കൊച്ചി: മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം.പി. മൂവാറ്റുപുഴയിലെ വീട്ടിലെത്തിയാണ് അദേഹം ജോസഫുമായി കൂടിക്കാഴ്ച്ച നടത്തിയത്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തെ ദേശീയതലത്തില്‍ കൂടി ചര്‍ച്ചയാക്കാനാണ് ബിജെപി ഉദേശിക്കുന്നത്. എംപിയുടെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമാണെന്ന് ജോസഫ് പ്രതികരിച്ചു.
2010 ജൂലൈ നാലിനാണ് ഇന്റേണല്‍ പരീക്ഷയ്ക്ക് ഇട്ട ചോദ്യത്തിന്റെ പേരില്‍ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ. ജോസഫിന് നേരെ എസ്ഡിപിഐ മത തീവ്രവാദികളുടെ ആക്രമണമുണ്ടായത്. പിന്നാലെ ക്രൈസ്തവ സഭ പോലും ഇദ്ദേഹത്തെ തള്ളിപ്പറയുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു. കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
ഏറെ കഷ്ടതകള്‍ സഹിച്ച് റിട്ടയര്‍ ചെയ്യുന്ന അവസാന ദിവസം തിരിച്ചെത്തിയെങ്കിലും അകാലത്തിലെ ഭാര്യയുടെ മരണം കനത്ത ആഘാതമായി മാറി. മത തീവ്രവാദികളുടെ ക്രൂരത അരങ്ങേറിയതിന്റെ പത്താം വാര്‍ഷികത്തില്‍ അദേഹം തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: