Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം ബജറ്റ്‌ , അധിക നികുതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 10:01 pm IST
in Kerala

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്‌ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ അഞ്ചു വര്‍ഷം വികസന മാന്ദ്യവും സാമ്പത്തിക അച്ചടക്കമില്ലായ്‌മയുമാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നതെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി കെ.എം.മാണി കാര്‍ഷിക മേഖലയ്‌ക്കും അടിസ്ഥാന സൗകര്യ മേഖലയ്‌ക്കുമാണ്‌ പുതുക്കിയ ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌.

അധിക നികുതി വര്‍ധനകള്‍ ഇല്ലാത്ത ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കും മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വികസന കാര്യത്തിലും പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും കേരളത്തെ മൊത്തമായി ഉള്‍ക്കൊള്ളാന്‍ ധനമന്ത്രിക്ക്‌ കഴിഞ്ഞില്ല. ബജറ്റിനെ കുറിച്ചുള്ള പ്രധാന വിമര്‍ശനവും അതാണ്‌. കേരളാകോണ്‍ഗ്രസ്സിന്‌ സ്വാധീനമുള്ള കോട്ടയം, ഇടുക്കി ജില്ലകളില്‍ ബജറ്റ്‌ ഒതുങ്ങി നില്‍ക്കുന്നു. തീരദേശ മേഖലയെയും ബജറ്റ്‌ അവഗണിച്ചതായി പരാതി ഉയര്‍ന്നു.

മദ്യത്തിനും ആഡംബരത്തിനുമാണ്‌ ബജറ്റ്‌ അടി നല്‍കുന്നത്‌. മദ്യത്തിന്‌ വില കൂടും. ആഡംബരക്കാറുകളുടെ വില ഉയരും. വലിയ വീടുവെയ്‌ക്കുന്നവരെയും ബജറ്റ്‌ വെറുതെ വിടുന്നില്ല.

റവന്യൂ വരുമാനം ആദ്യ ബജറ്റില്‍ 38,547 കോടി ആയിരുന്നത്‌ പുതിയ ബജറ്റില്‍ 39,428 കോടി രൂപയായി ഉയര്‍ന്നു. റവന്യൂ കമ്മി 6,019 കോടി രൂപയെന്നത്‌ 5,534 കോടി രൂപയായി കുറയും. ജിഎസ്ഡിപിയുടെ 1.97 ശതമാനമായിരുന്ന കഴിഞ്ഞ ബജറ്റിലെ റവന്യൂ കമ്മി 1.81 ശതമാനമായി കുറയുമെന്നു പുതിയ ബജറ്റ്‌ വ്യക്തമാക്കുന്നു. ധനക്കമ്മി 10,641 കോടി രൂപ എന്നത്‌ 10,507 ആയി കുറയും. ജിഎസ്ഡിപിയുടെ 3.48 ശതമാനമെന്നത്‌ 3.43 ശതമാനമായി ധനക്കമ്മി കുറയും. മൂലധന ചെലവ്‌ 4,712 കോടി രൂപയായിരുന്നു. ഇത്‌ 5,064 കോടി രൂപയായി ഉയരും. വികസന ചെലവുകള്‍ 28,646 കോടി രൂപയായിരുന്നത്‌ 29,872 കോടി രൂപയാകും.

സംസ്ഥാനത്ത്‌ പുതുതായി നാല്‌ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്‌ എമേര്‍ജിങ്‌ കേരള എന്ന പേരില്‍ നിക്ഷേപക സംഗമം നടത്തും. 4000 കോടി രൂപ ചെലവുവരുന്ന വിഴിഞ്ഞം പദ്ധതിയുടെ ഈ വര്‍ഷത്തെ ചെലവിനായി 150 കോടി അനുവദിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന്‌ 25 കോടിയും സ്മാര്‍ട്‌ സിറ്റിയുടെ അടിസ്ഥാനവികസനത്തിന്‌ 10 കോടിയും വകയിരുത്തി. കണ്ണൂര്‍ വിമാനത്താവളത്തിന്‌ 30 കോടി രൂപയാണ്‌ ഈവര്‍ഷത്തെ ചെലവുകള്‍ക്കായി നല്‍കുന്നത്‌. മലയോര വികസന പദ്ധതിക്ക്‌ ആദ്യ ഘട്ടമായി അഞ്ച്‌ കോടി അനുവദിച്ചിട്ടുണ്ട്‌.

അന്യസംസ്ഥാന ലോട്ടറി വിവാദത്തില്‍പ്പെട്ട്‌ നിലച്ചുപോയ കേരള സംസ്ഥാന ഭാഗ്യക്കുറി ആഴ്ചയില്‍ ഏഴുദിവസവും നറുക്കെടുപ്പ്‌ നടത്താനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ട്‌. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലും ഉച്ചഭക്ഷണപദ്ധതിക്ക്‌ അഞ്ചുകോടി, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷയ്‌ക്കായി ഒരു കോടി, ആറുമുതല്‍ 14 വയസ്സുവരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം, അഞ്ച്‌ പുതിയ പോളിടെക്നിക്കുകള്‍ എന്നിവയാണ്‌ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍.

റോഡ്‌ നവീകരണത്തിന്‌ 1000 കോടി രൂപയാണ്‌ ബജറ്റില്‍ നീക്കിവെച്ചത്‌. റിങ്‌ റോഡുകള്‍ക്ക്‌ 10 കോടി, റോഡ്‌ പാലം വികസനത്തിന്‌ 200 കോടി, പുതിയ മരാമത്ത്‌ പണികള്‍ക്ക്‌ 325 കോടി, ബൈപ്പാസുകളുടെ വികസനത്തിന്‌ ആറ്‌ കോടി, ഹില്‍ ഹൈവേക്ക്‌ അഞ്ച്‌ കോടി എന്നിവ ഗതാഗത മേഖലയ്‌ക്ക്‌ ഗതിവേഗം പകരും. സാഫല്യം എന്ന പേരില്‍ പുതിയ ഭവനപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. അമൂല്യസമ്പത്ത്‌ കണ്ടെത്തിയ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കായി ഒരു കോടി രൂപ അനുവദിച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ ഏന്‍ട്രന്‍സ്‌ കോച്ചിംഗ്‌ നല്‍കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്‌. 75 മാവേലിസ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും. 24 പോലീസ്‌ സ്റ്റേഷന്‍ നിര്‍മാണത്തിന്‌ 7.2 കോടി രൂപ നല്‍കും. ചെറുനഗരങ്ങളില്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ലേബര്‍ കോള്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ധനസഹായം എന്നിവയും ബജറ്റിലുണ്ട്‌.

എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി വര്‍ധിപ്പിച്ചു. അതോടൊപ്പം ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്‌ മാസം 300 രൂപ പെന്‍ഷന്‍ നല്‍കും. ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളുടെ വികസനത്തിന്‌ 44 കോടിയും തീരദേശ വികസന അതോറിറ്റിക്ക്‌ അഞ്ച്‌ കോടിയും വകയിരുത്തിയിട്ടുണ്ട്‌. 52 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രാജീവ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്‌ക്ക്‌ പ്രത്യേക പാക്കേജ്‌, തലസ്ഥാനനഗര വികസനത്തിന്‌ 30 കോടി, മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഭവനനിര്‍മ്മാണ പദ്ധതി, ബാങ്ക്‌ നിരക്കില്‍ കെഎസ്‌എഫ്‌ഇ വിദ്യാഭ്യാസ വായ്‌പ എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

മണിചെയിന്‍-ഫ്ലാറ്റ്‌ തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മാണം നടത്തുമെന്ന്‌ ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കായി ലീഗല്‍ എയ്ഡ്‌ സെല്‍ സ്ഥാപിക്കും. മീനച്ചില്‍ നദീതടപദ്ധതികളുടെ ഒന്നാം ഘട്ടത്തിന്‌ 25 കോടി രൂപ അനുവദിച്ചു. ഹൗസിങ്‌ ഫിനാന്‍സ്‌ കോര്‍പറേഷന്‍ രൂപവല്‍ക്കരിക്കുന്നത്‌ സംബന്ധിച്ചുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്‌. സപ്ലൈകോ സംഭരിച്ച ധാന്യങ്ങളുടെ കുടിശ്ശിക തീര്‍ക്കാന്‍ 50 കോടിയും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന്‌ ദേവസ്വം ബോര്‍ഡുകള്‍ക്ക്‌ 5 കോടിയും ദേശീയ ഗെയിംസിനോട്‌ അനുബന്ധിച്ച്‌ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി 120 കോടിയും വകയിരുത്തിയിട്ടുണ്ട്‌.

റേഷന്‍ കടകളിലൂടെ 13 അവശ്യസാധനങ്ങള്‍ വിതരണം ചെയ്യും. സാഫല്യം പദ്ധതിയില്‍ ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആദിവാസികള്‍ക്ക്‌ കടാശ്വാസ പദ്ധതി നടപ്പാക്കും. കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ ജിപിഎസ്‌ സംവിധാനം ഏര്‍പ്പെടുത്തും. കോട്ടയം ടൂറിസ്റ്റ്‌ ഹൈവേക്ക്‌ അഞ്ച്‌ കോടി രൂപ അനുവദിച്ചു. ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കാനുള്ള നടപടിയും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്‌. കെഎസ്‌ആര്‍ടിസിക്ക്‌ 100 കോടി രൂപ നല്‍കും. 1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കുമെന്നും കെ.എം. മാണി ബജറ്റില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

India

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

India

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

Kerala

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

പുതിയ വാര്‍ത്തകള്‍

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.