യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍
ഹസ്തിനപുരിയുടെ അന്തപുരങ്ങളില്‍ കൗരവപക്ഷത്തെ നൂറു സഹോദരന്മാരുടെ ആരവങ്ങള്‍ക്കിടയില്‍, അധികമാരും ശ്രദ്ധിക്കാതെ വളര്‍ന്ന ഒരു ബാലനുണ്ടായിരുന്നു. ധൃതരാഷ്ട്രര്‍ക്ക് ഒരു വൈശ്യ സ്ത്രീയിലുണ്ടായ മകന്‍യുയുത്സു. ഗാന്ധാരിയുടെ നൂറു പുത്രന്മാര്‍ക്ക് ലഭിച്ചിരുന്ന...











