Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചിദംബരത്തിന്റെ ഭൂതം ഉമ്മന്‍ചാണ്ടിയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2011, 09:39 pm IST
in Vicharam

ഇന്ധന വിലവര്‍ധനവിനെതിരെ സമരം ചെയ്ത ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ തലസ്ഥാനത്ത്‌ കഴിഞ്ഞ ദിവസം തല്ലിച്ചതച്ചത്‌ ജനാധിപത്യ കേരളത്തിന്‌ അപമാനമായി. സമാധാനപരമായി പ്രതിഷേധമറിയിച്ച്‌ മാര്‍ച്ച്‌ നടത്തുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ്‌ ലാത്തി വീശുകയായിരുന്നു. ദല്‍ഹിയില്‍ സമാധാനപരമായി സത്യഗ്രഹമിരുന്ന സ്വാമി രാംദേവിന്റെ അനുയായികളെ പാതിരാത്രിയില്‍ അടിച്ചോടിച്ച പോലീസ്‌ നടപടിക്ക്‌ തുല്യമായിരുന്നു തിരുവനന്തപുരത്ത്‌ പട്ടാപ്പകല്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ നടപടി. ഒരു ദിവസം മുമ്പ്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ്‌ പ്രവേശന പ്രശ്നത്തില്‍ പ്രതിഷേധിച്ചു നടത്തിയ സമരത്തെയും തലസ്ഥാനത്തും മറ്റു സ്ഥലങ്ങളിലും പോലീസിനെ ഉപയോഗിച്ച്‌ തല്ലി ഒതുക്കാനാണ്‌ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ശ്രമിച്ചത്‌. കേന്ദ്രത്തില്‍ ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്യുന്ന പി.ചിദംബരവും സംസ്ഥാനത്ത്‌ ക്രമസമാധാന ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും ജനകീയ സമരങ്ങളെ നേരിടുന്നതില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

എസ്‌എഫ്‌ഐക്കാരെ പോലീസ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങിപ്പോക്കു നടത്തിയിരുന്നു. പോലീസ്‌ നരനായാട്ടിന്‌ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട്‌ പ്രതിപക്ഷനേതാവുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ക്രൂരമായ മര്‍ദനത്തെ കുറിച്ച്‌ സൂചിപ്പിക്കാന്‍ പോലും രാഷ്‌ട്രീയ അന്ധത ബാധിച്ച സംസ്ഥാന പ്രതിപക്ഷത്തിന്‌ കഴിഞ്ഞില്ല എന്നതിനെ അല്‍പത്തമെന്നേ പറയാവൂ. എസ്‌എഫ്‌ഐക്കാര്‍ പോലീസിനു നേരെ ആക്രമണം നടത്തിയതാണ്‌ പോലീസ്‌ ലാത്തിച്ചാര്‍ജിനു കാരണമെന്ന ന്യായമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരത്തിയത്‌. ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അതിനു തടസ്സം നിന്നാല്‍ പോലീസ്‌ നടപടി ഉണ്ടാകുമെന്ന്‌ ആവര്‍ത്തിക്കാനും ഉമ്മന്‍ചാണ്ടി മറന്നില്ല. എന്നാല്‍ പെട്രോളിയം വിലവര്‍ധനവിനെതിരെ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിക്കുകയോ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയോ ചെയ്തില്ല. സാധാരണ നടക്കാറുള്ള പ്രതിഷേധ സമരം മാത്രമായിരുന്നു. പിന്നെന്തിന്‌ അകാരണമായി പ്രവര്‍ത്തകരെ തല്ലിച്ചതച്ചു എന്നതിന്‌ ഉമ്മന്‍ചാണ്ടി ഉത്തരം പറയണം.

പോലീസ്‌ ലാത്തിച്ചാര്‍ജില്‍ ഏഴു പേര്‍ക്കാണ്‌ മാരകമായി പരിക്കേറ്റത്‌. ബിജെപിയുടെ മൂന്ന്‌ ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്നിവര്‍ക്കൊക്കെയാണ്‌ അടിയേറ്റത്‌. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അനാവശ്യ പോലീസ്‌ നടപടി വാര്‍ത്തയറിഞ്ഞ്‌ വിവരമന്വേഷിച്ചെത്തിയ ബിജെപി നേതാക്കളെയും വളഞ്ഞിട്ട്‌ തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും പോലീസ്‌ തയ്യാറായില്ല.

അടുത്ത കാലത്തെങ്ങും തലസ്ഥാന നഗരി കാണാത്ത നരനായാട്ടാണ്‌ പോലീസ്‌ നടത്തിയത്‌. ആരെ പ്രീണിപ്പിക്കാനായിരുന്നു പോലീസ്‌ നടപടിയെന്ന്‌ അറിയാനുണ്ട്‌. എസ്‌എഫ്‌ഐക്കാരെ മര്‍ദിച്ചതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന്‌ മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി നിങ്ങള്‍ നിയമിച്ച പോലീസുകാര്‍ തന്നെയാണ്‌ ലാത്തി വീശിയത്‌ എന്നായിരുന്നു മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനോട്‌ പറഞ്ഞത്‌. താന്‍ അധികാരത്തില്‍ വന്നിട്ട്‌ പോലീസുകാരെ മാറ്റിയിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി അടിവരയിട്ടു പറഞ്ഞു. അതിനര്‍ഥം യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ചത്‌ കോടിയേരി നിയോഗിച്ച പോലീസെന്ന്‌ വ്യക്തം. കോടിയേരിയുടെ പോലീസായാലും ഉമ്മന്‍ചാണ്ടിയുടെ പോലീസായാലും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന്‌ കരുതുന്നെങ്കില്‍ അവര്‍ക്കു തെറ്റി. അടിയന്തരാവസ്ഥയുടെ കരാള നാളുകളെ പോരാട്ട വീര്യം കൊണ്ട്‌ മറികടന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ്‌ കേരളത്തില്‍ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരെന്ന തിരിച്ചറിവ്‌ സംസ്ഥാനത്തെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഉണ്ടായാല്‍ നന്ന്‌. പെട്രോളിയം വിലവര്‍ധനവ്‌ പോലുള്ള പ്രശ്നങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരെ പോലീസ്‌ രാജ്‌ ഉപയോഗിച്ച്‌ അടിച്ചൊതുക്കാനാണ്‌ നൂല്‍പ്പാലത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അതിവിടെ നടക്കില്ല.

സമാധാനപരമായി സമരം ചെയ്ത ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെ അന്യായമായി തല്ലിച്ചതച്ച പോലീസ്‌ മര്‍ദനത്തെ കുറിച്ച്‌ സര്‍ക്കാര്‍ ഉന്നത തലത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. കുറ്റക്കാരായ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ന്യായമാണ്‌. വരും ദിവസങ്ങളില്‍ പോലീസ്‌ മര്‍ദനത്തിനെതിരെയും ഇന്ധന പാചകവാതക വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ശക്തമായ പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുകയാണ്‌ ബിജെപി. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ മര്‍ദിച്ചൊതുക്കാമെന്ന ധാരണ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക്‌ ഭൂഷണമല്ല. ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുത്ത സര്‍ക്കാരാണ്‌ ഭരിക്കുന്നത്‌. ഭരണം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന സാമാന്യ ബോധം ഭരിക്കുന്നവര്‍ക്കുണ്ടാകണം. അല്ലെങ്കില്‍ അതുണ്ടാക്കാന്‍ അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.