Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം വിഷക്കള്ള്‌ ദുരന്തത്തിന്‌ ഇന്ന്‌ ഒരു വര്‍ഷം തികയുന്നു ഷാപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്‌ നിയമം ലംഘിച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 11:00 pm IST
inKerala

കുറ്റിപ്പുറം: ഇരുപത്തിയാറുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം വിഷക്കള്ള്‌ ദുരന്തം നടന്ന്‌ ഇന്ന്‌ ഒരുവര്‍ഷം തികയുന്നു. 2010 സപ്തംബര്‍ ആറിന്‌ കുറ്റിപ്പുറം, പേരശ്ശന്നൂര്‍, തിരുന്നാവായ, വാണിയമ്പലം എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ നിന്നും മദ്യപിച്ചവരാണ്‌ ദുരന്തത്തിനിരയായത്‌. എട്ട്‌ പേര്‍ക്ക്‌ കാഴ്ച ശക്തിയും നഷ്ടമായി. കേസില്‍ ഉള്‍പ്പെട്ട പ്രതികളാരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ദുരന്തം സംബന്ധിച്ച കേസ്‌ ഇപ്പോഴും വിചാരണ ഘട്ടത്തിലാണ്‌ ഒന്നാം പ്രതി ദ്രവ്യന്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും ജാമ്യത്തില്‍ ഇറങ്ങികഴിഞ്ഞു. സസ്പെന്‍ഷനിലായിരുന്ന എക്സൈസ്‌ ഉദ്യോഗസ്ഥരും ജോലിക്ക്‌ തിരികെ കയറി.

ആദ്യം ലോക്കല്‍ പോലീസും പിന്നീട്‌ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ 30 ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്‌. റിട്ട. ജഡ്ജി എം. രാജേന്ദ്രന്‍ നായരെ കമ്മീഷനാക്കി ദുരന്തത്തെകുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ കാലാവധി ഈ മാസം 13 ന്‌ അവസാനിക്കുകയാണ്‌. വിചാരണ നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി പേര്‍ക്ക്‌ ഇനിയും നഷ്ടപരിഹാര തുകയും ലഭിച്ചിട്ടില്ല. വിഷമദ്യദുരന്തത്തെ തുടര്‍ന്ന്‌ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 264 ഷാപ്പുകള്‍ അടച്ചിട്ടിരുന്നു. പിന്നീട്‌ 50 തെങ്ങും അഞ്ച്‌ ചെത്തുകാരും ഉള്ള ഷാപ്പുകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന്‌ 78 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു.

തുറന്നുപ്രവര്‍ത്തിക്കുന്ന ഷാപ്പുകളും ഇപ്പോഴുള്ള നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം കാറ്റില്‍പറത്തുകയാണ്‌. വ്യാജമദ്യദുരന്തത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ എക്സൈസ്‌ വകുപ്പുമായി കൂടിയാലോചിച്ചാണ്‌ ഷാപ്പ്‌ നടത്തിപ്പിന്‌ അമ്പത്‌ തെങ്ങും അഞ്ച്‌ തൊഴിലാളികളും വേണമെന്ന നിയമം കര്‍ശനമാക്കി നടപ്പാക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍, മലപ്പുറം ജില്ലയില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന പല ഷാപ്പുകളിലും ഈ നിയമം പാലിക്കപ്പെടുന്നില്ല.

ദുരന്തമുണ്ടാകുന്നതിനുമുമ്പ്‌ ആറ്‌ എക്സൈസ്‌ സര്‍ക്കിളുകളിലും ഒമ്പത്‌ റൈഞ്ചുകളിലുമായി 264 ഷാപ്പുകളാണ്‌ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. അന്ന്‌ എക്സൈസ്‌ വകുപ്പില്‍ നിലവിലുണ്ടായിരുന്ന കണക്കനുസരിച്ച്‌ 1296ചെത്ത്‌ തൊഴിലാളികളാണുള്ളത്‌. എന്നാല്‍ ഈ കണക്ക്‌ വിശ്വാസയോഗ്യമല്ലെന്നതുകൊണ്ടുതന്നെ കള്ളുവ്യവസായക്ഷേമനിധി ബോര്‍ഡില്‍നിന്ന്‌ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.എന്നാല്‍ ക്ഷേമനിധി ബോര്‍ഡിലും വ്യക്തമായ കണക്കില്ലാത്തതുകൊണ്ട്‌ നിയമം ശരിയായ വിധത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്ക അന്നുതന്നെ ഉയര്‍ന്നിരുന്നു. ഷാപ്പുനടത്തിപ്പുകാരും എക്സൈസ്‌ ഉദ്യോഗസ്ഥരുംതമ്മിലുള്ള അവിശുദ്ധബന്ധമാണ്‌ പുതിയ വ്യവസ്ഥയ്‌ക്ക്‌ തിരിച്ചടിയായിരിക്കുന്നത്‌. തൊഴിലാളികളുടേയും ചെത്ത്‌ തെങ്ങിന്റേയും എണ്ണം രേഖകളില്‍ പെരുപ്പിച്ച്‌ കാണിച്ച്‌ അടച്ചുപൂട്ടല്‍ ഭീഷണിഒഴിവാക്കാനുള്ള തന്ത്രമാണ്‌ ഷാപ്പുടമകള്‍ പയറ്റിയിരിക്കുന്നത്‌.

ജില്ലയിലെ ചുരുക്കം ചില ഷാപ്പുകളില്‍ മാത്രമാണ്‌ അമ്പതില്‍ കൂടുതല്‍ ചെത്ത്‌ തെങ്ങും അഞ്ചിലധികം തൊഴിലാളികളുമുള്ളത്‌.മിക്ക ഷാപ്പുകളിലും മൂന്നോ അതില്‍ താഴെയോ ചെത്തുകാര്‍ മാത്രമാണുള്ളത്‌. ജില്ലയിലുണ്ടായ മദ്യദുരന്തത്തിനുശേഷം ഷാപ്പുകള്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു. ഇതോടെ പലരും ചെത്ത്‌ തൊഴില്‍ ഉപേക്ഷിച്ചു. വിദേശത്തേയ്‌ക്ക്‌ ജോലിയ്‌ക്കായി പോയവര്‍പോലും എക്സൈസ്‌ വകുപ്പിന്റെ കണക്കില്‍ ഇപ്പോള്‍ ചെത്തുകാരാണ്‌. അമ്പത്‌ തെങ്ങിന്‌ ഷാപ്പുടമകളില്‍ പലരും കരമടച്ചിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗം എണ്ണവും ചെത്തുന്നില്ല. അതുകൊണ്ടുതന്നെ ഷാപ്പുകളില്‍ ആവശ്യത്തിന്‌വേണ്ട കള്ളുലഭിക്കാന്‍ ഇപ്പോഴും മായം ചേര്‍ക്കേണ്ടിവരുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.