Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്വാശ്രയ വഞ്ചനയും സമരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 09:44 pm IST
inVicharam

കേരളത്തിലെ ക്യാമ്പസുകളും നഗരവീഥികളും സര്‍ക്കാര്‍ ഓഫീസ്‌ കവാടങ്ങളും സമരങ്ങളുടെ വേലിയേറ്റത്തില്‍ ചോരക്കളമായി മാറുകയാണ്‌. സര്‍ക്കാര്‍ വാഹനങ്ങളും പോലീസ്‌ വാഹനങ്ങളും പൊതുവാഹനങ്ങളും സമരവീര്യത്തില്‍ ചിതറുകയാണ്‌. ഭരണം അല്ലെങ്കില്‍ സമരം എന്ന സിദ്ധാന്തത്തില്‍ ഇടതുപക്ഷം ഒതുങ്ങുകയാണോ? സ്വാശ്രയപ്രശ്നത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ എടുത്തിരിക്കുന്ന നിലപാട്‌ കടുത്ത സാമ്പത്തിക-സാമൂഹിക അനീതിയാണെന്നും ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അംഗീകരിക്കുമ്പോഴും പ്രശ്നം കോടതിയില്‍ ആയിരിക്കെ വിധി വരാനുള്ള ക്ഷമയെങ്കിലും ഉണ്ടാകേണ്ടതായിരുന്നു.
ജനകീയ പ്രശ്നങ്ങളില്‍ മാത്രം സമരം എന്ന്‌ പറഞ്ഞ നേതാക്കള്‍ സമരത്തിന്‌ ഒരവസരം കാത്തിരുന്നപോലെയാണ്‌ ഇപ്പോള്‍ തോന്നുക. പ്രശ്നം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാണെങ്കില്‍പോലും ഈ സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ ചോരയില്‍ മുങ്ങിത്താഴുന്നു. ഒപ്പം പോലീസും മാധ്യമങ്ങളും ആക്രമണവിധേയമാകുന്നു. പോലീസ്‌ ക്യാമ്പസിനുള്ളില്‍ കയറരുതെന്നാണ്‌ നിയമമെങ്കിലും ബുധനാഴ്ച യൂണിവേഴ്സിറ്റി കോളേജില്‍ കയറിയ പോലീസ്‌ കണ്ണീര്‍വാതകവും ജലപീരങ്കിയും മാത്രമല്ല സമരക്കാര്‍ക്കെതിരെ പ്രയോഗിച്ചത്‌. ഗ്രനേഡുകളും പ്രയോഗിച്ചു. വിദ്യാര്‍ത്ഥികളുടെ നേരെയുള്ള ഗ്രനേഡാക്രമണം ക്ഷന്തവ്യമല്ല.

ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്നതാണ്‌ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50:50 അനുപാതം. വിഎസ്‌ സര്‍ക്കാരും ഇതേ നയം തന്നെയാണ്‌ പിന്തുടര്‍ന്നത്‌. സര്‍ക്കാര്‍ ക്വാട്ട ഉറപ്പാക്കാന്‍ രണ്ട്‌ സര്‍ക്കാരുകളും ഒരുപോലെ അലംഭാവം കാട്ടി. കുട്ടികളുടെ ലിസ്റ്റ്‌ അയക്കാന്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടപോലെ ഭരണം കിട്ടിയിട്ടും നിശ്ചിത തീയതിക്കുള്ളില്‍ നടപടി എടുക്കാന്‍ യുഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. ഇപ്പോള്‍ സംഗതി വഷളാക്കിയത്‌ ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ്‌ അസോസിയേഷന്‍ സ്വീകരിച്ച ധാര്‍ഷ്ട്യപരമായ നിലപാട്തന്നെയാണ്‌. സ്വന്തം നിലയില്‍ 100 ശതമാനം സീറ്റിലും പ്രവേശനം നടത്തുമെന്ന വെല്ലുവിളിയെ ക്രൈസ്തവ ദര്‍ശനത്തിന്‌ പോലും എതിര്‌ എന്ന്‌ ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ പോലും വിമര്‍ശിക്കുന്നു.
മൈനോറിറ്റി സമുദായാംഗങ്ങള്‍ക്ക്‌ ഭൂരിപക്ഷമുള്ള മന്ത്രിസഭയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ പിടിവാശിക്ക്‌ മുന്നില്‍ മുട്ടുമടക്കുന്നത്‌ ക്രിസ്ത്യന്‍ പ്രീണനമായേ കാണാനാകുകയുള്ളൂ. ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ പിടിവാശിയാണ്‌ എംഇഎസ്‌ മെഡിക്കല്‍ കോളേജുകളെയും സ്വന്തം നിലക്ക്‌ പ്രവേശനം നടത്താന്‍ പ്രേരിപ്പിക്കുന്നത്‌. തുല്യനീതി അവകാശം ചെറുക്കാനാവാത്തതാണ്‌. മുസ്ലീം മാനേജ്മെന്റുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌ സാമൂഹ്യനീതിയും സാമ്പത്തികനീതിയും മാത്രമല്ല സമുദായനീതിയുംകൂടിയാണ്‌. സ്വാശ്രയ പ്രശ്നം ഈ തലത്തിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേതാണ്‌.

ഇപ്പോള്‍ സ്വാശ്രയപ്രശ്നം കോടതിയില്‍നിന്നും കോടതിയിലേക്ക്‌ മാറി പരമോന്നത നീതിപീഠത്തിന്‌ മുമ്പില്‍ വിധി കാത്തുനില്‍ക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്‌ പ്രവേശനം കാത്തുകഴിയുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്‌. സര്‍ക്കാര്‍ ക്വാട്ടയില്‍ സര്‍ക്കാര്‍ ഫീസ്‌ ഇല്ലാതാക്കിയത്‌ ക്രോസ്‌ സബ്സിഡി പാടില്ല എന്ന കോടതി വിധിയോടെയാണ്‌. മെഡിക്കല്‍ പിജി പ്രവേശനത്തിന്‌ ജൂണ്‍ 30 വരെയായിരുന്നു അവസാന തീയതി. കര്‍ണാടകക്ക്‌ കിട്ടിയ അനുകൂല വിധിയിലും കേരളം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ച്‌ സര്‍ക്കാര്‍ കോടതിയില്‍ പോകാന്‍ വൈകി. തെരുവുയുദ്ധം പോലീസിന്‌ കണ്ടുനില്‍ക്കാന്‍ സാധിക്കുമോ എന്ന്‌ ചോദിക്കുന്ന ഉമ്മന്‍ചാണ്ടിയും വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ക്കൂടി അധികാരത്തില്‍ വന്നയാളാണ്‌.
രാഷ്‌ട്രീയനേതാക്കളുടെ ഇച്ഛാനുസരണം നീങ്ങുന്ന കരുക്കളാണ്‌ വിദ്യാര്‍ത്ഥിനേതാക്കള്‍. യുഡിഎഫ്‌ ഭരണത്തെ വെല്ലുവിളിക്കാന്‍ അവസരം കാത്തുകിടന്നവര്‍ക്ക്‌ വീണുകിട്ടിയ ആയുധമായി സ്വാശ്രയ പ്രശ്നം മാറി. ഇപ്പോള്‍ പാര്‍ട്ടി നേതാക്കളും സമരരംഗത്തിറങ്ങിയിരിക്കുകയാണ്‌. കോടതിവിധി പ്രശ്നത്തിന്‌ പരിഹാരം നല്‍കുമെന്നാണ്‌ ജനം പ്രതീക്ഷിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.