തിരുവനന്തപുരം: ഛത്തീസ്ഗഡിലെ റായ്പൂര്‍ ദന്തേവാടയില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണത്തില്‍ മരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളാഞ്ചിറ പ്രഭാനിലയത്തില്‍ അര്‍ദ്ധസൈനിക വിഭാഗം ജവാന് പ്രവീണ്‍കുമാറാണ് (25) കഴിഞ്ഞ ദിവസം മരിച്ചത്.
പ്രഭാകരന് നായരുടെയും റിട്ട.ബ്ലോക്ക് ഓഫീസ് ജീവനക്കാരി പ്രഭാഷണിയുടെയും മകനാണ് പ്രവീണ്‍കുമാര്‍. ആയുധങ്ങളുമായി പോയ ട്രക്കിന് അകമ്പടി പോകുമ്പോള്‍ ഒക്ടോബര്‍ ഏഴാം തീയതിയായിരുന്നു അപകടം. ആക്രമണത്തില്‍ ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നു. കോഴിക്കോട് സ്വദേശിയായ ഒരാടളക്കം മൂന്നു പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രവീണ്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നു രാവിലെ 7.50 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടിലെത്തിച്ചു. ഏകസഹോദരി സി.ആര്.പി.എഫില്‍ ജോലിയുള്ള പ്രശോഭയും അപകടവിവരമറിഞ്ഞു റായ്പ്പൂര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അപകടവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ അമ്മ പ്രഭാഷിണിയും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: