വൈഷ്ണവസമ്പ്രദായങ്ങളുടെ പരിണാമം
തന്ത്രം, യോഗം, പാശുപതം, ജൈനം, ബൗദ്ധം എന്നിവയെപ്പോലെ ഈ പാഞ്ചരാത്രസമ്പ്രദായത്തെയും അവൈദികമായിട്ടാണ് വൈദികമതാവലംബികള്‍ കരുതിവന്നത്. യാമുനാചാര്യരുടെ ആഗമപ്രാമാണ്യം എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ദാസ്ഗുപ്ത ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വൈദികസമ്പ്രദായത്തിന്റെ...

















