രാഷ്ട്രീയനേതാക്കള്‍ക്ക് അതിന് പുറത്തുകൂടി ജൈത്രയാത്ര നടത്താനാവില്ല. മ്ലേച്ഛനായ ഒരു അതിക്രമിക്കും അത് പൊളിച്ച് പള്ളി പണിയാനാവില്ല. ഒരു ഭീകരനും അതിനുനേരെ വെടിയുണ്ടകള്‍ ഉതിര്ക്കാനുമാവില്ല.
അവള് പഴമയുടെ അമ്മയാകുന്നു. ധ്യാനത്തിന്റെ തംബുലരസമാകുന്നു. ഭാരതത്തിന്റെ അനശ്വരതയുടെ ചിത്രീകരണമാകുന്നു. ഗൃഹസ്ഥര്‍ക്കും സന്ന്യാസിമാര്‍ക്കും ഒരേപോലെ മുക്തിയുടെ സമഗ്രവീക്ഷണമാകുന്നു. അവള് ഉമാഭാരതിയുടെ ശ്രീഗംഗാദേവിയാകുന്നു.
ഇന്ത്യാചരിത്രത്തിലെ അക്രമാസക്തമായ ഒരു ഉച്ചനേരത്തില്നിന്നും നാടുകടത്തലിന്റെ സംവത്സരങ്ങളിലൂടെ വഴുതിവീണ് ഗംഗാതീരത്ത് വന്നുനില്ക്കുന്ന ഉമാഭാരതി രാമനില്‍നിന്നും ഒരു നദിപ്പരപ്പിലേക്ക്, കാവി രാഷ്ട്രീയത്തെ പുനര്‍നിര്‍വചിച്ച് ആവാഹിക്കുകയാണ്. അവര്‍ ഒരു നവീന സഞ്ചാരത്തിന് കോപ്പുകൂട്ടുകയാണ്. മതപരതയുടെ ചങ്ങാടത്തില്‍നിന്നും മാറി ഒരു പുതിയ മതേതരവള്ളം തുഴയാനൊരുങ്ങുകയാണ്. രാമരാജ്യം ഹിന്ദുത്വത്തിന്റെ അവിച്ഛിന്നമായ സമഗ്രരൂപം തന്നെ. പക്ഷെ, ഇന്ത്യാ ചരിത്രത്തിന്റെ അവിശ്രാന്തമായ ഗംഗയോളങ്ങളിലെ മറ്റൊരു ദ്വീപ് മാത്രമാണത്.
പിണക്കക്കാരിയായ ഈ പുരോഹിത ആഗ്രഹിക്കുന്നതെന്ത്? രാഷ്ട്രീയ മതത്തിനെ ജലസമാധിയാക്കാനോ? അതോ ഇന്ത്യ എന്ന പ്രഹേളികക്ക് രാഷ്ട്രീയവും പരിസ്ഥിതി സംരക്ഷണപരവുമായ ഒരു പുത്തന്‍ അടിക്കുറിപ്പ് എഴുതിച്ചേര്‍ക്കാനോ?
ഉമാഭാരതിയുടെ ഉന്നങ്ങള്‍ എന്തുതന്നെയായിരുന്നാലും രാഷ്ട്രീയപ്പുഴ ഗതി മാറി ഒഴുകുകയാണ്. അതിനപ്പുറത്തേക്ക് നോക്കിയാല്‍ വരുംകാല രാഷ്ട്രീയ രൂപരേഖയുടെ കോറിയിടലുകളെ പ്രവചിക്കാനാവും.
ബാബറി മസ്ജിദ് ഇന്ത്യയെ പുനരേകീകരിച്ചു തരാമെന്നാണ് ഗംഗയുടെ വാഗ്ദാനം. ഗംഗയാറിനെ രക്ഷിക്കാന്‍ എത്ര പണം ചെലവിട്ടെന്ന് മന്‍മോഹന്‍സിംഗ് വെളിപ്പെടുത്തും വരെ താന്‍ ഭക്ഷണം തൊടില്ലെന്ന് ഉമ പ്രഖ്യാപിക്കുമ്പോള്‍, പരിസ്ഥിതിക്കും തങ്ങളുടെ ആത്മാക്കള്‍ക്കുമായി കേഴുന്നവരുടെ ഹൃദയതന്ത്രികള്‍ അവര്‍ മീട്ടുകയാണ്. അത് ഉമയുടെ രാഷ്ട്രീയകരവിരുത്. ഗംഗയെ രക്ഷിക്കാന്‍, സര്‍ക്കാര്‍ 2009 ല്‍ 15,000 കോടി രൂപ നല്കി. ആ ധനം എങ്ങനെ എവിടെ പോയി എന്നറിയാന്‍ ഉമ ആഗ്രഹിക്കുന്നു. ലോകബാങ്ക് ഇക്കൊല്ലം മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ ഒഴുക്കാന്‍ പോവുകയാണ്. ഒരു ഓഡിറ്റ് ആവശ്യപ്പെടുന്നതിലൂടെ ഗംഗ എന്ന ഉല്പ്രേക്ഷയിലൂടെ ദേശീയ ഭാവത്തിലുള്ള ഒരു കാവിതരംഗത്തെ ഇളക്കി വിടുന്നു. സോണിയാഗാന്ധിയേയും പരിസ്ഥിതിവാദികളേയും സാധാരണക്കാരേയും ഒപ്പം കൂടാന്‍ ക്ഷണിച്ചുകൊണ്ട് ‘ഗംഗയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന തന്റെ മുദ്രാവാക്യം മതേതര രാഷ്ട്രീയത്തിന്റെ മുഖരാഗത്തെ മാറ്റിവരക്കുമെന്ന് അവര്‍ പ്രത്യാശിക്കുന്നു.
ഉമാഭാരതിയുടെ ഗംഗാ പ്രചാരണത്തിന് മറ്റൊരു വശമുണ്ട്. മായാവതിക്കെതിരെ യുദ്ധസന്നാഹം മുറുക്കവെ, ഗംഗഒരു കലിയുഗ പ്രളയമായി ബിജെപിയുടെ ശത്രുക്കളെ ഹനിക്കുമെന്നും അത് ഒരു രാഷ്ട്രീയ മോക്ഷപ്രാപ്തിക്ക് ഹേതുവാകുമെന്നും അവര്‍ കരുതുന്നുണ്ടാകാം. ഒരുപക്ഷെ, അതാവാം അവരുടെ ലക്ഷ്യം. അത് അനവധാനമായ ഒരു സുനാമിയിലേക്കും നയിച്ചേക്കാം.
ഗംഗയില്‍ സ്നാനം ചെയ്ത് മരണശേഷം ശാന്തിപൂകാമെന്ന് കരുതുന്നവര്‍ ഗംഗ മരിക്കുകയാണെന്ന വിവരം അറിയുന്നില്ല. പുണ്യനഗരിയായ ഹരിദ്വാറിലും ചുറ്റും നടക്കുന്ന അനധികൃത ഖാനനങ്ങള്‍ നദിയുടെ അടിത്തട്ടിനേയും ഓരങ്ങളേയും കാര്‍ന്നുതിന്നുകയാണ്. ദേവപ്രയാഗിലെ ഹിമപാളി അതിവേഗം അലിയുന്നു. 600 ലധികം അണക്കെട്ടുകള്‍ ആറിന്റെ പ്രവാഹത്തെ വിഘ്നപ്പെടുത്തുന്നു. വ്യവസായങ്ങളുടേയും മനുഷ്യരുടേയും വിസര്ജ്യങ്ങളെ തള്ളുന്നയിടമായി അത് മാറുന്നു. ഗംഗയില്‍ മുങ്ങിനിവരുന്നത് വിഷദ്രാവകത്തില്‍ കുളിക്കുന്നതിന് സമം.
-രവിശങ്കര്‍
(പ്രശസ്ത കാര്റ്റൂണിസ്റ്റും പംക്തികാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: