Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

പ്രദീപ്‌ കുമാര്‍ പുതിയ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറാകും

ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി പ്രദീപ്‌ കുമാര്‍ പുതിയ മുഖ്യ വിജിലന്‍സ്‌ കമ്മീഷണറാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും. പുതിയ വിജിലന്‍സ്‌ കമ്മീഷണറെ തീരുമാനിക്കാന്‍ ഇന്ന്‌...

സ്വാശ്രയ പ്രശ്നത്തില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്ത്‌ സര്‍വകക്ഷി യോഗം ചേരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രതിപക്ഷ നേതാവിനെയും എല്ലാ രാഷ്ട്രീയ...

ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും – ഗദ്ദാഫി

ട്രിപ്പോളി: ലിബിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ശക്തമായ തിരിച്ചടി നല്‍കുമെന്നു മുവാമര്‍ ഗദ്ദാഫി. സൈനിക നടപടി നാറ്റോ അവസാനിപ്പിക്കണം. ഗ്രീന്‍ ചത്വരത്തില്‍ ഒത്തുകൂടിയ അനുയായികളെ ടെലിഫോണിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു...

പി.ജി പ്രവേശനത്തില്‍ പരിയാരത്തിന് തെറ്റു പറ്റി – ടി.വി രാജേഷ്

തിരുവല്ല: സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതിക്ക് വീഴ്ച പറ്റിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എ.എല്‍.എ പറഞ്ഞു. സര്‍ക്കാരിന്റെ...

അല്‍-ക്വയ്ദയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കണം – ബ്രിട്ടണ്‍

ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറൂണും പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫലി സര്‍ദാരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അല്‍-ക്വയ്ദയ്ക്കെതിരെ ശക്‌തമായ നിലപാട്‌ സ്വീകരിക്കണമെന്ന്‌ പാക്കിസ്ഥാനോട്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി...

മരിയ സൂസൈരാജ് ജയില്‍ മോചിതയായി

മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ കന്നഡ നടി മരിയ സൂസൈരാജ് ജയില്‍ മോചിതയായി. കഴിഞ്ഞ ദിവസമാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്. മുഖ്യപ്രതി എമിലി ജറോം മാത്യുവിനു...

ബീഹാറില്‍ 5 ആദിവാസികളെ മാവോയിസ്റ്റുകള്‍ വധിച്ചു

പാറ്റ്‌ന: ബിഹാറിലെ കരീലി ഗ്രാമത്തില്‍ അഞ്ച് ആദിവാസികളെ മാവോയിസ്റ്റുകള്‍ വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ രണ്ടു വാഹനത്തിലെത്തിയ...

കൊച്ചി – ദുബായ് വിമാനം അടിയന്തിരമായി നിലത്തിറക്കി

കൊച്ചി: കൊച്ചി - ദുബായ് എമിറേറ്റ്സ് വിമാനം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കി. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറാണു യാത്ര തടസപ്പെടുത്തിയത്. 270 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്....

അപ്പന്‍ തച്ചേത്ത് അന്തരിച്ചു

കൊച്ചി: കവി അപ്പന്‍ തച്ചേത്ത്(74) അന്തരിച്ചു. എറണാകുളം പൂക്കാട്ടുപടിയിലെ വസതിയില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ നടക്കും. വാര്‍ദ്ധക്യ...

മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. രാവിലെ എട്ടര...

സ്ട്രോസ് കാനെ മോചിപ്പിച്ചു

ന്യൂയോര്‍ക്ക്: ഐ.എം.എഫ് മുന്‍ മേധാവി ഡൊമിനിക് സ്ട്രോസ് കാനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു. കാനെതിരായ ലൈംഗികാതിക്രമ കേസ് ദുര്‍ബലമായെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് മോചനം. പരാതിക്കാരിയുടെ വിശ്വാസ്യതയില്‍ ഉണ്ടായ...

റിയാദില്‍ തീപിടുത്തം : 5 മലയാളികള്‍ മരിച്ചു

റിയാദ്‌: സൗദി അറേബ്യയിലെ റിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ അഞ്ച്‌ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. റിയാദിലെ ബത്തയിലുള്ള അല്‍സാലിം സൂപ്പര്‍ മാര്‍ക്കറ്റിന്‌ മുകളിലത്തെ നിലയിലാണ്‌...

ദയ ആശുപത്രിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണം തടയണം : ശോഭ സുരേന്ദ്രന്‍

തൃശൂര്‍ : ദയ ആശുപത്രിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ മഹിള മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ...

ഇരുവൃക്കകളും തകരാറിലായ യുവതി കാരുണ്യം തേടുന്നു

ചെന്ത്രാപ്പിന്നി : രോഗം ബാധിച്ച്‌ ഇരുവൃക്കകളും തകരാറിലായ 26കാരി ഉദാരമതികളുടെ സഹായം തേടുന്നു. മാസങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ്‌ നടത്തി ജീവന്‍ നിലനിര്‍ത്തുന്ന ശ്രീനാരായണപുരം ആമണ്ടൂര്‍...

നഗരസഭ കെട്ടിടം ചോര്‍ന്നൊലിക്കുന്നു ; നാട്ടുകാര്‍ ദുരിതത്തില്‍

കൊടുങ്ങല്ലൂര്‍ : നഗരസഭ കെട്ടിടം ചോര്‍ന്നൊലിക്കുന്നു. നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പലഭാഗത്തും ചോര്‍ന്നൊലിച്ച്‌ നശിച്ചുകൊണ്ടിരിക്കുന്നു. ബസ്‌ സ്റ്റാന്റ്‌ കെട്ടിടമാണ്‌ നഗരസഭ അധികൃതരുടെ അനാസ്ഥമൂലം...

കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട: പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൂടിയാട്ട മഹോത്സവമായി ആചരിക്കുന്നു. ഗുരുവിന്റെ ചമദിനമായ ഇന്നലെ മുതല്‍...

കൊരട്ടി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ വിഷയത്തില്‍ കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയം കളിക്കുന്നുവെന്ന്‌ ആരോപണം

ചാലക്കുടി : കൊരട്ടി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ വിഷയത്തില്‍ കൊണ്‍ഗ്രസ്സ്‌ രാഷ്ട്രീയം കളിക്കുന്നതായി ആരോപണം. ഇന്നലെ നടത്താനിരുന്ന ദേശീയപാത ഉപരോധസമരം 25ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുമായി ചാലക്കുടിയില്‍...

വെള്ളവും വെളിച്ചവുമില്ലാതെ ശസ്ത്രക്രിയകള്‍ മുടങ്ങി

തൃശൂര്‍ : എസിയുടെ പ്രവര്‍ത്തനം നിലച്ചും വെള്ളവും വെളിച്ചവുമില്ലാതെയും തൃശൂര്‍ ജില്ലയിലെ ആശുപത്രികളില്‍ മുപ്പതോളം ശസ്ത്രക്രിയകള്‍ മുടങ്ങി. മുളംകുന്നത്തുകാവ്‌ മെഡിക്കല്‍കോളേജില്‍ ഇരുപതോളം ചെറുതും വലുതുമായ ശസ്ത്രക്രിയകളാണ്‌ മുടങ്ങിയത്‌....

മറ്റത്തൂരില്‍ അജ്ഞാതജീവികള്‍ നാല്‌ ആടുകളെ കൊന്നു

കോടാലി : മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുച്ചിറ, കോരേച്ചാല്‍ പ്രദേശത്ത്‌ ഇന്നലെ രാത്രിയില്‍ വിവിധ വീടുകളില്‍ നിന്നായി അജ്ഞാതജീവി നാല്‌ ആടുകളെ കൊന്നു.ഒരാടിന്‌ കടിയേറ്റു. ചെമ്പുച്ചിറ മാളിയേക്കല്‍ കൊച്ചപ്പന്റെ...

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ഉടന്‍ നിലവില്‍വരും: മന്ത്രി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ദിവസങ്ങള്‍ക്കകം നിലവില്‍വരുമെന്ന്‌ മന്ത്രി വിഎസ്‌ ശിവകുമാര്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനകള്‍ക്കുള്ള സുഖചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു...

ഗ്രോവര്‍ വധം: ജെറോമിന്‌ പത്തുവര്‍ഷം തടവ്‌; മരിയക്ക്‌ മോചനം

മുംബൈ: ടെലിവിഷന്‍ ചാനല്‍ എക്സിക്യൂട്ടീവായിരുന്ന നീരജ്‌ ഗ്രോവര്‍ വധക്കേസില്‍ മലയാളിയും മുന്‍ നാവിക ഉദ്യോഗസ്ഥനുമായ ജെറോം മാത്യുവിന്‌ 10 വര്‍ഷം തടവ്‌ ശിക്ഷ. ജെറോമിന്റെ കാമുകിയും കന്നട...

കാറ്റില്‍ വീട്‌ തകര്‍ന്ന്‌ ഒരാള്‍ക്ക്‌ പരിക്ക്‌

കാഞ്ഞങ്ങാട്‌: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കാഞ്ഞിരടുക്കം കാട്ടുമാടത്തെ അഗസ്റ്റി എന്ന കുട്ടപ്പണ്റ്റെ ഓടു മേഞ്ഞ വീട്‌ തകര്‍ന്നു. അഗസ്റ്റിയുടെ മകണ്റ്റെ ഭാര്യ നിഷയ്ക്കു (26) പരിക്കേറ്റു....

സൈനികണ്റ്റെ പട്ടയ ഭൂമി ഡിസിസി നേതാവ്‌ തട്ടിയെടുത്തതായി പരാതി

കാഞ്ഞങ്ങാട്‌: പട്ടാളത്തില്‍ നിന്നും വിരമിച്ച എറണാകുളം പറവൂരിലെ എടപ്പുറത്ത്‌ വീട്ടില്‍ ഭാസ്കരപ്പണിക്കര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട്‌ വോര്‍ക്കാടി കൊടല മൊഗറു വില്ലേജിലെ സര്‍വേ നമ്പര്‍ 311/4, 312/4...

വ്യാജ ഒപ്പിട്ട്‌ തെറ്റിധാരണ സൃഷ്ടിച്ച കൗണ്‍സിലറെ പുറത്താക്കണം: ബിജെപി

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ 33-ാ‍ം വാര്‍ഡ്‌ കൗണ്‍സിലര്‍ ആര്‍.ബാബുവിന്റെ പേരില്‍ വ്യാജ ഒപ്പിട്ട്‌ നഗരസഭ ആനുകൂല്യം വാങ്ങാന്‍ ശ്രമിച്ച 31-ാ‍ം വാര്‍ഡ്‌ കൗണ്‍സിലര്‍ പഹിലേയന്‍ രാജിവക്കണമെന്നും അല്ലാത്തപക്ഷം...

ബിജെപി പ്രവര്‍ത്തകര്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു

കോതമംഗലം: ബിജെപി വാരപ്പെട്ടി പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടിയില്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു. കുട്ടികള്‍ സ്കൂളില്‍ പോകുന്ന സമയമായ രാവിലെ 8.30മുതല്‍ 9.30 വരെയും വൈകിട്ട്‌ 3.30 മുതല്‍...

വിവാഹതട്ടിപ്പ്‌ വീരന്‍ പിടിയില്‍

കൊച്ചി: പത്തോളം വിവാഹങ്ങള്‍ നടത്തി തട്ടിപ്പ്‌ നടത്തിവന്നയാളെ സിറ്റി ഷാഡോ പോലീസ്‌ പിടികൂടി. പുനലൂര്‍ മണിയാര്‍ ഇടശ്ശേരികുറ്റിയില്‍ വീട്ടില്‍ ജോര്‍ജ്ജ്‌ മകന്‍ മാത്യുവാണ്‌ പിടിയിലായത്‌. ഇയാള്‍ സോമന്‍,...

അറിവിന്റെ സംവാദ സായാഹ്നങ്ങള്‍ക്ക്‌ നൂറ്റമ്പതിന്റെ നിറവ്‌

കാലടി: അറിവിന്റെ വൈജ്ഞാനികസൂര്യനെ അറിഞ്ഞും അനുഭവിച്ചും പകര്‍ന്ന്‌ നല്‍കിയും ബുധസംഗമകൂട്ടായ്മ ശ്രദ്ധേയമാകുന്നു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്‌ എന്ന ശ്രീനാരായണ ഗുരുദേവന്റെ ദാര്‍ശനിക പ്രചോദനത്താല്‍ കാലടി എസ്‌എന്‍ഡിപി...

കെ എസ്‌ ആര്‍ ടി സി ബസുകള്‍ സമയക്ലിപ്തത പാലിക്കുന്നില്ലെന്ന്‌ പരാതി

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട്‌ റൂട്ടില്‍ ഓടുന്ന കെ. എസ്‌. ആര്‍. ടി. സി ബസുകള്‍ സമയ ക്ലിപ്തത പാലിക്കുന്നില്ലെന്ന്‌ പരാതി. ഇതുമൂലം സ്വകാര്യ ബസ്സുകള്‍ പെര്‍മിറ്റ്‌ സറണ്ടര്‍ ചെയ്യേണ്ട...

അങ്കമാലി-ചോറ്റാനിക്കര ലോഫ്ലോര്‍ ബസ്സര്‍വീസ്‌ ആരംഭിച്ചു

അങ്കമാലി: അങ്കമാലിയില്‍ നിന്നും ചോറ്റാനിക്കരയിലേക്ക്‌ രണ്ട്‌ എസി ലോ ഫ്ലോര്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. സീപോര്‍ട്ട്‌ - എയര്‍പോര്‍ട്ട്‌ വഴിയും വൈറ്റില ബൈപ്പാസു വഴിയുമാണ്‌ ബസ്സുകള്‍ സര്‍വ്വീസ്‌...

ക്ഷേത്രം വിട്ട്കിട്ടാന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

കളമശ്ശേരി: കൊയ്യാട്ട്‌ കുടുംബ ഭരദേവത ക്ഷേത്രം വിട്ട്‌ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ക്ഷേത്രം ട്രസ്റ്റിന്റെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ ഏലൂര്‍ ബിഎസ്സിഎസ്‌ പവ്വര്‍ കമ്പനിയിലേയ്ക്ക്‌ മാര്‍ച്ച്‌ നടത്തി. നൂറ്റാണ്ടുകളായി പൂജനടത്തിപോന്നിരുന്ന കൊയ്യാട്ട്‌...

ലഹരിവിരുദ്ധദിനം ആചരിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ്‌ സ്കീം ലഹരിവിരുദ്ധദിനം ആചരിച്ചു. കൂത്തമ്പലത്തില്‍വച്ച്‌ നടന്ന സമ്മേളനം എറണാകുളം ജില്ലാ ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണര്‍ കെ.മോഹന്‍ ഉദ്ഘാടനം ചെയ്തു....

ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു

കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. മെഡിക്കല്‍ പിജി പ്രവേശനത്തിന്‌ ജസ്റ്റിസ്‌ പി.എ. മുഹമ്മദ്‌ കമ്മറ്റി നിശ്ചയിച്ച ഫീസ്‌ അംഗീകരിക്കുകയില്ലെന്ന്‌ കൗണ്‍സില്‍ പ്രതിനിധി ജോര്‍ജ്‌...

മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിന്‌ ‘അമൃത ‘സീറ്റ്‌ നല്‍കേണ്ടതില്ല

കൊച്ചി: അമൃത കല്‍പിത സര്‍വകലാശാല പിജി മെഡിക്കല്‍ പ്രവേശനത്തില്‍ 50 ശതമാനം സീറ്റ്‌ സംസ്ഥാനസര്‍ക്കാരിന്‌ നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍...

ക്ഷേത്ര സുരക്ഷ ശക്തമാക്കണം: എന്‍എസ്‌എസ്‌

കോട്ടയം: അമ്പതിനായിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന്‌ എന്‍എസ്‌എസ്‌ ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ഇപ്പോള്‍ നാമമാത്രമാണ്‌. ഏതാനും ഗാര്‍ഡുകള്‍ മാത്രമാണ്‌...

കേന്ദ്രത്തിലേത്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഭരണകൂടം: വിക്ടോറിയ ഗൗരി

കോഴിക്കോട്‌: സ്വതന്ത്രഭാരതത്തിലെ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ്‌ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന്‌ മഹിളാമോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി. വര്‍ദ്ധിപ്പിച്ച ഡീസല്‍- പാചകവാതകവില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌...

ക്ഷേത്രങ്ങള്‍ അടിമത്തത്തിന്റെ പ്രതീകമാക്കാന്‍ അനുവദിക്കില്ല: സൂര്യനാരായണ റാവു

പെരിന്തല്‍മണ്ണ: ക്ഷേത്രങ്ങള്‍ അടിമത്തത്തിന്റെ പ്രതീകമാക്കാന്‍ ഭാരത ജനത ഇനി തയ്യാറല്ലെന്ന്‌ ആര്‍എസ്‌എസ്‌ ദക്ഷിണ ഭാരത്‌ പ്രചാര്‍ പ്രമുഖ്‌ സൂര്യ നാരായണ റാവു പറഞ്ഞു. മാലാപറമ്പ്‌ മാട്ടുമ്മല്‍ ശ്രീ...

ടൈക്കൂണ്‍ തട്ടിപ്പ്‌; പോലീസുകാരന്‍ കുടുങ്ങും

തലശ്ശേരി: മണി ചെയിന്‍ തട്ടിപ്പ്‌ ശൃംഖലയില്‍ പെട്ട ടൈക്കൂണ്‍ എംപയര്‍ ഇണ്റ്റര്‍നാഷണല്‍ കമ്പനി ൧൦൦ കോടി വെട്ടിച്ച കേസില്‍ തലശ്ശേരി സ്റ്റേഷനിലെ ഒരു പോലീസുകാരന്‌ പങ്കുള്ളതായി അന്വേഷണ...

കാസര്‍കോടിനെ ജൈവ ജില്ലയാക്കും: കൃഷി മന്ത്രി

തലശ്ശേരി: ജൈവവസ്തുക്കള്‍ മാത്രമുപയോഗിച്ച്‌ കൃഷി ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അതിണ്റ്റെ പ്രഥമ ഘട്ടമെന്ന നിലയില്‍ കാസര്‍കോടിനെ ജൈവ ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക്‌ തുടക്കം കുറിച്ചതായും കൃഷി...

പരിയാരത്ത്‌ കണ്ടത്‌ സിപിഎമ്മിന്റെ വികൃതമുഖം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരുവശത്ത്‌ സാമൂഹികനീതിയുടെ പേരുപറഞ്ഞ്‌ നിരപരാധികളായ വിദ്യാര്‍ത്ഥികളെ സമരമുഖത്തിറക്കുകയും മറുവശത്ത്‌ ഇന്റര്‍ചര്‍ച്‌ കൗണ്‍സിലിന്റെ നിലപാട്‌ സ്വീകരിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വികൃതമുഖമാണ്‌ പരിയാരത്ത്‌ കണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാശ്രയ...

ഹസന്‍ അലിയുടെ ജാമ്യാപേക്ഷ തള്ളി

മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ നികുതി വെട്ടിപ്പുകാരനും പൂനയില്‍ നിന്നുള്ള വ്യവസായിയുമായ ഹസന്‍ അലിഖാനും സഹായി കാശിനാഥ്‌ തച്ചൂരിയയും സമര്‍പ്പിച്ച ജാമ്യഹര്‍ജി സെഷന്‍സ്‌ കോടതി തള്ളി....

ലോകത്തെ ഏറ്റവും നീളംകൂടിയ പാലം ചൈനയില്‍ തുറന്നുകൊടുത്തു

ബീജിംഗ്‌: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ചൈനയില്‍ തുറന്നുകൊടുത്തു. കിഴക്കന്‍ തീരദേശ നഗരമായ യുന്‍ഗോയെയും ജിയോസു ദ്വീപിലെ ഹുവാംഗ്ദോ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 42.4 കിലോമീറ്റര്‍...

സ്ട്രോസ്‌ കാനെതിരായ കേസ്‌ പൊളിയുന്നു

ന്യൂയോര്‍ക്ക്‌: അന്താരാഷ്ട്ര നാണ്യനിധി മുന്‍ മേധാവി ഡൊമിനിക്‌ സ്ട്രോസ്‌ കാനെതിരെയുള്ള ലൈംഗികാപവാദക്കേസ്‌ പിന്‍വലിക്കാന്‍ സാധ്യത. ഫ്രാന്‍സിലെ ഉന്നത രാഷ്ട്രീയ നേതാവുകൂടിയായ സ്ട്രോസ്‌ കാനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ലൈംഗികാപവാദകേസ്‌ തെറ്റാണെന്ന്‌...

ഡേവിഡ്‌ പെട്രയൂസ്‌ സിഐഎ തലവന്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ജനറല്‍ ഡേവിഡ്‌ പെട്രയൂസിനെ സിഐഎ തലവനായി യുഎസ്‌ സെനറ്റ്‌ ഐകകണ്ഠേന തെരഞ്ഞെടുത്തു. യുഎസ്‌ പ്രതിരോധ...

ബിജെപിയുമായുള്ള ചര്‍ച്ച ഫലപ്രദം: ഹസാരെ

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന്‌ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ അറിയിച്ചു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കത്തക്ക...

പദ്മനാഭന്റെ ചക്രം

തിരുവനന്തപുരം നഗരത്തിന്റെ പതിന്മടങ്ങ്‌ വലുപ്പമുണ്ട്‌ വാരണാസിക്ക്‌. വാരണാസിയെ ക്ഷേത്രങ്ങളുടെ നഗരം (സിറ്റി ഓഫ്‌ ടെമ്പിള്‍സ്‌) എന്നാണറിയപ്പെടുന്നത്‌. ആയിരത്തഞ്ഞൂറോളം ക്ഷേത്രങ്ങളുള്ള വാരണാസിയെ ക്ഷേത്ര നഗരമെന്ന്‌ വിശേഷിപ്പിക്കാമെങ്കില്‍ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുള്ള...

തിരൂരില്‍ത്തന്നെയാവട്ടെ മലയാള സര്‍വകലാശാല

തിരൂരില്‍ വരുമെന്ന്‌ പറയുന്ന മലയാള സര്‍വകലാശാല മുസ്ലീംലീഗിന്റെ ആധിപത്യത്തിലാവുമെന്നും രണ്ട്‌ സര്‍വകലാശാലകളുള്ള ഒരു ജില്ലയില്‍ മറ്റൊന്നുകൂടി വേണ്ടായെന്നും പറയുന്നതിലര്‍ത്ഥമില്ല. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോഴിക്കോടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്നതാണ്‌. അലിഗഢ്‌...

കേന്ദ്രസര്‍ക്കാരിന്റെ ലോക്പാല്‍ വിരോധം

ജന്‍ ലോക്പാല്‍ എന്ന അണ്ണാ ഹസാരെ ടീമിന്റെ ആശയം ഇപ്പോഴും തുലാസില്‍ത്തന്നെയാണ്‌. ഞായറാഴ്ച ലോക്പാല്‍ ബില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കെ അണ്ണാ ഹസാരെ പിന്തുണ തേടി...

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍

അമ്പലത്തറ: വീട്ടുവരാന്തയില്‍ ഉപേക്ഷിച്ചു പോയ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പോലീസ്‌ കാസര്‍കോട്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറി. അമ്പലത്തറ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ പുല്ലൂറിലെ കാട്ടുമാടത്തെ...

സൂര്യനെ അറിയാത്തത്‌ നാശത്തിന്‌ ഹേതു: ഡോ. സൂര്യയോഗ്‌ സൂര്യാജി

നീലേശ്വരം: ഊര്‍ജ്ജത്തിണ്റ്റെ അടിസ്ഥാന സ്രോതസ്സായ സൂര്യനെ വേണ്ടുംവിധം അറിയാത്തതാണ്‌ മാനവരാശിയുടെ മാനസീകവും ശാരീരികവുമായ അനാരോഗ്യത്തിന്‌ കാരണമെന്ന്‌ സൂര്യയോഗ്‌ ഫൌണ്ടേഷന്‍ സ്ഥാപകാചാര്യന്‍ ഡോ.സൂര്യയോഗ്‌ സൂര്യാജി പ്രസ്താവിച്ചു. പരിസ്ഥിതിയിലൂടെ അവബോധത്തിലേക്ക്‌...

വി.എസ്‌. ഓട്ടോസ്റ്റാണ്റ്റ്‌: പാര്‍ട്ടിയും സിഐടിയുവും തമ്മില്‍ ഏറ്റുമുട്ടലിലേക്ക്‌

നീലേശ്വരം: സിപിഎമ്മിലെ വി.എസ്‌.ഗ്രൂപ്പിണ്റ്റെ ശക്തി കേന്ദ്രമായ നീലേശ്വരത്ത്‌ വി.എസ്‌.അനുകൂലികളായ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്ഥാപിച്ച വി.എസ്‌.റിക്ഷാ സ്റ്റാണ്റ്റ്‌ നീക്കം ചെയ്യാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ സിഐടിയു ശക്തമായി നേരിടാന്‍...

Page 7773 of 7783 1 7,772 7,773 7,774 7,783

പുതിയ വാര്‍ത്തകള്‍