കോതമംഗലം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാന നായകരുടെ പഠനകേന്ദ്രങ്ങളും ഇന്റര്‍ റിലീജിയസ് പഠനകേന്ദ്രവും പുനഃസ്ഥാപിക്കണമെന്ന് കോതമംഗലത്ത് ചേര്‍ന്ന കര്‍മസമിതി രൂപീകരണയോഗം ആവശ്യപ്പെട്ടു.
ആദിശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, ആഗമാനന്ദസ്വാമികള്‍ എന്നിവരുടെ പേരിലുള്ള പഠനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിനുവേണ്ടിയാണ് 14-ാമത്തെ കര്‍മസമിതി കോതമംഗലത്ത് രൂപീകരിച്ചത്.
വിവിധ സംഘടനകളുടെ ജില്ലാ സംസ്ഥാന താലൂക്ക് തല നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചവളര്‍ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ.അശോകന് അധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് അജിനാരായണന്‍, എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് വി.ഗോപാലകൃഷ്ണന്‍നായര്‍, ചവളര്‍ സൊസൈറ്റി യൂണിയന് പ്രസിഡന്റ് കെ.ജി.ഷാജി, മണ്‍പാത്രനിര്‍മാണ സമുദായ സഭ (കെഎംഎസ്എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.വേലായുധന്, വീരശൈവ ജില്ലാ പ്രസിഡന്റ് പി.കെ.രാജന്, കേരള ബ്രാഹ്മണസഭ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.രാമചന്ദ്രന്, വിശ്വകര്‍മസഭ താലൂക്ക് പ്രസിഡന്റ് അഡ്വ.കെ.രാധാകൃഷ്ണന്, വി.എസ്എസ് മധ്യമേഖല പ്രസിഡന്റ് അഡ്വ.എം.എം.ബിജോയ് കുമാര്‍, കേരള സാംബവര്‍ സൊസൈറ്റി യൂണിയന് പ്രസിഡന്റ് പി.ജി.മണി, ഹരിജന്‍ സമാജം രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ മാസ്റ്റര്‍, യോഗക്ഷേമസഭ തൃക്കാരിയൂര്‍ ഉപസഭ പ്രസിഡന്റ് വി.നാരായണന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റും 28 ഹൈന്ദവ സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനറുമായ പ്രൊഫ.പി.വി.പീതാംബരന് സമരപരിപാടികള്‍ വിശദീകരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവരുന്ന ഗാന്ധിയന്‍ സഹനസമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന വൈസ് ചാന്‍സലറുടേയും സിന്‍ഡിക്കേറ്റിന്റേയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു.കര്‍മസമിതി ഭാരവാഹികളായി അജിനാരായണന്‍(ചെയര്മാന്), കെ.ജി.ഷാജി, സരിതാസ് നാരായണന്‍നായര്‍, കാര്‍ത്യായനി നാരായണന് (ഉപാധ്യക്ഷന്മാര്), അഡ്വ.കെ.രാധാകൃഷ്ണന് (കണ്‍വീനര്‍), എം.വി.വാസുദേവന്‍ നമ്പൂതിരി, കെ.എസ്.ഷിനില്‍ കുമാര്‍, സജീവ് മഞ്ഞാംങ്ങള് (ജോയിന്റ് കണ്‍വീനര്‍മാര്‍), കെ.ജി.അപ്പുക്കുട്ടന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: