Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാരത്‌ പെട്രോളിയം കൊച്ചി റിഫൈനറിയുടെ ആധുനിക സംവിധാനങ്ങള്‍ രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 10:59 pm IST
in Ernakulam

കൊച്ചി: ഭാരത്‌ പെട്രോളിയം കൊച്ചി റിഫൈനറിയുടെ വര്‍ധിത സംസ്കരണശേഷിയും ആധുനിക സംവിധാനങ്ങളും കേന്ദ്ര പെട്രോളിയം പ്രകൃതിവാതകമന്ത്രി ജയ്‌പാല്‍ റെഡ്ഡി രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര പ്രവാസികാര്യ, വ്യോമയാന മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിച്ചു.

കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ സി വേണുഗോപാല്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ എം മാണി, എക്സൈസ്‌, തുറമുഖ മന്ത്രി കെ ബാബു, എം പി മാരായ കെ പി ധനപാലന്‍, പി രാജീവ്‌, ഡോ ചാള്‍സ്‌ ഡയസ്‌, വി പി സജീന്ദ്രന്‍ എം എല്‍ എ, എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി, വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അയ്യപ്പന്‍കുട്ടി, വടവുകോട്‌ പുത്തന്‍കുരിശ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ സാജു, തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിയാമ്മ ചാക്കോ എന്നിവര്‍ സംസാരിച്ചു.

4000 കോടി രൂപ മുതല്‍മുടക്കി കൊച്ചി റിഫൈനറി നടപ്പാക്കിയ രണ്ടാംഘട്ട വികസന, ആധുനീകരണ പദ്ധതി കേരളത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്‌. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന ഇന്ധനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ 75 ലക്ഷം ടണ്ണില്‍ നിന്ന്‌ 95 ലക്ഷം ടണ്ണിലേക്കുള്ള ഈ പ്രതിവര്‍ഷ സംസ്കരണശേഷി വികസന പദ്ധതി കാരണമാകും. പദ്ധതിപൂര്‍ത്തീകരണത്തോടെ ഇവിടെ നിന്ന്‌ ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങള്‍ക്ക്‌ യൂറോ-3, യൂറോ-4 നിലവാരം കൈവരും.

ഇപ്പോള്‍ നടത്തിയ 20 ലക്ഷം ടണ്‍ സംസ്കരണശേഷി വര്‍ധനയ്‌ക്കൊപ്പം തന്നെ നിലവിലുള്ള സംസ്കരണയൂണിറ്റുകളില്‍ ഒന്നിന്റെ ആധുനീകരണവും പദ്ധതിയുടെ ഭാഗമായിരുന്നു.

വാക്വം ഗ്യാസ്‌ ഓയില്‍ ഹൈഡ്രോ ഡീ സള്‍ഫറൈസേഷന്‍ (വി ജി ഒ എച്ച്‌ ഡി എസ്‌) യൂണിറ്റ്‌, കണ്ടിന്യുവസ്‌ കാറ്റലിസ്റ്റ്‌ റീ ജനറേഷന്‍ യൂണിറ്റ്‌, നാഫ്ത ഹൈഡ്രോ ട്രീറ്റര്‍ യൂണിറ്റ്‌, സള്‍ഫര്‍ റിക്കവറി യൂണിറ്റ്‌ എന്നീ പുതിയ സംവിധാനങ്ങള്‍ സ്ഥാപിച്ചു. 36 മെഗാവാട്ട്‌ ശേഷിയുള്ള ഒരു വൈദ്യുതിനിലയവും ഇതിന്റെ ഭാഗമാണ്‌. ബോയിലറുകള്‍, ഉല്‍പന്ന സംഭരണ നീക്ക സംവിധാനങ്ങള്‍ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്‌.

ഇന്ധനനിലവാരമുയര്‍ത്തുന്നതിനും അന്തരീക്ഷമലിനീകരണം കുറയ്‌ക്കുന്നതിനും ഇപ്പോള്‍ പൂര്‍ത്തീകരിച്ച സംവിധാനങ്ങള്‍ സഹായകമാകും. ഇതൊടെ പെട്രോളില്‍ നിലവിലുള്ള 500 പി പി എമ്മില്‍ നിന്ന്‌ സള്‍ഫര്‍ 150 പി പി എമ്മായും (യൂറോ-3) 50 പി പി എമ്മായും (യൂറോ-4) കുറയ്‌ക്കാന്‍ സാധിക്കും. രണ്ടിലും പെട്രോളില്‍ ബെന്‍സീന്റെ അളവ്‌ 5 ശതമാനത്തില്‍ നിന്ന്‌ 1 ശതമാനമായി കുറയും. എഞ്ചിന്‍ ക്ഷമത വര്‍ധിപ്പിക്കാന്‍ ഒക്ടേന്‍ നമ്പര്‍ 88-ല്‍ നിന്ന്‌ 91-ലേക്ക്‌ ഉയര്‍ത്തിയിട്ടുണ്ട്‌.

5.5 ഏക്കര്‍ വിസ്തൃതിയുള്ള പരിസ്ഥിതി പാര്‍ക്കും 126 ഹെക്ടര്‍ ഗ്രീന്‍ബെല്‍റ്റും, രണ്ടുലക്ഷം കിലോലിറ്റര്‍ ശേഷിയുള്ള മഴവെള്ളസംഭരണിയും കൊച്ചി റിഫൈനറി പരിപാലിക്കുന്നുണ്ട്‌. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഇക്കൊല്ലത്തെ ‘എക്സലന്‍സ്‌’ അവാര്‍ഡ്‌ നേടിയതും കൊച്ചി റിഫൈനറിയാണ്‌. 14,058 കോടി രൂപ ആസ്തിയും 2010-11-ല്‍ 1,63,218 കോടി രൂപ വിറ്റുവരവുമുള്ള ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഭാരത്‌ പെട്രോളിയത്തിന്‌ മുംബൈയില്‍ 120 ലക്ഷം ടണ്‍ പ്രതിവര്‍ഷ സംസ്കരണശേഷിയുള്ള മറ്റൊരു റിഫൈനറി കൂടിയുണ്ട്‌. 30 ലക്ഷം ടണ്‍ ശേഷിയുള്ള ആസ്സാമിലെ നുമാലിഗര്‍ റിഫൈനറി ഭാരത്‌ പെട്രോളിയത്തിന്റെ ഉപകമ്പനിയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.