മധുര: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്നു പൈപ്പ് ബോംബ് കണ്ടെടുത്തു. തമിഴ്നാട്ടിലെ മധുരയിലാണു സംഭവം. ആലമ്പട്ടി എന്ന സ്ഥലത്തെ പാലത്തിനടിയിലാണ് 2 പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. പാലത്തിനടിയില്‍ ബോംബ് കണ്ടുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: