മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്
പതിറ്റാണ്ടുകളായി സെമികണ്ടക്ടര്‍ മേഖലയിലെ ഭാരതത്തിന്റെ സ്ഥാനം നിര്‍വചിക്കപ്പെട്ടിരുന്നത് വലിയൊരു വൈരുദ്ധ്യത്തിലൂടെയായിരുന്നു. അത്യാധുനിക ചിപ്പുകള്‍ ഡിസൈന്‍ ചെയ്യാന്‍ രാജ്യത്തെ എന്‍ജിനീയര്‍മാര്‍ സഹായിച്ചിരുന്നെങ്കിലും അവ നിര്‍മിക്കാനും പായ്ക്ക് ചെയ്യാനും പരിശോധിക്കാനും...










