Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലണ്ടന്‍ കലാപം: ഫേസ്ബുക്കും ട്വിറ്ററും നിരോധിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2011, 09:41 pm IST
inWorld

ലണ്ടന്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കലാപം കത്തിപ്പടര്‍ന്ന ലണ്ടനില്‍ ട്വിറ്റര്‍, ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കം. വെബ്സൈറ്റുകള്‍ മുഖാന്തിരം കലാപകാരികള്‍ ആശയവിനിമയം നടത്താനും ആക്രമണ പദ്ധതികള്‍ തയ്യാറാക്കാനും സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്‌.

പോലീസില്‍നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ തല്‍ക്കാലത്തേക്കെങ്കിലും നിരോധിക്കേണ്ടി വരുമെന്ന്‌ കാമറൂണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ബ്ലാക്ബെറി ഫോണുകളിലുള്ള മെസഞ്ചര്‍ സംവിധാനം കലാപകാരികള്‍ ദുരുപയോഗം ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഫേസ്ബുക്കിലും ട്വിറ്ററിലും സന്ദേശങ്ങള്‍ അയക്കുന്നവരെ രാജ്യത്ത്‌ കര്‍ശനമായി നിരീക്ഷിച്ച്‌ വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരലണ്ടനിലെ ചെറിയൊരു പ്രദേശത്ത്‌ ആരംഭിച്ച കലാപം മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ബെര്‍മിങ്ന്‍ഘാം എന്നിവിടങ്ങളിലേക്ക്‌ അതിവേഗത്തില്‍ പടരുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നപോലെ പ്രവര്‍ത്തിക്കുന്ന മെസഞ്ചര്‍ സംവിധാനമുള്ള വെബ്സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌, കാമറൂണ്‍ പറഞ്ഞു.

എന്നാല്‍ ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക്‌ വഴിവെച്ചേക്കാമെന്ന്‌ ഓപ്പണ്‍ റൈറ്റ്സ്‌ ട്രൂപ്പ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ജിം കില്ലോക്‌ ആശങ്കപ്പെട്ടു. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതുമൂലം ജനങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതോടൊപ്പം വെബ്സൈറ്റുകള്‍ നിരോധിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി ഈജിപ്ത്‌ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിന്റെ ഏകാധിപത്യത്തെ ഓര്‍മിപ്പിക്കുന്നുവെന്നും അഭിപ്രായമുയരുന്നുണ്ട്‌.

ആഗസ്റ്റ്‌ ആറിന്‌ ആരംഭിച്ച കലാപത്തെത്തുടര്‍ന്ന്‌ ഇതേവരെ 1,300 ഓളം പ്രക്ഷോഭകര്‍ അറസ്റ്റിലായതായാണ്‌ റിപ്പോര്‍ട്ട്‌. ഇവരില്‍ എണ്ണൂറിലേറെപ്പേര്‍ ലണ്ടനില്‍നിന്നാണ്‌ അറസ്റ്റിലായത്‌. കുട്ടികളും യുവാക്കളുമടങ്ങുന്ന സംഘങ്ങളാണ്‌ ആക്രമണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. മൂന്ന്‌ ഏഷ്യന്‍ വംശജരെ കലാപകാരികള്‍ കാറിടിച്ച്‌ കൊലപ്പെടുത്തിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വാസസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കൊള്ള നടന്നിട്ടുണ്ട്‌. ഇതോടൊപ്പം ലണ്ടന്‍ കലാപത്തില്‍ ഗുജറാത്തികള്‍ നടത്തുന്ന പത്ത്‌ ശതമാനം സ്ഥാപനങ്ങള്‍ക്ക്‌ നഷ്ടം വന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഉത്തരലണ്ടനില്‍ പോലീസ്‌ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ ആരംഭിച്ച കലാപം ഏറെക്കുറെ നിയന്ത്രണത്തിലാക്കിയതായാണ്‌ ഭരണകൂടം അവകാശപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.