Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുമായുള്ള ചര്‍ച്ച ഫലപ്രദം: ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 09:47 pm IST
in India

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന്‌ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ അറിയിച്ചു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കത്തക്ക വിധം കെട്ടുറപ്പുള്ള ലോക്പാല്‍ ബില്ലാണ്‌ ബിജെപിയും വിഭാവനം ചെയ്യുന്നതെന്നും, തങ്ങളുടെ സംഘത്തിനാവശ്യമായ എല്ലാ പിന്തുണയും പാര്‍ട്ടി ഉറപ്പുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഹസാരെ. ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കരടുരേഖയും, അണ്ണാ സംഘത്തിന്റെ കരടുരേഖയും ചര്‍ച്ചക്കിടയില്‍ ഒത്തുനോക്കിയതായും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ബില്ലില്‍ വരുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ല്‌ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കണമെന്ന നിലപാടിനോട്‌ ബിജെപി നേതാക്കള്‍ പൂര്‍ണ്ണമായും യോജിച്ചതായും എന്നാല്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയില്ലെന്നും ഹസാരെ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതോടൊപ്പം ബില്ലിലെ 105-ാ‍ം നിയമപ്രകാരം ഉറപ്പാക്കിയ എംപിമാരുടെ പരിരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളിലാണ്‌ ബിജെപി നേതാക്കള്‍ക്ക്‌ സംശയങ്ങളുണ്ടായിരുന്നതെന്നും ബില്ലിനെ സംബന്ധിച്ച വിശദമായ ഒരു മാര്‍ഗരേഖ ബിജെപി നേതാക്കള്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്‌, അരുണ്‍ ജെറ്റ്ലി, മുരളീമനോഹര്‍ ജോഷി, ജസ്വന്ത്‌ സിംഗ്‌, യശ്വന്ത്‌ സിന്‍ഹ, എം. വെങ്കയ്യ നായിഡു, എസ്‌.എസ്‌. ആലുവാലിയ, അനന്ത്കുമാര്‍, രാംലാല്‍, രവിശങ്കര്‍ പ്രസാദ്‌ എന്നിവരാണ്‌ ഹസാരെയുമായി കൂടിക്കാഴ്ച നടത്തിയത്‌. പൊതുപ്രവര്‍ത്തകരായ അരവിന്ദ്‌ കേജ്‌രിവാള്‍, കിരണ്‍ബേദി എന്നിവര്‍ക്കൊപ്പമാണ്‌ അദ്ദേഹം അശോക റോഡിലുള്ള ബിജെപി ആസ്ഥാനത്തെത്തിയത്‌.

ഇതോടൊപ്പം കളങ്കിതരല്ലാത്തവര്‍ ലോക്പാലിന്റെ തലപ്പത്തു വരണമെന്നതാണ്‌ തങ്ങളുടെ ആവശ്യമെന്നും, അണ്ണാഹസാരെയോടും സംഘത്തോടും അതിയായ ബഹുമാനമുണ്ടെങ്കിലും ലോക്പാല്‍ ബില്ലിലെ ചില കാര്യങ്ങള്‍ക്കൂടി വിശദീകരിക്കപ്പെടേണ്ടതായുണ്ടെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമേ ലോക്പാല്‍ സംബന്ധിച്ച ബിജെപിയുടെ അന്തിമ തീരുമാനം അറിയിക്കാനാകൂ. ലോക്പാല്‍ സംബന്ധിച്ച്‌ ഞായറാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി സമ്മേളനത്തിന്‌ മുന്നോടിയായി പാര്‍ട്ടി നയം വ്യക്തമാക്കുമെന്നും ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

ലോക്പാല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അണ്ണാ ഹസാരെ ഇന്ന്‌ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിക്കും. വൈകിട്ട്‌ 4മണിയോടുകൂടിയാണ്‌ സന്ദര്‍ശനം നടക്കുക. ലോക്പാല്‍ ബില്‍ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ള വിരുദ്ധാഭിപ്രായങ്ങളും, ബിജെപി അടക്കമുള്ള കക്ഷികള്‍ ബില്ലിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളും ചര്‍ച്ചാ വിഷയങ്ങളാകുമെന്നാണ്‌ സൂചന. ലോക്പാല്‍ ബില്ലിന്‌ പിന്തുണ തേടി എല്ലാ രാഷ്‌ട്രീയ കക്ഷി നേതാക്കളെയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ഹസാരെയും സംഘവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.