Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കനകധാരാസഹസ്രനാമസ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2011, 09:28 pm IST
inSamskriti

നളിനീ ലളിതാപാംഗീ നളിനാക്ഷമനോരമാ

നളിനാക്ഷീ നളിനാസ്യാ നളിനാസത സംസ്ഥിതാ

നളിനീ – കനകധാരാമന്ത്രത്തിന്റെ ആറാമത്തെ അക്ഷരമായ’ന’കൊണ്ടുതുടങ്ങുന്ന പദം. നളിനി എന്നപദത്തിനം താമര, താമരക്കൂട്ടം, താമരത്തണ്ട്‌, താമരപ്പൊയ്‌ക, താമരവളയം എന്നീ അര്‍ത്ഥങ്ങള്‍ താമരയുമായി ബന്ധപ്പെട്ടവയായി ഉണ്ട്‌. ദേവിയുടെ ഇരിപ്പിടം താമരയാണ്‌. പാദങ്ങള്‍ താമരയാണ്‌. കൈകള്‍ താമരകളാണ്‌. രണ്ടുകൈകളില്‍ താമരപ്പൂക്കളുണ്ട്‌. മുഖം താമരപ്പൂവാണ്‌, കൈകള്‍ താമരവളയങ്ങളാണ്‌ എന്ന്‌ അലങ്കാരികമായ കവിതാ സങ്കേതമുപയോഗിച്ചു പറയാം. കണ്ണുകള്‍ താമരയിതളുകളാണ്‌ എന്ന്‌ കൂട്ടിച്ചേര്‍ക്കാം. മൊത്തത്തില്‍ താമക്കൂട്ടമെന്നോ നിറയെ പൂക്കളുള്ള താമരപ്പൊയ്‌ക എന്നോ പറയാം. താമരപ്പൂ സൗന്ദര്യസാക്ഷാത്കാരമാണ്‌. ദേവിയുടെ രൂപം നാരായണ ഭട്ടതിരി ഭാഗവതരെപ്പറ്റി പറഞ്ഞതുപോലെ സൗന്ദര്യോത്തരതോളപി സുന്ദരതരമായ താമരക്കൂട്ടമാണ്‌.

ലളിതാപാംഗീ – ഏവരും ആഗ്രഹിക്കുന്നതും മനോഹരവുമായ കടക്കണ്‍നോട്ടം ഉള്ളവള്‍. മഹാലക്ഷ്മിയുടെ കടക്കണ്‍ നോട്ടം ഏവരും ആഗ്രഹിക്കുന്നു. ആ നോട്ടത്തിന്റെ ഭംഗിമാത്രമല്ല അതിന്‌ കാരണം. ദേവിയുടെ കടാക്ഷ ബലം പതിയുന്നിടത്ത്‌ ഐശ്വര്യം വര്‍ധിക്കും എന്നതാണ്‌.

നളിനാക്ഷമനോരമാ – നലിനാക്ഷനായ മഹാവിഷ്ണുവിന്റെ മനസ്സിനെ രമിപ്പിക്കുന്നവള്‍. ലക്ഷ്മിദേവിയെ ഭഗവാന്‍ തന്റെ വക്ഷസ്സില്‍ത്തന്നെ കുടിയിരുത്തിയത്‌ കൂടാതെ സദാ കണ്ടാനന്ദിക്കുന്നതിന്‌ താമരയുടെ രൂപത്തില്‍ ഒരു കൈയില്‍ സദാ ധരിക്കുന്നു. അത്രകണ്ട്‌ ഭഗവാന്റെ മനസ്സിനെ രമിപ്പിക്കുന്നവള്‍.

നളിനാക്ഷി – താമരയിതള്‍പോലെ നീണ്ടിടംപെട്ട മനോഹരമായ കണ്ണുകളുള്ളവള്‍, സുന്ദരി.

നളിനാസ്യാ – താമരപ്പൂവുപോലെ അഴകേറിയ മുഖമുള്ളവള്‍, സുന്ദരി.

നളിനാസനസംസ്ഥിതാ – താമരയാകുന്ന അമ്പനത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. കവികളും ചിത്രകാരന്മാരും ശില്‍പികളും ദേവിയുടെ സ്ഥൂലരൂപം താമരയില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്ന രീതിയിലാണ്‌ ആവിഷ്കരിക്കുന്നത്‌. ഈ കനകധാരാ സഹസ്രനാമത്തിന്‌ കാരണമായ മഹാലക്ഷ്മീ ക്ഷേത്രത്തിലെ വിഗ്രഹം താമരപ്പൂവില്‍ നില്‍ക്കുന്ന രീതിയിലാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.