കോട്ടയം: വാഹനത്തിന്റെ വായ്പാ കുടിശിക അടച്ചു തീര്‍ത്തിട്ടും എന്‍.ഒ.സി. നല്‍കാത്ത എച്ച്.ഡി.ബി. ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ബാങ്ക് 27000 രൂപ നഷ്ടപരിഹാരം നല്കാന് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് വിധിച്ചു.
എറണാകുളം ചേലാട് സ്വദേശി കെ.ജെ. ഫിലിപ്പ് നല്കിയ പരാതിയിലാണ് നടപടി. വാഹനത്തിന്റെ വായ്പാ കുടിശിക മുഴുവന്‍ അടച്ചു തീര്‍ത്ത് എന്‍.ഒ.സിക്കായി കോട്ടയം കഞ്ഞിക്കുഴിയിലെ ബാങ്കിനെ സമീപിച്ചപ്പോള്‍ വായ്പയുടെ ജാമ്യക്കാരന് മറ്റൊരു ലോണ്‍ കുടിശിക ഉള്ളതിനാല്‍ എന്‍.ഒ.സി. നല്കാന് കഴിയില്ലെന്ന് ബാങ്ക് അറിയിച്ചതോടെയാണ് ഫിലിപ്പ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
ജാമ്യക്കാരന് തിരിച്ചടവ് മുടങ്ങിയ മറ്റൊരു വായ്പയുണ്ടെന്നും അതിനാല്‍ പരാതിക്കാരന്റെ അക്കൗണ്ടില്‍ അവര്‍ക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു ബാങ്കിന്റെ വാദം. രണ്ടു വായ്പകളും വ്യത്യസ്ത ഇടപാടുകളായതിനാലും പരാതിക്കാരന് രണ്ടാം വായ്പയില്‍ കക്ഷിയല്ലാത്തതിനാലും രണ്ടാം വായ്പയുടെ വീഴ്ചയ്ക്ക് പരാതിക്കാരനെ ബാധ്യസ്ഥനാക്കാനാകില്ലെന്ന് കോടതി കണ്ടെത്തി. അതിനാല്‍ പരാതിക്കാരന് എന്‍ഒസി നിഷേധിക്കുന്നതിനുള്ള കാരണമായി ഇത് കണക്കാക്കാനാവില്ലെന്നും എന്‍ഒസി നല്‍കുന്നത് വൈകിപ്പിച്ചതിലൂടെ സേവനത്തില്‍ കുറവുണ്ടായതായും കോടതി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: