെ നിയമസഭാസമിതിയുടെ അന്വേഷണം നടക്കുന്നതിനാല്‍ സുബ്രഹ്മണിയെ മാത്രമേ ഇപ്പോള്‍ സസ്പെന്‍ഡുചെയ്യുന്നുള്ളൂ.

2011 ഫെബ്രുവരിയില്‍ അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയോഗിച്ചതില്‍ അപാകതയുണ്ടെന്ന്‌ ജുലൈ 12-ാ‍ം തിയതി കോണ്‍ഗ്രസ്‌ അംഗം പി.സി.വിഷ്ണുനാഥ്‌ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഇതു പ്രകാരം ഐസിടി അക്കാദമി ഡയറക്ടറായുള്ള അരുണ്‍കുമാറിന്റെ നിയമനം, അക്കാദമിക്കുള്ള സാമ്പത്തികസഹായം, ഐഎച്ച്‌ആര്‍ഡി അഡീഷണല്‍ ഡയറക്ടറായുള്ള അരുണ്‍കുമാറിന്റെ നിയമനം, അരുണ്‍കുമാറിന്റെ സുഹൃത്തു നടത്തുന്ന സ്പേസ്‌ എന്ന കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളെക്കുറിച്ച്‌ നാല്‌ പ്രതിപക്ഷ, ഭരണപക്ഷ എംഎള്‍എമാര്‍ നിയമസഭാ സമിതിനേതാവായ വി.ഡി.സതീശന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. പി.സി.വിഷ്ണുനാഥും, വി.എസ്‌.അച്യുതാനന്ദനുമടക്കം 15 ഓളം പേരില്‍നിന്ന്‌ സമിതി തെളിവുകള്‍ ശേഖരിക്കും. ഈ അന്വേഷണഫലത്തിനനുസരിച്ചായിരിക്കും അരുണിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത്‌.

അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷം അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും അവ എഴുതിത്തരാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഉമ്മന്‍ചാണ്ടി അവ എഴുതിനല്‍കുകയും ചെയ്തു. ഈ വസ്തുതകള്‍ അച്യുതാനന്ദന്‍ ലോകായുക്തയുടെ അന്വേഷണത്തിനുവിട്ടു.
ലോകയുക്തയില്‍ നിന്നും അത്‌ പിന്‍വലിച്ചശേഷം 2011 ജൂണ്‍ 16ന്‌ അരുണ്‍കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. 2003ല്‍ ചന്ദനഫാക്ടറി ഉടമകളില്‍ നിന്ന്‌ അച്യുതാനന്ദന്റെ കര്‍ശനനിലപാടുകളെ അനുനയിപ്പിക്കാന്‍ 7 ലക്ഷം രൂപ വാങ്ങിയെന്നും ലോട്ടറി കേസ്‌ സിബിഐക്ക്‌ വിടാതിരിക്കാന്‍ പണം വാങ്ങിയെന്നും, കണ്ണൂര്‍ പവര്‍ പ്രോജക്റ്റ്സ്‌ പ്രമോട്ടര്‍ കെ.പി.പി.നമ്പരില്‍നിന്ന്‌ 5 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നു ചെറിയ എന്റര്‍പ്രൈസുമായുള്ള വ്യാപാരബന്ധവും ഗോള്‍ഫ്‌ ക്ലബിലെ അംഗത്വവും വിദേശയാത്രകളും എല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഇതിനെതിരെ അരുണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2011 സപ്തംബര്‍ 30ന്‌ കേരള ഹൈക്കോടതി അത്‌ തള്ളി.

കോളേജ്‌ അദ്ധ്യാപന പരിചയമുണ്ടെന്ന നിലയില്‍ ഗവേഷണത്തിനു ചേരാന്‍ 2006ല്‍ അദ്ദേഹത്തിനു അനുമതി ലഭിച്ചെങ്കിലും വേണ്ടത്ര യോഗ്യതകളില്ലെന്ന കാരണത്താല്‍ കേരള സര്‍വകലാശാല അതു റദ്ദാക്കി. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും 2009 ജൂലൈ 3ന്‌ സര്‍വകലാശാലയെ ന്യായീ കരിച്ചുകൊണ്ട്‌ കോടതി ഉത്തരവു പുറപ്പെടുവിച്ചു.

അധികാരത്തിലിരിക്കുമ്പോള്‍ തന്റെ മകന്റെ ചെയ്തികള്‍ സശ്രദ്ധം നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും ലോകത്തെ അഴിമതിമുഴുവന്‍ അവസാനിപ്പിക്കുന്നത്‌ തന്റെ ദൗത്യമാണെന്നു ഭാവിക്കുന്ന അച്യുതാനന്ദനു കഴിഞ്ഞില്ല. ഒരു പിതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലും ഒരു പരാജയമാണ്‌ അച്യുതാനന്ദന്‍ എന്നും അദ്ദേഹം സാധാരണ അവനവന്‍ കമ്മ്യൂണിസത്തിന്റെ പ്രതിബിംബമാണെന്നും സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കേവലം ഒരു സാധാരണക്കാരനായ അരുണ്‍കുമാറിനെ അച്യുതാനന്ദന്റെ ഭീകരമായ പതനത്തിനു മുമ്പില്‍നിന്ന്‌ അവസരവാദി എന്ന മുദ്രമാത്രം ചാര്‍ത്തി തൃപ്തിയടയുന്നു.

മാടപ്പാടന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.