Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കിസ്ഥാനുള്ള സൈനികസഹായം പിന്‍വലിക്കുമെന്ന്‌ യുഎസ്‌ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 11:21 pm IST
in Uncategorized

വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ പാക്കിസ്ഥാന്റെ പേരാട്ടങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക്‌ വ്യക്തമായ വിശദീകരണം നല്‍കാന്‍ ആ രാജ്യം തയ്യാറാകാത്ത പക്ഷം, പാക്കിസ്ഥാനുള്ള സൈനികസഹായം പിന്‍വലിക്കേണ്ടിവരുമെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മുന്നറിയിപ്പ്‌ നല്‍കി.

അഫ്ഗാനിസ്ഥാനില്‍നിന്നും ഘട്ടംഘട്ടമായി സേനയെ പിന്‍വലിക്കുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രഖ്യാപനം നടത്തിയതിന്‌ തൊട്ടുപിന്നാലെയാണ്‌ പാക്കിസ്ഥാനെതിരായി ഹിലരി രംഗത്തെത്തിയത്‌. പാക്കിസ്ഥാന്റെ വാക്കും പ്രവൃത്തിയും രണ്ട്‌ വ്യത്യസ്ത ധ്രുവങ്ങളിലാണെന്നും ഭീകരതക്കെതിരായ ആ രാജ്യത്തിന്റെ നിലപാടുകള്‍ നിരവധി സംശയങ്ങള്‍ ബാക്കിവെക്കുന്നതായും ഹിലരി കുറ്റപ്പെടുത്തി. പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന ഭീകര ഗ്രൂപ്പുകളെക്കുറിച്ചും ഇത്തരം ഗ്രൂപ്പുകള്‍ക്ക്‌ ആഭ്യന്തരമായി ലഭിക്കുന്ന സുരക്ഷയെക്കുറിച്ചുമുള്ള അമേരിക്കയുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ പാക്‌ അധികൃതര്‍ ബാധ്യസ്ഥരാണ്‌. ഇത്തരം കാര്യങ്ങള്‍ക്ക്‌ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തപക്ഷം രാജ്യത്തിനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ പിന്‍വലിക്കേണ്ടതായിവരും, ഹിലരി പറഞ്ഞു.

2001 മുതല്‍ ഏകദേശം 20 ലക്ഷം കോടി രൂപയോളമാണ്‌ അമേരിക്ക പാക്കിസ്ഥാന്‌ നല്‍കിയിട്ടുള്ളത്‌. അമേരിക്കയില്‍നിന്നും ഏറ്റവും കൂടുതല്‍ ധനസഹായം സ്വീകരിക്കുന്ന ലോകരാജ്യങ്ങളില്‍ മൂന്നാംസ്ഥാനമാണ്‌ പാക്കിസ്ഥാനുള്ളത്‌. സാമ്പത്തികഭദ്രത ഉറപ്പുവരുത്തേണ്ട സാഹചര്യത്തില്‍ അമേരിക്ക അനാവശ്യ ചെലവുകള്‍ കുറക്കണമെന്ന്‌ കഴിഞ്ഞ ദിവസം രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടൊപ്പം അമേരിക്ക നല്‍കുന്ന സാമ്പത്തികസഹായം പാക്കിസ്ഥാന്‍ കടുത്ത രീതിയില്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പാക്കിസ്ഥാനുള്ള സൈനിക-സാമ്പത്തിക സഹായങ്ങള്‍ സംബന്ധിച്ച തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌.

ഇതിനിടയില്‍ പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന ആരോപണവുമായി ഡെമോക്രാറ്റിക്‌, റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്‌. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞത്‌ തങ്ങളുടെ അറിവോടെയായിരുന്നില്ല എന്ന ആ രാജ്യത്തെ അധികൃതരുടെ വിശദീകരണം വിഡ്ഢികളെ മാത്രം തൃപ്തിപ്പെടുത്താന്‍ പര്യാപ്തമാണെന്നാണ്‌ ന്യൂജഴ്സിയില്‍നിന്നുള്ള ഡെമോക്രാറ്റിക്‌ സെനറ്റര്‍ റോബര്‍ട്ട്‌ മെന്‍ഡസ്‌ അഭിപ്രായപ്പെട്ടത്‌. എന്നാല്‍ ലാദന്റെ സാന്നിധ്യത്തെക്കുറിച്ച്‌ പാക്കിസ്ഥാനിലെ ഉന്നതാധികാരികള്‍ക്ക്‌ അറിവുണ്ടായിരുന്നുവെന്ന്‌ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലെന്നും അഭിപ്രായമുയരുന്നുണ്ട്‌. അഫ്ഗാനിലെ സൈനിക നടപടികള്‍ക്ക്‌ പാക്‌ സഹായം അനിവാര്യമാണെന്നും ഇക്കാരണത്താല്‍ ആ രാജ്യത്തെ പിണക്കേണ്ടതില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

മെയ്‌ 2 ന്‌ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ നടത്തിയ സൈനികനീക്കത്തിലൂടെ അമേരിക്ക ലാദനെ വധിച്ചതു മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടര്‍ക്കഥയാണ്‌. ലാദനെ വധിച്ച അമേരിക്കന്‍ നടപടി ന്യായീകരിക്കാനാവില്ലെന്നാണ്‌ പാക്കിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും കരുതുന്നതും. എന്നാല്‍ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന്‌ പറയപ്പെടുന്ന ഭീകരവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബോധപ്പിക്കാത്തപക്ഷം, ആ രാജ്യത്തിനെതിരായി കനത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ്‌ അമേരിക്കന്‍ പൗരന്മാരുടെ ആവശ്യം.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.