Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിയുടെ പരിഗണനയില്‍ പതിനേഴ്‌ ദയാഹര്‍ജികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 08:52 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതി പ്രതിഭാപാട്ടീല്‍ മുന്‍പാകെ സമര്‍പ്പിച്ച പതിനേഴ്‌ ദയാഹര്‍ജികള്‍ കൂടി തീര്‍പ്പാക്കാനുണ്ടെന്നും രാജ്യത്തെ വധശിക്ഷ നടപ്പാക്കിയത്‌ 2004ലാണെന്നും റിപ്പോര്‍ട്ട്‌. സുഭാഷ്‌ ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയായാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

2005 മുതല്‍ സമര്‍പ്പിക്കപ്പെട്ട പതിനേഴ്‌ ഹര്‍ജികളാണ്‌ രാഷ്‌ട്രപതിയുടെ പരിഗണനയിലുള്ളതെന്നും ഇവയില്‍ ആറെണ്ണം 2011-ല്‍ സമര്‍പ്പിക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇതോടൊപ്പം രാഷ്‌ട്രപതി പ്രതിഭാപാട്ടീല്‍ പത്തുപേരുടെ വധശിക്ഷകള്‍ ജീവപര്യന്തമാക്കി ഇളവുചെയ്തതായും വെളിപ്പെട്ടു. ഒന്‍പത്‌ വയസ്സുള്ള കുട്ടിയെ നരബലിക്ക്‌ വിധേയനാക്കിയതിനെത്തുടര്‍ന്ന്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഝാര്‍ഖണ്ഡില്‍ നിന്നുള്ള സീശീല്‍ മര്‍മു എന്നയാളുടെ ദയാഹര്‍ജിയാണ്‌ പതിനേഴണ്ണത്തില്‍ ആദ്യം സമര്‍പ്പിക്കപ്പെട്ടത്‌. ഇതോടൊപ്പം സ്വന്തം കുടുംബത്തിലെ പതിമൂന്ന്‌ അംഗങ്ങളെ കൊലപ്പെടുത്തിയ ഗുര്‍മീത്‌ സിംഗ്‌, ഭാര്യയെയും മകളെയും വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ജാഫര്‍ അലി എന്നിവരുടെ ദയാഹര്‍ജികളും ഇതോടൊപ്പമുണ്ട്‌.

ഇതോടൊപ്പം ഗുവാഹതിയില്‍ നിന്നുള്ള മഹേന്ദ്രനാഥ്‌ ദാസ്‌, 1993ല്‍ ന്യൂദല്‍ഹിയില്‍ നടന്ന കാര്‍ബോംബ്‌ സ്ഫോടനത്തിലെ പ്രതിയും ഖാലിസ്ഥാന്‍ ഭീകരനുമായ ദേവീന്ദര്‍പാല്‍ സിംഗ്‌ ഭുള്ളര്‍ എന്നിവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജിയും രാഷ്‌ട്രപതി തള്ളിക്കളഞ്ഞു. എന്നാല്‍ പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയെക്കുറിച്ച്‌ മാത്രം റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളില്ല. അഫ്സല്‍ ഗുരുവിനെതിരായ കേസ്‌ നിരീക്ഷണത്തിലായതിനാല്‍ ഇയാളുടെ ദയാഹര്‍ജി രാഷ്‌ട്രപതിക്ക്‌ സമര്‍പ്പിച്ചിട്ടില്ലെന്നാണ്‌ ആഭ്യന്തരമന്ത്രാലയം നേരത്തെ രാജ്യസഭയില്‍ പറഞ്ഞിരുന്നത്‌.

2001 ഡിസംബര്‍ 13ന്‌ നടന്ന പാര്‍ലമെന്റാക്രമണത്തില്‍ പതിമൂന്ന്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനായ അഫ്സല്‍ ഗുരുവിനെ 2002ലാണ്‌ വധശിക്ഷക്ക്‌ വിധിച്ചത്‌. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ പിടിയിലായ ബംഗാളുകാരന്‍ ധനഞ്ജയ്‌ ചാറ്റര്‍ജിയുടെ വധശിക്ഷയാണ്‌ 2004-ല്‍ രാജ്യത്ത്‌ അവസാനമായി നടന്നത്‌. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം രണ്ട്‌ ദയാഹര്‍ജികളില്‍ തീര്‍പ്പ്‌ കല്‍പിച്ചിരുന്നുവെങ്കിലും തൊട്ടുമുന്‍പത്തെ രാഷ്‌ട്രപതിയായ കെ.ആര്‍. നാരായണന്‍ ദയാഹര്‍ജികളൊന്നും തന്നെ കൈകാര്യം ചെയ്യുകയുണ്ടായില്ല. ബലാത്സംഗക്കേസുകളിലും വധക്കേസുകളിലും വധശിക്ഷക്ക്‌ വിധിക്കപ്പെട്ടവരുടെ ഹര്‍ജികളാണ്‌ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയില്‍ ഭൂരിഭാഗവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

പുതിയ വാര്‍ത്തകള്‍

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.