Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഞ്ചുമന ദേവീക്ഷേത്രത്തില്‍ ഗോപുര സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2011, 11:18 pm IST
in Ernakulam

കൊച്ചി: അഞ്ചുമന ദേവീക്ഷേത്രത്തിലെ ഗോപുരസമര്‍പ്പണം സെപ്തംബര്‍ 2ന്‌ നടക്കും. പത്മപാദുകത്തോടുകൂടിയ പഞ്ചവര്‍ഗ്ഗത്തറ, ഗജവ്യാളി, സാലഭഞ്ജിക എന്നീ രൂപത്തോടുകൂടിയതും അലങ്കാരപ്പണിയുള്ളതുമായ 16 തൂണുകള്‍, ഭീമാകാരമായ കട്ട്ല എന്നിവ നാഗര്‍കോവിലിലെ മയിലാടി എന്ന പ്രദേശത്തുനിന്നുകൊണ്ടുവന്ന കൃഷ്ണശിലയിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. അഞ്ചുമന ക്ഷേത്രഗോപുരത്തിന്റെ സവിശേഷതയായ വായ്‌ക്കകത്ത്‌ ഗളത്തോടുകൂടിയ 12 അടി ഉയരമുള്ള ഗജവ്യാളി രൂപത്തിലുള്ള കരിങ്കല്‍തൂണ്‌ കേരളത്തിലെ മറ്റൊരു ക്ഷേത്രഗോപുരത്തിലും കാണാന്‍ സാധിക്കുകയില്ല. കൃഷ്ണശിലയില്‍ നിര്‍മിച്ച പത്മപാദുകം താമരയിതളില്‍ ഗോപുരം നില്‍ക്കുന്ന പ്രതീതി ജനിപ്പിക്കുന്നു. ശില്‍പി ചെങ്ങന്നൂര്‍ മഹേഷ്‌ പണിക്കരുടെ നേതൃത്വത്തിലായിരുന്നു ഗോപുര നിര്‍മാണം.

താഴത്തെ നിലയില്‍ മയില്‍ പറന്നിറങ്ങുന്ന രൂപം കൊത്തിയിരിക്കുന്ന 74 അലസിക്കഴുക്കോലുകളും മുകളിലത്തെ നിലയില്‍ 52 കഴുക്കോല്‍ കൂട്ടവുമുണ്ട്‌. കുണ്ടന്നൂര്‍ ശ്രീധരന്‍ ആലപ്പാട്ടിനായിരുന്നു മരപ്പണിയുടെ ചുമതല. ഗോപുരത്തിനകത്തുനിന്നും മുകളിലേക്കു നോക്കിയാല്‍ സൂര്യരശ്മികളുടെ പ്രതീതി ജനിപ്പിക്കുന്നു എന്നതാണ്‌ “അലസികഴുക്കോലു”കളുടെ സവിശേഷത. 52 കൊടുങ്ങയുടേയും നാഗത്തിന്റെയും മച്ചുപലകമേലുള്ള നവഖണ്ഡങ്ങളുടേയും കൊത്തുപണികള്‍ ദാരുശില്‍പി മരട്‌ ബിനുവാണ്‌ നിര്‍വഹിച്ചത്‌. കൂടാതെ ക്ഷേത്രഗോപുരത്തില്‍നിന്നും ഈ ഗോപുരത്തിനുള്ള പ്രത്യേകത. അഷ്ടലക്ഷ്മി, ശ്രീ ഗണപതി, വിശ്വകര്‍മ്മാവ്‌ കൂടാതെ ഇന്ത്യന്‍ മൊണാലിസ എന്ന്‌ ചിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന രണ്ടു സാലഭഞ്ജികയും വാതിലിനുമാറ്റു കൂട്ടുന്നു. വിശേഷദിവസങ്ങളില്‍മാത്രം തുറക്കുന്ന വാതിലിനകത്തുള്ള ചെറുവാതില്‍ ദേവിയുടെ പ്രഭാമണ്ഡലത്തിന്റെ രൂപത്തിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. താഴത്തെ നിലയില്‍ കിഴക്കും, പടിഞ്ഞാറും ഭാഗത്തുള്ള മുഖപ്പിനകത്ത്‌ ശ്രീഭുവനേശ്വരി ദേവി സമേതയായ ശ്രീ അന്നപൂര്‍ണേശ്വരി ദേവിയുടേയും, ശ്രീഭദ്രകാളി ദേവിയുടേയും രൂപം കൊത്തിവച്ചിരിക്കുന്നു. തേക്ക്‌ ആഞ്ഞിലി എന്നിവ ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്ന ഗോപുരത്തിന്‌ 3500 ക്യൂബിക്‌ അടി മരം ആവശ്യമായിവന്നു.

പിച്ചളയില്‍ നിര്‍മിച്ചിരിക്കുന്ന ഭീമാകാരമായ ഗജവ്യാളി മുഖത്തോടുകൂടിയ 6 മുഖപ്പുകള്‍, പറനാഗത്തിന്റെ ഉടലിന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന മൂലക്കമത്തുകള്‍ എന്നിവ കൂടാതെ 99 ശതമാനം പരിശുദ്ധിയുള്ള ചേമ്പോല കൃത്രിമചായങ്ങള്‍ പൂശാതെ തനിമ നിലനിര്‍ത്തുന്ന രീതിയിലാണ്‌ ഗോപുരമുകളില്‍ പാകിയിരിക്കുന്നത്‌. സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കോല്‍ രണ്ടു വിരല്‍ (78 സെമീ) ഉയരമുള്ള 5 താഴികക്കുടങ്ങള്‍ സമര്‍പ്പണദിനത്തില്‍ ക്ഷേത്രംതന്ത്രി പുലിയന്നൂര്‍ ശശിനമ്പൂതിരിപ്പാട്‌ ഗോപുരമുകളില്‍ സ്ഥാപിക്കുന്നതാണ്‌. ഗോപുരമുകളില്‍ സ്ഥാപിക്കുവാനുള്ള സ്വര്‍ണത്താഴികക്കുടം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആഗസ്റ്റ്‌ 28ന്‌ രാവിലെ 5.30ന്‌ ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട്‌ വൈക്കം, അരൂക്കുറ്റി എന്നീഭാഗങ്ങളും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളും സഞ്ചരിച്ച്‌ ക്ഷേത്രത്തില്‍ തിരിച്ചെത്തും.

ഗോപുരത്തിന്റെ അവസാന മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചുവരുന്നതായി ജനറല്‍ കണ്‍വീനര്‍ കെ.ഡി.ഉമേഷ്‌ കുമാര്‍, സമാജം പ്രസിഡന്റ്‌ എ.ജി.മോഹനന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

World

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.