Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുതുമുഖങ്ങള്‍ കസറി; പടക്കുതിരകള്‍ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 12:16 am IST
inErnakulam

കൊച്ചി: പഴയ പടക്കുതിരകളെ പിന്നിലാക്കി മലയാള സിനിമയുടെ യൗവനങ്ങള്‍ സെലിബ്രറ്റി ക്രിക്കറ്റില്‍ വിജയം നേടി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി20 മത്സരത്തില്‍ മലയാള യുവ ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ്‌ ടീമായ കേരള സ്ട്രൈക്കേഴ്സ്‌ പഴയകാല രഞ്ജി താരങ്ങളടങ്ങിയ കൊച്ചിന്‍ വെട്രന്‍സിനുമേല്‍ 21 റണ്‍സിന്റെ വിജയമാണ്‌ കൈവരിച്ചത്‌.

പുതുമുഖ താരങ്ങളായ വിവേക്ഗോപനും രാജീവ്പിള്ളയുടെയും കൂട്ടുകെട്ടാണ്‌ സ്ട്രൈക്കേഴ്സിനെ വിജയത്തിലെത്തിച്ചത്‌. കേരള സ്ട്രൈക്കേഴ്സ്‌ ക്യാപ്റ്റന്‍ മോഹന്‍ലാലും വൈസ്‌ ക്യാപ്റ്റന്‍ ഇന്ദ്രജിത്തും മത്സരത്തില്‍ പങ്കെടുത്തില്ല. മോഹന്‍ലാലിന്റെ അഭാവത്തില്‍ തമിഴില്‍നിന്നും മലയാളത്തിലെത്തിയ യുവതാരം ബാലയാണ്‌ ടീമിന്നയിച്ചത്‌.

ടോസ്‌ നേടിയ കൊച്ചിന്‍ വെട്രന്‍സ്‌ ക്യാപ്റ്റന്‍ ജയേഷ്‌ ജോര്‍ജ്‌ സ്ട്രൈക്കേഴ്സിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ബാറ്റിങ്ങിന്‌ സ്ട്രൈക്കേഴ്സ്‌ അഞ്ച്‌ വിക്കറ്റ്‌ ബാക്കി നില്‍ക്കേയാണ്‌ 129 റണ്‍സ്‌ എടുത്തത്‌. മറുപടിയായി ബാറ്റ്‌ ചെയ്ത വെട്രന്‍സിന്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 108 റണ്‍സ്‌ എടുക്കാനേ സാധിച്ചുള്ളൂ. ബാലയും വിവേക്‌ ഗോപനുമായിരുന്നു ഓപ്പണര്‍മാര്‍. ആറ്‌ റണ്‍സ്‌ എടുത്തപ്പോഴേയ്‌ക്കും ബാല എല്‍ബിഡബ്ല്യുയില്‍ കുടുങ്ങുകയായിരുന്നു.

വെട്രന്‍സിന്റെ ബൗളര്‍മാരുടെമേല്‍ താണ്ഡവമാടിയ വിവേക്‌ ഗോപനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 55 ബോളില്‍നിന്നും 52 റണ്‍സാണ്‌ വിവേക്‌ എടുത്തത്‌. മുന്‍കാല രഞ്ജി ടീം അംഗങ്ങളെ ചേര്‍ത്ത്‌ ടീം രൂപീകരിച്ച കേരള സ്ട്രൈക്കേഴ്സിന്‌ എതിരാളിയെ ഒരുക്കിക്കൊടുത്തത്‌ കെസിഎ ആണ്‌. കോളിവുഡിലും ബോളിവുഡിലും കഴിഞ്ഞ വര്‍ഷം താരക്രിക്കറ്റ്‌ ടീം രൂപീകരിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ്‌ ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ്‌ ടീം രൂപീകരിച്ചത്‌.

പരിശീലന മത്സരത്തില്‍ ആദ്യംതന്നെ ബംഗളൂരുവിലെ മുദ്ര ക്രിക്കറ്റ്‌ ടീമിനെ താരങ്ങള്‍ ആറുവിക്കറ്റിന്‌ പരാജയപ്പെടുത്തിയിരുന്നു. ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന സെലിബ്രറ്റി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പുതിയതായി രൂപീകരിച്ച്‌ ബംഗാള്‍ ടൈഗേഴ്സുമായാണ്‌ കേരള സ്ട്രൈക്കേഴ്സ്‌ പൊരുതുക. ചെന്നൈ, ഷാര്‍ജ, ബംഗളൂരു എന്നീ സ്ഥലങ്ങളിലായി അഞ്ച്‌ മത്സരങ്ങളാണ്‌ ഉള്ളത്‌. ട്വന്റി20 മാതൃകയിലായിരിക്കും മത്സരങ്ങള്‍ നടക്കുക. വിവേകിനൊപ്പം തന്നെ റണ്‍വേട്ട നടത്തിയ രാജീവ്‌ പിള്ള 45 റണ്‍സാണ്‌ എടുത്തത്‌. മുന്ന (0) നിഖില്‍(5), പ്രജോദ്‌(4) ഷൈജു കുറുപ്പ്‌ (7) എന്നിവരാണ്‌ ക്രീസില്‍ ഇറങ്ങിയത്‌. നവീന്‍ പോളി, വിനു മോഹന്‍, രജിത്‌ മേനോന്‍ എന്നിവര്‍ ബാറ്റ്‌ ചെയ്തില്ല. ഇടവേള ബാബുവാണ്‌ സ്ട്രൈക്കേഴിസിന്റെ മാനേജര്‍.

ജയേഷ്‌ ജോര്‍ജ്‌(ക്യാപ്റ്റന്‍), സതീഷ്‌, എഡ്വിന്‍, എം.ജി. ജയന്‍, അജിത്ത്‌ പട്ടത്ത്‌, ജി. ഗോപകുമാര്‍, പി. ജയരാജ്‌, എം.ജി. ജോഗി, ജിത്ത്‌ എ. ഭട്ട്‌, മോബി തോമസ്‌, സജീബ്‌, ആനന്ദ്‌ എന്നിവരാണ്‌ ടീം വെട്രന്‍സിനുവേണ്ടി കളിക്കളത്തിലിറങ്ങിയത്‌. ജനുവരിയില്‍ നടക്കുന്ന മത്സരത്തിനായി സ്ട്രൈക്കേഴ്സ്‌ ടീം അംഗങ്ങള്‍ ഷെഡ്യൂളുകളില്‍തന്നെ മാറ്റം വരുത്തിയാണ്‌ പരിശീലനം നടത്തുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.