ടെഹ്റാൻ : ഇറാനെ ആക്രമിച്ചതിന് ഇസ്രായേലിന് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐആർഎൻഎയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി ഇറാന്റെ പരമോന്നത നേതാവ് സ്ഥിരീകരിച്ചു.
“നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇസ്രായേൽ അവരുടെ ദുഷ്ടതയും രക്തം പുരണ്ട കൈകളും പുറത്ത് എടുത്തിരിക്കുന്നു. ഇറാനിയൻ വീടുകളെ ആക്രമിച്ചതിലൂടെ അവർ തങ്ങളുടെ ദുഷ്ട സ്വഭാവം എക്കാലത്തേക്കാളും കൂടുതൽ തുറന്നുകാട്ടി,” – ഖമേനി പറഞ്ഞു
ഇറാന്റെ ആണവ നിലയത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്രായേൽ നിരവധി ആക്രമണങ്ങൾ നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇറാന്റെ തലസ്ഥാനത്ത് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ ഓപ്പറേഷനുശേഷം ടെഹ്റാനിൽ നിന്ന് പ്രതികാരം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞു. ഇതിനു പുറമെ ഇസ്രായേലിന്റെ ആക്രമണങ്ങളെ തുടർന്ന് എണ്ണവിലയിൽ ആറ് ശതമാനം വരെ വർദ്ധനവിനും കാരണമായി.
നേരത്തെ യുദ്ധ സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ട്രംപ് മുന്നറിയിപ്പ് നൽകുകയും മേഖലയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്ന് പറയുകയും ചെയ്ത സമയത്താണ് ഈ ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: