Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 06:11 pm IST
inBusiness
Add to Preferred Sources

*സിഎംഎഫ്ആര്‍ഐയുടെ സമുദ്രമത്സ്യവിത്തുല്‍പാദന വികസന പദ്ധതിക്ക് 9 കോടി

*സമുദ്രമത്സ്യ കൃഷി ഇനി ജനകീയമാകും

കൊച്ചി: ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹായം. പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്. കടല്‍ മീനുകളുടെ കൃഷി ജനകീയമാക്കുന്നതിനായി സിഎംഎഫ്ആര്‍ഐ സമര്‍പ്പിച്ച വിത്തുല്‍പാദന വികസന പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയത്.

സിഎംഎഫ്ആര്‍ഐയുടെ മണ്ഡപം, വിഴിഞ്ഞം ഗവേഷണ കേന്ദ്രങ്ങളിലാണ് മാതൃമത്സ്യബാങ്ക് സ്ഥാപിക്കുന്നത്. കൂടാതെ, പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിത്തുല്‍പാദന കേന്ദ്രങ്ങള്‍ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. വിത്തുല്‍പാദനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും വിത്തുമത്സ്യ ബാങ്കിലുണ്ടാകും. ഗുണനിലവാരമുള്ള മത്സ്യവിത്തുകളുടെ ദൗര്‍ലഭ്യം സമുദ്രകൃഷി വ്യാപനത്തിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് പുതിയ വിത്തുല്‍പാദന സംവിധാനം. കൂട് മത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മോദ, വറ്റ മീന്‍ കുഞ്ഞുങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലൂം ആവശ്യമായ തോതില്‍ ലഭ്യമാക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഈ സംവിധാനം വരുന്നതോടെ, കൃഷിയിറക്കാന്‍ പാകമായ 10 ദശലക്ഷം വറ്റ മീന്‍കുഞ്ഞുങ്ങളും 3 ദശലക്ഷം മോദ മീന്‍കുഞ്ഞുങ്ങളും ഉല്‍പാദിപ്പിക്കാനാകും. ഇവയുടെ കൂടുമത്സ്യകൃഷി ഇതോടെ വന്‍തോതില്‍ വ്യാപിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐയുടെ മണ്ഡപം ഗവേഷണ കേന്ദ്രത്തെ കൂടുമത്സ്യകൃഷിയുടെ നോഡല്‍ ഹബ്ബാക്കി മാറ്റും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും കൃഷിക്ക് ആവശ്യമായ മീന്‍കുഞ്ഞുങ്ങളെ ഇവിടെ നിന്ന് വിതരണം ചെയ്യും. പ്രാദേശിക മീന്‍വിത്തുല്‍പാദന കേന്ദ്രങ്ങളിലൂടെയാണ് വിതരണം നടത്തുക. രാജ്യത്തെ കൂടുമത്സ്യ കൃഷിയുടെ നോഡല്‍ കേന്ദ്രമായി മണ്ഡപം മാറുന്നത് കൂടുമത്സ്യകൃഷി രംഗത്ത് കേരളത്തിന് മികച്ച സാധ്യത നല്‍കും. നിലവില്‍ ആയിരത്തിലധികം കൂടുമത്സ്യകൃഷി സംരംഭങ്ങള്‍ ഇന്ത്യന്‍ സമുദ്രതീരങ്ങളിലുണ്ട്.

കടലിലെ കൂടു മത്സ്യകൃഷി വ്യവസ്ഥാപിതമാക്കുന്നതിന് ദേശീയ സമുദ്രകൃഷി നയത്തിന്റെ കരട് രൂപം സിഎംഎഫ്ആര്‍ഐ തയ്യാറാക്കി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പുമായി ആശയവിനിമയം നടത്തിയാണ് കരട് തയ്യാറാക്കുന്നത്. കൂടുമത്സ്യകൃഷി രംഗത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ വരുന്നതിന് സമഗ്രമായ സമുദ്രകൃഷി നയം ആവശ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?എപ്പോഴാണ് കല്യാണമെന്ന സുഹാസിനിയുടെ ചോദ്യത്തിന് ശ്രുതി ഹാസന്റെ മറുപടി.

Entertainment

‘നിയതം’ മുതൽ IFFI-യിലെ ‘ദര്യ’ വരെ: കൊച്ചി ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം

India

‘നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല ‘ ; ലത്തീഫ് അഹമ്മദ് ഭട്ടിനെ വധിച്ചതിന് സുരക്ഷാസേനയുടെ മുന്നറിയിപ്പ്

Keralam

രഞ്ജിത്ത് വധക്കേസ്: സാക്ഷികൾ കൂറുമാറിയിട്ടും പതറിയില്ല, കേസ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ നീക്കം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍

Keralam

ആർഎസ്എസ് കാര്യകർത്താവ് രഞ്ജിത്തിനെ അരുംകൊല ചെയ്ത കേസ്: 11 സിപിഎം ഗുണ്ടകൾക്കും ജീവപര്യന്തം; ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ടജീവപര്യന്തം

പുതിയ വാര്‍ത്തകള്‍

നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

പലരും ദേഷ്യപ്പെട്ടേക്കാം , പക്ഷെ ഏത് മതവിശ്വാസിയാണെങ്കിലും എല്ലാ ഇന്ത്യക്കാരന്റെയും രക്തത്തിൽ ശ്രീരാമനുണ്ടെന്ന് ജാവേദ് അക്തർ

മയിൽപീലി സ്പോൺസർ ചെയ്യാൻ നിരവധി ദേശാഭിമാനികൾ മുന്നോട്ട് വരുന്നു ; കോലാഹലം കൂട്ടി പരീക്ഷയെ സംഭവമാക്കി മാറ്റിയവർക്ക് നന്ദി

ട്രംപിനെ വധിക്കാൻ പാക്-ഇറാൻ ഭീകര ഗൂഢാലോചന; പാകിസ്ഥാൻ പൗരന് അമേരിക്കയിൽ 27 വർഷം തടവ്

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

എൽപിഎസ്‌ടി സമരം വീണ്ടും കടുക്കുന്നു; 1:25 അനുപാതമില്ലെങ്കിൽ റിട്ടയർമെന്റ് ഒഴിവുകൾ നൽകണമെന്ന് റാങ്ക് ഹോൾഡർമാർ

അഭിറാം കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽനിന്ന് കണ്ടെടുത്തു; അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്

അബ്ദുൾ ബാസിദിന്റെ തക‍ർപ്പൻ ഇന്നിങ്സ് പാഴായി, സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ആന്ധ്രയോട് തോൽവി

ക്രിംസൺ പിയർ ആരംഭിച്ചു

എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.