Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നവോത്ഥാന പഠനകേന്ദ്രങ്ങള്‍ക്കായി സംസ്കൃത സര്‍വകലാശാല ഉപരോധം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2011, 12:09 am IST
inErnakulam

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാന നായകന്മാരുടെ പേരിലുള്ള പ്രത്യേക പഠനകേന്ദ്രങ്ങളും ഇന്റര്‍ റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയതിനെതിരെ ഇന്ന്‌ 28 സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വകലാശാല ഉപരോധിക്കും. പതിനേഴാംഘട്ട സമരപരിപാടിയായിട്ടാണ്‌ ഉപരോധയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്‌. രാവിലെ 10 ന്‌ നടക്കുന്ന യജ്ഞത്തില്‍ സനാതനധര്‍മ സുഹൃദ്‌വേദി ചെയര്‍മാനും കുന്നത്തുനാട്‌ എസ്‌എന്‍ഡിപി യൂണിയന്‍ പ്രസിഡന്റുമായ കെ.കെ.കര്‍ണന്‍ അധ്യക്ഷത വഹിക്കും. 25 സാമുദായിക-സാമൂഹിക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍ കൈകോര്‍ത്തുകൊണ്ട്‌ ഉപരോധം ഉദ്ഘാടനം ചെയ്യും.

ആദിശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാഗാന്ധി, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, ആഗമാനന്ദ സ്വാമികള്‍ എന്നിവരുടെ പേരിലുള്ള പ്രത്യേക പഠനകേന്ദ്രങ്ങളും എല്ലാ മതങ്ങളെയും കുറിച്ച്‌ പഠിക്കുന്ന ഇന്റര്‍ റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയ വൈസ്‌ ചാന്‍സലറുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനത്തിനെതിരെ നടത്തുന്ന സമരം മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന സാഹചര്യത്തിലാണ്‌ ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്‌. വ്യത്യസ്തമായ സാംസ്ക്കാരിക മുന്നേറ്റത്തിന്‌ അദ്വൈത ഭൂമി ഒരുങ്ങി. ഉപരോധ യജ്ഞത്തിന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ കാലടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുവാന്‍ നാല്‌ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ്‌ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ അസൗകര്യമുണ്ടവാതിരിക്കാന്‍ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്‌. കുടിവെള്ളത്തിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്‌.

നവോത്ഥാന നായകന്മാരുടെ സന്ദേശങ്ങള്‍, ദര്‍ശനങ്ങള്‍, കൃതികള്‍ എന്നിവയുടെ മാഹാത്മ്യം വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളുടെ അവതരണവും നടക്കും. ഉപരോധ യജ്ഞത്തിന്റെ വിശദാംശങ്ങള്‍ പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും. നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ചിത്രരചന, പ്രസംഗ മത്സര വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും. എസ്‌എന്‍ഡിപി യോഗം, കെപിഎംഎസ്‌, എന്‍എസ്‌എസ്‌, എസ്‌ആര്‍വിസിഎസ്‌, കെവിഎസ്‌, വിഎസ്‌എസ്‌, എകെവിഎംഎസ്‌, യോഗക്ഷേമസഭ, കേരള ബ്രാഹ്മണസഭ, മലയാള ബ്രാഹ്മണസമാജം, പിഷാരടി സമാജം, കെഎസ്‌എസ്‌, കെവിപിഎസ്‌എസ്‌, ഓള്‍ ഇന്ത്യ വീര ശൈവസഭ, കെകെപിഎസ്‌, കെഎംഎസ്‌എസ്‌, കെവിഎസ്‌എസ്‌, കേരള പണ്ഡിതര്‍ മഹാജനസഭ, ഭാരതീയ പട്ടികജനസമാജം, കേരള സാംബവര്‍ മഹാസഭ, ആഗമാനന്ദസ്വാമി സ്മാരകസമിതി, അംബേദ്കര്‍ സ്മാരക സൊസൈറ്റി, അമ്പലവാസി ഐക്യവേദി, കേരളാ സ്റ്റേറ്റ്‌ ഹരിജന്‍ സമാജം, കേരള ക്ഷേത്രസംരക്ഷണസമിതി, ശ്രീനാരായണ സുഹൃദ്‌ സമിതി, ആദിശങ്കര ജന്മദേശ വികസന സമിതി തുടങ്ങിയ സംഘടനകളുടെ കോണ്‍ഫെഡറേഷനായ സനാതന ധര്‍മ സുഹൃദ്‌ വേദിയാണ്‌ ഉപരോധയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്‌. സംസ്ഥാന, ജില്ലാ, താലൂക്ക്‌ തല നേതാക്കന്മാര്‍ ഉപരോധത്തിന്‌ നേതൃത്വം നല്‍കും.

കഴിഞ്ഞ മൂന്ന്‌ മാസമായി നടത്തിയ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക്‌ ശേഷമാണ്‌ ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്‌. കുടുംബയോഗങ്ങള്‍, കുടുംബ-സ്ഥാപന-സമ്പര്‍ക്ക പരിപാടികള്‍, കണ്‍വെന്‍ഷനുകള്‍, കര്‍മ സമിതി രൂപീകരണ യോഗങ്ങള്‍ എന്നിവ തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. വേദി ചെയര്‍മാന്‍ കെ.കെ.കര്‍ണന്‍, വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പ്രൊഫ. കെ.എസ്‌.ആര്‍.പണിക്കര്‍, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ എ.ബി.ജയപ്രകാശ്‌, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. പി.വി.പീതാംബരന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ.സിബി, തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ്‌ ഉപരോധ യജ്ഞത്തിന്‌ നേതൃത്വം നല്‍കുന്നത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.