Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കനത്തമഴ ജില്ലയില്‍ ദുരിതം വിതയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 05:50 pm IST
in Thrissur

തൃശൂര്‍ : ജില്ലയില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്‌. നഗരത്തിലും, ജില്ലയുടെ വടക്ക്‌ പടിഞ്ഞാറന്‍ പ്രദേശവും വെള്ളക്കെട്ടിലമര്‍ന്നു. ഇന്നലെ പടിഞ്ഞാറെ കോട്ടയില്‍ വീട്‌ തകര്‍ന്നുവീണു. ആളപായമില്ല. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്‌. വടക്കാഞ്ചേരി കരുമത്ര പുന്നംപറമ്പ്‌ പാടശേഖരത്തില്‍ കതിരുവന്ന നെല്‍കൃഷി വെള്ളത്തിലായി. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്‌. കുണ്ടൂകാട്‌ – പനംപിള്ളി നഗറില്‍ പത്തോളം വീടുകളില്‍ വെള്ളംകയറി. ഈ പ്രദേശത്തെ തോടുകള്‍ കരകവിഞ്ഞൊഴുകിയതോടെ വാഴകൃഷിയും മറ്റും നശിച്ചിട്ടുണ്ട്‌. വിയ്യൂര്‍ പോലീസ്‌ സ്റ്റേഷന്‌ മുന്നില്‍ റോഡിലെ വെള്ളക്കെട്ട്‌ മൂലം വഴിയാത്ര ദുസ്സഹമായി. മഴയെ തുടര്‍ന്ന്‌ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടയില്‍ ആറ്‌ കെട്ടിടങ്ങളാണ്‌ തകര്‍ന്നു വീണത്‌.
എന്നാല്‍ വയലുകളില്‍ വെള്ളമൊഴുകിപോവാനുള്ള സൗകര്യങ്ങള്‍ കുറഞ്ഞതും, കൃത്യമായ വെള്ളം കെട്ടി നിറുത്താന്‍ പറ്റാത്തതും വിളയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. നഗരത്തിലാകട്ടെ തകര്‍ന്ന റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ അപകടത്തിനിടയാക്കിയിട്ടുണ്ട്‌. കെ.എസ്‌. ആര്‍.ടി.സി, പൂത്തോള്‍ റോഡ്‌ എന്നിവിടങ്ങളില്‍ അപകടങ്ങളുമുണ്ടായി.

മഴ കനത്തതു മൂലം പെരിങ്ങല്‍കുത്ത്‌ ഡാമിന്റെ ഷട്ടറുകള്‍ 2.5 അടി വീതം തുറന്നിട്ടുണ്ട്‌. ചേറ്റുവയില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ട്‌ ഭീഷണിയിലാണ്‌. നൂറുകണക്കിന്‌ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്‌. പലവീട്ടുകാരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റി. ഏത്തായ്‌ നീലിമ ടിമ്പറിന്റേയും പൊതുശ്മനാത്തിലേയും പടിഞ്ഞാറുഭാഗത്തുള്ള കണ്‍വെര്‍ട്ടുകളും കുളങ്ങളും നിറഞ്ഞു കവിഞ്ഞു. പൂച്ചാട്ടില്‍ ബാലകൃഷ്ണന്റെ വീടിനകത്തേക്ക്‌ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ വീട്ടുപകരണങ്ങള്‍ നശിച്ചു. ഇതേതുടര്‍ന്ന്‌ ഇവര്‍ ബന്ധുവീട്ടിലേക്ക്‌ താമസം മാറ്റി. ചേറ്റുവ എംഇഎസ്‌ സെന്ററിലെ വ്യവസായ സ്ഥാപനങ്ങളിലെ പരിസരവും നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി. ചേറ്റുവ കടലിന്‌ കിഴക്കുഭാഗമുള്ള വി.അബ്ദു, വി.ഹസ്സന്‍, പി.എം.റാഫി തുടങ്ങിയവരുടെ വീടും വെള്ളക്കെട്ട്‌ ഭീഷണിയിലാണ്‌. ചേറ്റുവകോട്ട, ചിപ്ലിമാട്‌, ചേറ്റുവ പടന്ന, വി.എസ്‌.കോളനി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടിനെതുടര്‍ന്ന്‌ പരിസരവാസികള്‍ ദുരിതത്തിലാണ്‌. ചാഴൂര്‍ പഞ്ചായത്തിലെ വാലി, ഹെര്‍ബര്‍ട്ട്‌ കനാല്‍, ഇഞ്ചമുടി, താന്ന്യം പഞ്ചായത്തിലെ ബാപ്പുജി മിച്ചഭൂമി കോളനി, ചെറുവരമ്പ്‌ കോളനി എന്നിവിടങ്ങളിലും വെള്ളക്കെട്ട്‌ ഭീഷണിയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.