തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവും രാജകുടുംബം ഉന്നയിച്ചിട്ടുണ്ട്. മൂലംതിരുന്നാള്‍ രാമവര്‍മ്മ നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെന്റ സുരക്ഷാചുമതല കമാണ്ടോകള്‍ ഏറ്റെടുത്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് തോക്കേന്തിയ ‘കരിമ്പൂച്ചകളു’ടെ സേവനം ക്ഷേത്രത്തിന് ചുറ്റും ഏര്‍പ്പെടുത്തിയത്. കേരളാ പോലീസിലെ പരിശീലനം സിദ്ധിച്ച കമാണ്ടോകളെയാണ് ക്ഷേത്രത്തിെന്റ താല്‍ക്കാലിക സുരക്ഷക്കായി വിനിയോഗിച്ചിട്ടുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളാ പോലീസിലെ 24 കമാണ്ടോകളും ദ്രുതകര്‍മസേനയിലെ 15 പേരെയുമാണ് സുരക്ഷാ ചുമതലക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ 24 മണിക്കൂറും ക്ഷേത്രത്തിന്റെ സുരക്ഷക്കായി പ്രവര്‍ത്തിക്കും. താല്‍ക്കാലിക സംവിധാനം എന്ന നിലക്കാണ് ബ്ലാക്ക് കാറ്റ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ക്ഷേത്രത്തിനുള്ളിലും സമീപത്തുമായി നടപ്പാക്കേണ്ട സ്ഥിരം സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ആഭ്യന്തരസെക്രട്ടറി കെ. ജയകുമാര്‍ മുഖേന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. സുപ്രീംകോടതിയുടെയും ക്ഷേത്ര-രാജ കുടുംബത്തിെന്റയും അനുമതിതേടിയ ശേഷം സ്ഥിരം സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ക്ഷേത്രത്തിെന്റ പുറത്തുള്ള സുരക്ഷാചുമതലകളാണ് കമാണ്ടോകളെ ഏല്‍പ്പിച്ചിട്ടുള്ളത്. അതിന് പുറമെ ക്ഷേത്രത്തിനുള്ളില്‍ മഫ്തിപോലീസിെന്റ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അതിന്പുറമെ 24 മണിക്കൂറും പോലീസ് പട്രോളിംഗ്ഏര്പ്പെടുത്തുകയും ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള മതിലകം കെട്ടിടത്തിലേക്ക് കണ്ട്രോള് റൂം മാറ്റുമെന്നാണറിയുന്നത്.
ഒരുലക്ഷം കോടിയോളം വിലമതിക്കുന്ന അപൂര്‍വ സമ്പത്ത് കണ്ടെത്തിയ പത്മനാഭസ്വാമിക്ഷേത്രത്തില്‍ കഴിഞ്ഞ ഒരാഴ്ച നീണ്ട പരിശോധനയില്‍ അഞ്ച്അറകളാണ് പരിശോധിച്ചത്. ബി അറയുടെ പരിശോധന സംബന്ധിച്ച കാര്യങ്ങള്‍ സുപ്രീംകോടതി നിയോഗിച്ച സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്ന് തീരുമാനിക്കും. ക്ഷേത്രാരാധനയെ ബാധിക്കാത്ത നിലയിലായിരിക്കും ഈപരിശോധന നടക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനിടെ, ക്ഷേത്രത്തിലെ ആറ് നിലവറകള്‍ തുറന്ന് പരിശോധന നടത്തുന്നതിലേക്കായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയിലെ അംഗമായ റിട്ട. ജസ്റ്റിസ് സി.എസ്. രാജന് പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതു വിവാദമാകുന്നു. വളരെ രഹസ്യ സ്വഭാവത്തോടെ പരിശോധന പൂര്‍ത്തിയാക്കി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. അതിെന്റ അടിസ്ഥാനത്തില്‍ സമിതിയിലെ ഒരംഗമായ റിട്ട. ജസ്റ്റിസ് എം.എന്‍. കൃഷ്ണന് മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞദിവസം തയ്യാറായിരുന്നില്ല. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്കിയ അഭിമുഖത്തില്‍ ജസ്റ്റിസ്സി.എസ്.രാജന് പരിശോധന നടന്ന അറകളുടെ വിശദാംശങ്ങളും കണ്ടെത്തിയ സാധനങ്ങളെ വര്ണിക്കുകയുമൊക്കെ ചെയ്തതാണ് പുതിയ വിവാദത്തിന് വഴിവച്ചിട്ടുള്ളത്.
നിരീക്ഷകെന്റ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരനായ ടി.പി.സുന്ദര്രാജന് വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ തന്നെ ക്ഷേത്രത്തിെന്റ സമ്പത്ത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നതില്‍ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവരും ഈ വിഷയം ഏറ്റെടുത്തുരംഗത്തെത്തിയിരിക്കുകയാണ്. നിലവറകളുടെ സ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സി.എസ്. രാജന് അഭിമുഖത്തില്‍ വ്യക്തമാക്കിയെന്നും ഇത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: