Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൃഷ്ടിയുടെ സര്‍ഗാത്മകത വളര്‍ച്ചയിലും വികാസത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2011, 10:58 pm IST
in Samskriti

ഈ ഭൂമിയിലേക്ക്‌ നവ്യമായ ഒരു ജീവനെ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന ഓരോരുത്തരും ചിന്തിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്‌. ഒന്ന്‌, സൃഷ്ടിപരമായ ഈ പ്രക്രിയയില്‍ പങ്കെടുക്കുന്ന തങ്ങളുടെ മാനസിക ഭാവം ഒരു പുതിയ പിറവിയെ സ്വാഗതം ചെയ്യുന്നതില്‍ തീവ്രമായി അഭിലഷിക്കുന്നുവോ?രണ്ട്‌, പിറന്നുവീഴുന്ന ശിശുവിന്‌ ആരോഗ്യത്തോടും ആത്മനിര്‍വൃതിയോടും കൂടി വളരുവാനാവശ്യമായ ഗാര്‍ഹികാന്തരീക്ഷം നിലവിലുണ്ടോ?മൂന്ന്‌, എല്ലാവിധ വിഭാഗീയതകള്‍ക്കും അതീതമായി മാനവികതയുടെ പ്രകാശത്തില്‍ ജീവിക്കുവാന്‍ പര്യാപ്തമായ ഒരന്തരീക്ഷം ഒരുക്കുവാന്‍ തങ്ങള്‍ക്ക്‌ കഴിയുമോ?നാല്‌, സ്വയം പര്യാപ്തതയിലേക്കും സ്വയം നിര്‍ണയത്തിലേക്കും എത്തിച്ചേരുന്നതുവരെ അവരുടെ സംരക്ഷണത്തിനുള്ള പശ്ചാത്തല സൗകര്യം നിലവിലുണ്ടോ?

ഇങ്ങനെ വളരെ പ്രാധാന്യമേറിയ ഒട്ടേറെ ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും വിവാഹിതരാകാന്‍ പോകുന്ന യുവാക്കളും യുവതികളും സ്വയം കണ്ടെത്തേണ്ടതുണ്ട്‌. എന്നാല്‍ പലരും വിവാഹമെന്നത്‌ ഒരു തമാശ മാത്രമായാണ്‌ കണക്കിലെടുക്കുന്നത്‌. പരമ്പരാഗതമായ കീഴ്‌വഴക്കങ്ങളുടെ ഭാഗമായോ, ലൈംഗിക നിവൃത്തിക്കുള്ള ഒരു സാമൂഹിക അംഗീകാരമായോ, സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള മാര്‍ഗമായോ, അദ്ധ്വാനഭാരത്തെ ലഘൂകരിക്കുവാനുള്ള എളുപ്പ വഴിയായോ ഇവര്‍ വിവാഹത്തെ കാണുന്നു. വിവാഹശേഷമാകട്ടെ, തങ്ങളുടെ ലൈംഗിക അഭിലാഷങ്ങളുടെ പൂര്‍ത്തീകരണശ്രമത്തിനിടയിലെ ഉപോത്പന്നം മാത്രമായി ഓരോ സൃഷ്ടികളും സംഭവിക്കുന്നു.

മാതാപിതാക്കളുടെ തീവ്രസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായി, അവരുടെ സങ്കല്‍പത്തിലെ ചിത്രചാതുരിയായി മാറേണ്ട കുഞ്ഞുങ്ങള്‍ പലപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥികളായി കടന്നുവരുന്നു. പിന്നീട്‌ ഓരോ കുട്ടികളും മാതാപിതാക്കളുടെ നിക്ഷിപ്ത താല്‍പര്യസംരക്ഷണത്തിന്റെ ഇരകളായി മാറുന്നു. കാലങ്ങളായി തങ്ങള്‍ തുടര്‍ന്നുപോരുന്ന പഴകി ജീര്‍ണിച്ച എല്ലാ പരമ്പരാഗത വിശ്വാസങ്ങളുടെയും കാവലാളായി തങ്ങളുടെ കുട്ടികള്‍ മാറണമെന്ന്‌ അവര്‍ ശാഠ്യം പിടിക്കുന്നു. അതിനായി അവര്‍ കുട്ടികളുടെ സ്വാഭാവിക ഹൃദയവികാരങ്ങളെ അവഗണിക്കുകയും, ആ സ്ഥാനത്ത്‌ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇവിടെ നിന്നാണ്‌ ഓരോ ശിശുക്കളുടെയും വളര്‍ച്ചയിലെ പിഴവുകള്‍ ആരംഭിക്കുന്നത്‌. ഓരോ കുട്ടിയുടെയും സ്വാഭാവവൈകൃതങ്ങളെക്കുറിച്ച്‌ പരാതി പറയുന്ന മാതാപിതാക്കള്‍ ഓര്‍മിക്കുക; ഈ കുട്ടികള്‍ തങ്ങളുടെ സൃഷ്ടികളാണ്‌. അത്‌ മോശമായാലും നന്നായാലും അതിന്റെ ഉത്തരവാദിത്വം ഏറെയും തങ്ങള്‍ക്ക്‌ തന്നെയാണ്‌.ഒരു ശില്‍പി ശിലയില്‍നിന്നും ശില്‍പത്തെ വീണ്ടെടുക്കുന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ്‌ അവിടെ സംഭവിക്കുന്നത്‌? തന്റെ മനസ്സില്‍ ആലേഖനം ചെയ്തിരിക്കുന്ന ശില്‍പസൗകുമാര്യത്തെ അദ്ദേഹം തനിക്കുമുന്നിലെ ശിലയില്‍ കണ്ടെത്തുന്നു. പിന്നീട്‌ ആ സൗകുമാര്യത്തെ ആവരണംചെയ്തിരിക്കുന്ന ശിലാഖണ്ഡങ്ങളെ സാവകാശം നീക്കംചെയ്യുകയും, താന്‍ ഹൃദയത്തില്‍ സ്വാംശീകരിച്ചിരുന്ന ശില്‍പത്തെ ശിലയില്‍നിന്നും വീണ്ടെടുക്കുകയും ചെയ്യുന്നു. ഇതുപോലെതന്നെയുള്ള സര്‍ഗാത്മക സൃഷ്ടിയാണ്‌ ഒരു കുട്ടിയെ സൃഷ്ടിക്കുകയും സമൂഹം തീര്‍ത്ത ഒട്ടേറെ ആവരണങ്ങളില്‍നിന്നും അതിനെ വീണ്ടെടുക്കുകയും ചെയ്യുക എന്നത്‌. എത്രമാത്രം അവധാനതയോടെ, ചാതുര്യത്തോടെ, സൗന്ദര്യാത്മകതയോടെ യാണ്‌ നിങ്ങള്‍ ഈ കര്‍മം നിറവേറ്റുന്നത്‌ എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ഓരോ സൃഷ്ടിയുടെയും സൗന്ദര്യവും സൗരഭ്യവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Mollywood

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം രാജേന്ദ്രപ്രസാദിന്

India

ബംഗാൾ എംഎൽഎമാരുടെ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെ ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

Kerala

മെമ്മറികാർഡ് മുദ്രവച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണം; നിർണായക നീക്കവുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഓർമയായത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാരെ വാർത്തെടുത്ത അതികായകൻ ; ജസ്പാൽ റാണയുടെ വിടവാങ്ങൽ കായിക ലോകത്തിന് തീരാനഷ്‌ടം

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

പ്രശസ്ത ഷൂട്ടർ ജെസ്പാൽ റാണ് അന്തരിച്ചു

28 ൽ 19 എംപിമാരും ടിഎംസിയിൽ മമതയ്‌ക്ക് എതിര്, ‘വിമതർ’ക്കൊപ്പം യൂസഫ് പഠാനും

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

മെക്സിക്കോയുടെ തകർപ്പൻ തുടക്കം: അസ്‌റ്റെക്കയിൽ ആവേശവും അച്ചടക്കക്കുറവും നിറഞ്ഞ പോരാട്ടം

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

ഫിഫ ലോകകപ്പ് 2026: ആവേശത്തിന് ഗംഭീര തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.