Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ പ്രക്ഷോഭം: മരണസംഖ്യ 20 ആയി ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 09:03 pm IST
in World

ദമാസ്ക്കസ്‌: സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അലി ആസാദിന്റെ ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുവാന്‍ അണിനിരന്ന പ്രകടനത്തിന്‌ നേര്‍ക്ക്‌ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. ഇതോടൊപ്പം ആയിരക്കണക്കിന്‌ സിറിയന്‍ അഭയാര്‍ത്ഥികള്‍ അയല്‍രാജ്യങ്ങളായ ലെബനിലേക്കും ടര്‍ക്കിയിലേക്കും പലായനം ചെയ്തു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കുശേഷം ഡമാസ്ക്കസ്‌ തെരുവില്‍ പ്രകടനത്തിനിറങ്ങിയ വിമതര്‍ക്കുനേരെയാണ്‌ സൈന്യം വെടിയുതിര്‍ത്തത്‌. പത്തോളംപേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നെങ്കിലും ഗുരുതരമായി പരിക്കേറ്റ പത്തോളം പേര്‍കൂടി കഴിഞ്ഞ ദിവസം മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

ബാഷര്‍ തങ്ങളുടെ പ്രസിഡന്റല്ലെന്നും ഇയാളെ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്ന ‘സിറിയന്‍ റവല്യൂഷന്‍ 2011’ എന്ന സംഘടന പുറത്തിറക്കിയ ഫേസ്ബുക്ക്‌ സന്ദേശം പറയുന്നു. ഡമാസ്ക്കസ്‌ കൂടാതെ രാജ്യത്തിലെ പല പ്രമുഖ നഗരങ്ങളിലും പ്രക്ഷോഭകര്‍ പ്രകടനം നടത്തി. കിഴക്കന്‍ എണ്ണ നഗരമായ ദേര്‍ ഇസോറില്‍ 30,000 ത്തോളം പേരാണ്‌ പ്രകടനത്തിനെത്തിയത്‌. അമ്മാനില്‍ പ്രക്ഷോഭകര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരപരാധികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. വിമതര്‍ക്കെതിരായി ആസാദിന്റെ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഇതേവരെ 1,300 പേരോളം കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 10,000 ത്തോളം പേരെ സൈന്യം തടവിലാക്കിയിട്ടുമുണ്ട്‌.

ഇതോടൊപ്പം ആയിരത്തോളം സിറിയന്‍ വിമതര്‍ അതിര്‍ത്തി കടന്ന്‌ രാജ്യത്തെത്തിയിട്ടുണ്ടെന്ന്‌ ലബനീസ്‌ അധികൃതര്‍ അറിയിച്ചു. അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ വെടിയേറ്റ്‌ പരിക്കുപറ്റിയ നിരവധിപേര്‍ ഉണ്ടായിരുന്നതായും അല്‍-ഖുസൈര്‍ അതിര്‍ത്തിയിലൂടെ രാത്രിയിലും അഭയാര്‍ത്ഥിപ്രവാഹം ശക്തമായി തുടരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനിടെ സിറിയക്കെതിരെയുള്ള ഉപരോധം വര്‍ധിപ്പിച്ചതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യുഎസും സിറിയന്‍ സൈന്യത്തിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ പട്ടാളം കാണിക്കുന്ന അക്രമങ്ങളില്‍നിന്ന്‌ അവര്‍ ഉടന്‍ പിന്തിരിയണമെന്ന്‌ യുഎസ്‌ ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ബഷാര്‍ വാഗ്ദാനം ചെയ്ത ഭരണപരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പാക്കാനാവില്ലെങ്കില്‍ ഭരണകൂടം സ്ഥാനമൊഴിയാന്‍ തയ്യാറാകണമെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രസ്താവനയിറക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.