Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ ഹെലികോപ്റ്റര്‍ അപകടം: നാറ്റോ അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2011, 09:14 pm IST
inWorld

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ മുപ്പത്തിയൊന്ന്‌ യുഎസ്‌ സൈനികര്‍ മരിക്കാനിടയായതിനെക്കുറിച്ച്‌ നാറ്റോ സഖ്യസേന അന്വേഷണം ആരംഭിച്ചു. താലിബാന്‍ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി മടങ്ങുകയായിരുന്ന ഹെലികോപ്റ്റര്‍ ഉത്തര അഫ്ഗാനിലെ വര്‍ദാക്‌ പ്രവിശ്യയില്‍ തകര്‍ന്നു വീഴുകയായിരുന്നു. താലിബാന്‍ റോക്കറ്റ്‌ ആക്രമണത്തിലൂടെ ഹെലികോപ്റ്റര്‍ തകര്‍ക്കുകയായിരുന്നുവെന്നാണ്‌ സേനയുടെ പ്രാഥമിക നിഗമനം.

നാറ്റോ നേതൃത്വം നല്‍കുന്ന സുരക്ഷാസേന (ഐഎസ്‌എഎഫ്‌)യും, പെന്റഗണും സംയുക്തമായാണ്‌ അപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നത്‌. 2001 ല്‍ ആരംഭിച്ച അഫ്ഗാന്‍ അധിനിവേശത്തിനിടയില്‍ ഇതാദ്യമായാണ്‌ ഇത്രയധികം യുഎസ്‌ സൈനികര്‍ ഒരേ ദിവസം കൊല്ലപ്പെടുന്നത്‌. ഇക്കാരണത്താല്‍ അമേരിക്ക ദുരന്തത്തെ അത്യധികം ഗൗരവപരമായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഇതോടൊപ്പം തങ്ങള്‍ യുഎസ്‌ ഹെലികോപ്റ്റര്‍ വെടിവെച്ചിടുകയായിരുന്നുവെന്ന വാദവുമായി താലിബാന്‍ നേതൃത്വവും രംഗത്തെത്തിയിരുന്നു. ഹെലികോപ്റ്ററിന്‌ നേര്‍ക്ക്‌ നടത്തിയ ആക്രമണത്തിനിടയില്‍ എട്ടു താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. യുഎസ്‌ സൈനികരെക്കൂടാതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ്‌ അഫ്ഗാന്‍ സൈനികരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന്‍ സേനയ്‌ക്ക്‌ അധികാരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ യുഎസ്‌ പൂര്‍ത്തിയാക്കിയിട്ട്‌ രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ്‌ താലിബാന്‍ നാറ്റോയ്‌ക്കെതിരെ ശക്തമായ തിരിച്ചടി നടത്തിയത്‌. 2014 ഓടുകൂടി അഫ്ഗാനില്‍നിന്നും പൂര്‍ണമായി പിന്മാറാനുള്ള ശ്രമങ്ങള്‍ യുഎസ്‌ സേന തുടങ്ങിവെച്ച സാഹചര്യത്തില്‍ താലിബാന്‍ കനത്ത ആക്രമണങ്ങളഴിച്ചു വിടുന്നത്‌ അത്യന്തം അപകടകരമാണെന്നാണ്‌ നിരീക്ഷിക്കപ്പെടുന്നത്‌.

സയദ്‌ അബാദ്‌ ജില്ലയിലെ ഒരു ഗ്രാമത്തിന്‌ മീതെ പറക്കുകയായിരുന്ന ചിനൂക്‌ ഹെലികോപ്റ്ററുകളിലൊന്ന്‌ ഒരു താലിബാന്‍ കമാന്‍ഡറുടെ വസതിയ്‌ക്ക്‌ സമീപം താണുവന്നിറങ്ങിയെന്നും എന്നാല്‍ ഇതിനിടെ വെടിവെപ്പുണ്ടായതോടെ വീണ്ടും പറന്നുയരാനുള്ള ശ്രമത്തിനിടെ താഴെ വീണു തകരുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ വെളിപ്പെടുത്തിയതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതുപ്രകാരം അപകടം നടന്ന സ്ഥലത്തുനിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ പെന്റഗണ്‍. ഇതോടൊപ്പം അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ അനുശോചനം അറിയിച്ചിട്ടുണ്ട്‌. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്തിയ ധീരന്മാരാണെന്നും ഇവരുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ദുഃഖം രേഖപ്പെടുത്തുവാന്‍ വാക്കുകള്‍ അപര്യാപ്തമാണെന്നും നാറ്റോ സുരക്ഷാ സേനയുടെ ചുമതലയുള്ള ജനറല്‍ ജോണ്‍ അലന്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ ഒബാമ ബിന്‍ലാദന്റെ വധത്തിനായി രൂപപ്പെടുത്തിയ സേനാ വിഭാഗമായ സീല്‍ടീം 6 ലെ ചില അംഗങ്ങളും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നതായി സൂചനയുണ്ട്‌. എന്നാല്‍ ലാദനെ വധിച്ച ഓപ്പറേഷന്‍ അബോട്ടാബാദില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ലെന്നാണ്‌ വിവരം. അഫ്ഗാനിലെ ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ യുഎസ്‌ സേന ബാധ്യസ്ഥമാണെന്നും താലിബാന്റെ അക്രമ നടപടികള്‍ക്ക്‌ സേനയെ പിന്തിരിപ്പിക്കാനാകില്ലെന്നും യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ സംഭവത്തില്‍ അനുശോചിച്ചുകൊണ്ട്‌ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. കൊല്ലപ്പെട്ട യുഎസ്‌ സൈനികരുടേയും അഫ്ഗാന്‍ പട്ടാളക്കാരുടേയും കുടുംബാംഗങ്ങളോട്‌ വൈറ്റ്‌ ഹൗസ്‌ അനുശോചനമറിയിച്ചിട്ടുണ്ട്‌.

അഫ്ഗാനില്‍ ഇതിനുമുന്‍പും നിരവധി യുദ്ധ ഹെലികോപ്റ്ററുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്‌. 2005 ഏപ്രിലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ പതിനഞ്ചും അതേ വര്‍ഷം ജൂണില്‍ പതിനേഴും യുഎസ്‌ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം 374 ഓളം സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ മൂന്നില്‍ രണ്ടോളം പേര്‍ യുഎസ്‌ സൈനികരാണ്‌. ഇതിനിടെ നാറ്റോ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെച്ചൊല്ലി അഫ്ഗാന്‍ സര്‍ക്കാരും യുഎസുമായി അഭിപ്രായ ഭിന്നതയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.