ശക്തന്റെ മണ്ണിലെ അതിശക്തന്‍; സമൂഹം കൊതിച്ച ജന നായകനായി, കൂട്ടുകാരനായി സുരേഷ് ഗോപി
സമൂഹത്തിന് മേല്‍ ദുരാചാരമുണ്ടായപ്പോഴൊക്കെ സുരേഷ്‌ഗോപി അവിടെയെത്തി. സ്വയംപ്രഖ്യാപിത സാംസ്‌കാരികലോകം അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചുനിന്നപ്പോള്‍ മൂര്‍ച്ചയുള്ള ഭാഷയില്‍ സുരേഷ്‌ഗോപി ജനങ്ങളുടെ നാവായി