Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹസാരെയുമായി ഇനി സഹകരിക്കില്ലെന്ന്‌ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2011, 10:38 pm IST
in India

ന്യൂദല്‍ഹി: ലോക്പാല്‍ കരട്‌ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട്‌ പൗരപ്രതിനിധി അണ്ണാ ഹസാരെയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഹസാരെയുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്ന്‌ ലോക്പാല്‍ സമിതി അംഗം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ദുര്‍ബലമായ ലോക്പാല്‍ ബില്ലിനായുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളിയും നിഗൂഢനീക്കങ്ങളും തുടക്കം മുതലേ ഹസാരെ എതിര്‍ത്തിരുന്നു. പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും ബ്യൂറോക്രസിയെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ഹസാരെ തുടക്കം മുതല്‍ ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ ഇതിനെ സര്‍ക്കാരും കോണ്‍ഗ്രസും ശക്തിയുക്തം എതിര്‍ക്കുകയാണ്‌.

ഹസാരെയെ അനുനയിപ്പിക്കാനും തന്ത്രപൂര്‍വം വരുതിയിലാക്കാനുമുള്ള സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും അടവ്‌ നയം ഫലിക്കാത്തതിന്റെ അസഹിഷ്ണുതയും സിബലിന്റെ വാക്കുകളിലുണ്ട്‌. നിലവിലുള്ള കരട്‌ ബില്‍ രാഷ്‌ട്രീയകക്ഷികളുമായി നടത്തുന്ന ചര്‍ച്ചകള്‍ നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും സിബല്‍ പറഞ്ഞു. സര്‍ക്കാരിന്‌ തുറന്ന സമീപനമാണുള്ളതെന്ന്‌ സിബല്‍ അവകാശപ്പെട്ടു. ഭാവിയിലെ നിയമനിര്‍മാണ പ്രക്രിയയില്‍ സര്‍ക്കാര്‍ അണ്ണാ ഹസാരെയെ ഭാഗഭാക്കാക്കില്ലെന്നും സിബല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറാക്കുന്ന കരട്‌ ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്നും സിബല്‍ പറഞ്ഞു. ഹസാരെ ആഗസ്റ്റ്‌ 16 മുതല്‍ നിരാഹാരസത്യഗ്രഹം ആരംഭിക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സന്ദര്‍ഭം വന്നാല്‍ സര്‍ക്കാര്‍ ആവശ്യമായത്‌ ചെയ്യും എന്ന്‌ തനിക്കുറപ്പുണ്ടെന്നും സിബല്‍ പറഞ്ഞു.

ജൂലൈ മൂന്നിന്‌ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌. ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ഡെയും സ്വാമി അഗ്നിവേശും നിരാഹാര സമരം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നറിയിച്ചപ്പോള്‍ തനിക്കും രാജ്യത്തിനും വേണ്ടതെന്തെന്ന്‌ തിരിച്ചറിയാനുള്ള കഴിവ്‌ ഗാന്ധിയനുണ്ടെന്ന്‌ ഹസാരെയെ പേരെടുത്ത്‌ പറയാതെ സിബല്‍ മറുപടി നല്‍കി. സംയുക്ത സമിതി യോഗത്തില്‍ എന്തുകൊണ്ട്‌ സമവായമുണ്ടായില്ലെന്നും പൊതു കരട്ബില്‍ ഉണ്ടാക്കാനായില്ലെന്നുമുള്ള ചോദ്യത്തിന്‌ സര്‍ക്കാരും പൗരപ്രതിനിധികളും തമ്മിലുള്ള ഭിന്നത അത്രമേല്‍ രൂക്ഷമായിരുന്നെന്ന മറുപടിയാണ്‌ സിബല്‍ നല്‍കിയത്‌.

ഇതേസമയം പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ്‌ ജെ.എസ്‌. വര്‍മ്മ എതിര്‍ത്തു. ഇത്‌ ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയെ ലോക്പാലിന്‌ കീഴിലാക്കിയാല്‍ ജനാധിപത്യത്തിന്‌ ഭീഷണിയാവുമെന്നും വര്‍മ്മ വിലയിരുത്തുന്നു. ജനാധിപത്യത്തിന്റെ സുസ്ഥിരതക്ക്‌ നിഷ്പക്ഷമായ ജുഡീഷ്യല്‍ സംവിധാനം അത്യന്താപേക്ഷിതമാണെന്നും വര്‍മ്മ പറഞ്ഞു.

കീഴ്‌ക്കോടതികളെ നിയന്ത്രിക്കാനും നടപടിക്രമങ്ങള്‍ പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഉന്നത നീതിപീഠങ്ങളുടെ അധികാരമാണെന്നും ഇത്‌ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും വര്‍മ്മ വിശദീകരിച്ചു. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റദൂഷ്യവും അധികാര ദുര്‍വിനിയോഗവും കൈകാര്യം ചെയ്യുന്നതിന്‌ നിയമനിര്‍മാണത്തിന്‌ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്നും വര്‍മ്മ പറഞ്ഞു. ലോക്പാലിന്‌ കീഴില്‍ കോടതികള്‍ വന്നാല്‍ ജഡ്ജിമാരാവാന്‍ കഴിവുള്ളവര്‍ തയ്യാറാവില്ലെന്നും വര്‍മ്മ പറഞ്ഞു.

തന്റെ ശ്രമങ്ങളെ ‘സമാന്തര സര്‍ക്കാരിനുള്ള ശ്രമം’ എന്ന്‌ സര്‍ക്കാര്‍ അധിക്ഷേപിച്ചതിനെ ഹസാരെ എതിര്‍ത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സിവിസിക്കും സിബിഐക്കും തുല്യമാണ്‌ ലോക്പാല്‍ എന്ന്‌ പൗരപ്രതിനിധികള്‍ വിവക്ഷിക്കുന്നതിലൂടെ എന്താണ്‌ അര്‍ത്ഥമാക്കേണ്ടതെന്നും സിബല്‍ മറുപടി നല്‍കി. രാംദേവിനെ തുറന്നുകാട്ടാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞുവെന്നും കപില്‍ സിബല്‍ അവകാശപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.