തിരുവനന്തപുരം:കേരളാ സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് കാട്ടി വി സി ഡോ. സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചെന്നും സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ അറിയിച്ചു.
ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗം ഡോ. കെ എസ് അനില്‍കുമാറിന്റെ സസ്പന്‍ഷന്‍, വി സിയുടെ വിയോജിപ്പ് മറികടന്ന് റദ്ദാക്കിയിരുന്നു.ഇതിനെതിരെയാണ് സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.കഴിഞ്ഞ ദിവസം നടന്നത് പൂര്‍ണതോതിലുള്ള സിന്‍ഡിക്കേറ്റ് യോഗമല്ല. അതില്‍ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചത് നിയമവിരുദ്ധമായിട്ടാണ്. പി ഹരികുമാറിന്റെ പകരം മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി. ഇതാണ് നിലനില്‍ക്കുന്ന തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇനി ഈ തീരുമാനത്തില്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്.
നേരത്തേ സസ്പന്‍ഷനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനുള്ള ഡോ. കെ എസ് അനില്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.തന്നെ വീണ്ടും രജിസ്ട്രാറായി നിയമിച്ചെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഡോ. കെ എസ് അനില്‍കുമാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വി സിക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.ഇതോടെയാണ് വി സി ഡോ സിസ തോമസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കോടതിയെ വിമര്‍ശിച്ചുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും ഹൈക്കോടതി വിമര്‍ശിച്ചു. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്നും നോട്ടീസ് അയക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ അന്തസ് ഇടിച്ചുതാഴ്‌ത്താനാണ് സിന്‍ഡിക്കറ്റ് അംഗം ശ്രമിച്ചതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: