Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗമിത്രാ സെന്നിനെതിരെയുള്ള ഇംപീച്ച്മെന്റ്‌ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 05:14 pm IST
in Uncategorized

ന്യൂദല്‍ഹി: ജസ്റ്റിസ്‌ സൗമിത്രാ സെന്നിനെതിരെയുള്ള ഇംപീച്ച്മെന്റ്‌ നടപടികള്‍ രാജ്യസഭയില്‍ തുടങ്ങി. സി.പി.എം നേതാവ്‌ സീതാറാം യെച്ചൂരിയാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. പ്രമേയാവതരണത്തിന്‌ ശേഷം സൗമിത്ര സെന്‍ രാജ്യസഭയില്‍ ആരോപണങ്ങള്‍ക്ക്‌ മറുപടി പറയുകയാണ്‌.

സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ്‌ അന്‍സാരി നിയമിച്ച മൂന്നംഗ സമിതി ജസ്റ്റിസ്‌ സെന്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിരുന്നു.

ആരുടെ പരാതിയിന്മേലാണ്‌ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെജി ബാലകൃഷ്ണന്‍ തനിക്കെതിരെ പ്രധാനമന്ത്രിക്ക്‌ കത്തയച്ചതെന്ന്‌ സൗമിത്ര സെന്‍ ചോദിച്ചു. പഞ്ചാബ്‌, ഹരിയാന ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ 50 ലക്ഷം രൂപ കൈക്കൂലി കൊണ്ടുപോയതിനെക്കുറിച്ച്‌ സി.ബി.ഐ ആവശ്യപ്പെട്ടിട്ടും ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍ അന്വേഷണം നടത്തിയില്ലെന്നും സൗമിത്ര സെന്‍ ആരോപിച്ചു.

താന്‍ പണം സ്വീകരിച്ചത്‌ നിയമാനുസൃതമാണെന്നും സെന്‍ വ്യക്തമാക്കി. തനിക്ക്‌ നീതി ലഭിച്ചില്ലെന്നും നിക്ഷേപത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ യാതൊരു ആരോപണവുമുന്നയിക്കുന്നില്ലെന്നും സെന്‍ പറഞ്ഞു. ജുഡീഷ്യറി കുറ്റവിമുക്തനാക്കിയ തന്നെ വീണ്ടും വിചാരണ ചെയ്യുന്നതെന്തിന്‌ എന്നും സെന്‍ ചോദിച്ചു. ഒരിക്കലും കൈക്കൂലി വാങ്ങുകയോ പദവികള്‍ ദുരുപയോഗപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും തനിക്ക്‌ നീതി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ അഭിഭാഷകനായിരിക്കെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം റിസീവറായി ചുമതലയേറ്റ സൗമിത്ര സെന്‍ പണം തിരിമറി നടത്തിയെന്നായിരുന്നു കേസ്‌. സുപ്രീംകോടതിയിലെ ജസ്റ്റിസ്‌ ബി. സുദര്‍ശന്‍ റെഡ്‌ഡി അധ്യക്ഷനും പഞ്ചാബ്‌ ഹരിയാന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മുകുല്‍ മുദ്‌ഗല്‍, പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്‌. നരിമാന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ്‌ സെന്നിനെതിരായ പരാതി അന്വേഷിച്ചത്‌. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സെന്നിനെതിരായ നടപടിയെ മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും പിന്തുണയ്‌ക്കുമെന്നാണ്‌ സൂചന. ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസായാല്‍ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ ന്യായാധിപനുമാകും സൗമിത്രാ സെന്‍. രാജ്യസഭയില്‍ ഉച്ചയ്‌ക്ക്‌ മൂന്നുമണിക്കാണ്‌ ഇംപീച്ച്‌മെന്റ്‌ നടപടിക്ക്‌ തുടക്കമായത്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.