Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിക്ക്‌ അവഗണന; അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 09:59 pm IST
in Kerala

വ്യവസായ നഗരമായ കൊച്ചിയെ മന്ത്രി മാണി ബജറ്റിലൂടെ പാടെ അവഗണിച്ചു. വ്യവസായ വികസനത്തിന്‌ കാര്യമായ യാതൊരു നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. മെട്രോറെയില്‍ പദ്ധതിക്കായി 25 കോടിയും സ്മാര്‍ട്ട്‌ സിറ്റിക്കായി 10 കോടി രൂപയും മാത്രമാണ്‌ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. ഒരുലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്ന്‌ കൊട്ടിഘോഷിക്കപ്പെടുന്ന സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവികസനത്തിന്‌ 10 കോടിരൂപ വളരെ പരിമിതമാണ്‌. മെട്രോറെയില്‍ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 25 കോടിരൂപ ഈ പദ്ധതി ഭാവിയിലെങ്ങും നടപ്പാകാന്‍ സാധ്യതയില്ലെന്നുള്ളതിന്റെ തെളിവാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ മെട്രോ റെയില്‍വേ പദ്ധതിയുടെ പ്രാഥമിക ചിലവുകള്‍ക്കായി 158 കോടിരൂപ അനുവദിച്ചെങ്കിലും ഈ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളം നഗരത്തില്‍ പദ്ധതിക്ക്‌ വേണ്ടി ഏറ്റെടുക്കേണ്ടിവരുന്ന ഓരോ സെന്റ്‌ സ്ഥലത്തിനും കോടികള്‍ വിലമതിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. റെയില്‍വേ മേല്‍പാലങ്ങളും, സമാന്തര റോഡുകളുടെ വികസനവും കൊച്ചിയുടെ അടിയന്തര ആവശ്യമാണ്‌. ഇക്കാര്യത്തില്‍ മന്ത്രി മാണി മൗനം പാലിച്ചിരിക്കുകയാണ്‌.

മുന്‍ സര്‍ക്കാരിന്റെ ബജറ്റില്‍ എറണാകുളം ജില്ലയുടെ വികസനത്തിന്‌ 10 വര്‍ഷക്കാലത്തേക്ക്‌ 4400 കോടിരൂപയുടെ പദ്ധതികളാണ്‌ മന്ത്രി തോമസ്‌ ഐസക്ക്‌ അന്ന്‌ നിര്‍ദ്ദേശിച്ചിരുന്നത്‌. എന്നാല്‍ ഇന്നലെ അവതരിപ്പിച്ച യുഡിഎഫ്‌ മന്ത്രിസഭയുടെ ആദ്യ ബജറ്റില്‍ തന്നെ കൊച്ചിയോട്‌ നിരുത്തരവാദപരമായ സമീപനമാണ്‌ മന്ത്രി മാണി കൈക്കൊണ്ടിട്ടുള്ളതെന്ന്‌ വ്യാപകമായ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. വ്യവസായ തലസ്ഥാനമായ കൊച്ചിക്ക്‌ ലഭിക്കേണ്ട പ്രാധാന്യം ബജറ്റില്‍ ലഭിച്ചില്ലെന്ന്‌ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. ഫിഷറീസ്‌ മേഖലയെ അവഗണിച്ചു. സ്മാര്‍ട്ട്‌ സിറ്റി മെട്രോ റെയില്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായിരുന്നുവെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കൊച്ചിയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ ഒന്നുംതന്നെയില്ല. ഇക്കാര്യങ്ങള്‍ ധനകാര്യമന്ത്രി, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്‌ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റ്‌ കൊച്ചിയുടെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചിരിക്കുകയാണെന്ന്‌ ഇന്ത്യന്‍ ചേംബര്‍ പ്രസിഡന്റ്‌ പി. പ്രതാപചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മെട്രോ റെയിലിനും, സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിനും സ്മാര്‍ട്ട്‌ സിറ്റിയുടെ അടിസ്ഥാന വികസനത്തിനും നീക്കിവച്ച തുക വളരെ പരിമിതമായി. കൊച്ചിയിലെ കുടിവെള്ള പ്രശ്നനിവാരണത്തിനും പഴയ പൈപ്പ്‌ മാറ്റി സ്ഥാപിക്കുന്നതിനും പൈതൃക ടൂറിസത്തിന്റെ വികസനത്തിനും ബജറ്റില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നുമില്ല. ബജറ്റ്‌ പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും ബജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ ചേംബര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൂവത്തിങ്കല്‍ ബാലചന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

Kerala

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

പുതിയ വാര്‍ത്തകള്‍

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.