ന്യൂദല്‍ഹി: ഇഡിയെ കേരളത്തില്‍ വിചാരണ ചെയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടത്-ജിഹാദി മാധ്യമ ശൃംഖല. അതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസില്‍ ദിവസേനയെന്നോണം വാര്‍ത്തകള്‍ നല്‍കുകയാണ് ദേശാഭിമാനിയും മറ്റ് ജിഹാദി വാര്‍ത്താസൈറ്റുകളും.
ഈ എല്ലാ വാര്‍ത്തകളും എടുത്തു പരിശോധിച്ചാല്‍ അതിന്റെ തലക്കെട്ട് ആരംഭിക്കുന്നത് ഇങ്ങിനെയാണ്: ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’. വാസ്തവത്തില്‍ ഇങ്ങിനെ എഴുതുന്നത് പത്രധര്‍മ്മത്തിന് നിരക്കുന്നതാണോ എന്ന ചോദ്യം പല പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരും നിയമവിദഗ്ധരും ഉയര്‍ത്തുന്നു. കേരളത്തിലെ ഇഡി ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ യാദവിനെതിരെയാണ് രണ്ട് കോടിയുടെ കൈക്കൂലി ആരോപണം. കൊല്ലത്തെ കശുവണ്ടി ബിസിനസുകാരനായ അനീഷ് ബാബുവാണ് തന്നെ കേസില്‍ നിന്നും ഒഴിവാക്കാന്‍ രണ്ട് കോടി രൂപ ശേഖര്‍കുമാറിന് വേണ്ടി വില്‍സന്‍ എന്ന് പേരുള്ള വ്യക്തി ആവശ്യപ്പെട്ടെന്ന് ആരോപിച്ചിരിക്കുന്നത്. അനീഷ് ബാബുവില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ എത്തിയെന്ന് ആരോപിച്ച് വില്‍സനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 50 ലക്ഷം രൂപ വീതം നാല് തവണയായി കേരളത്തിന് പുറത്തുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാനാണ് വില്‍സന്‍ എന്ന വ്യക്തി നിര്‍ദേശിച്ചത്. രണ്ട് ലക്ഷം തനിക്ക് ക്യാഷായി കൈക്കൂലിയായി നല്‍കാന്‍ വില്‍സന്‍ അനീഷ് ബാബുവിനോട് ആവശ്യപ്പെട്ടത്രെ. അനീഷ് ബാബു ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ലക്ഷം രൂപ അനീഷ് ബാബുവില്‍ നിന്നും വാങ്ങാന്‍ വന്ന വില്‍സനെവിജിലന്‍സ് സംഘം പിടികൂടിയത്.
എന്തായാലും ഇതുവരെയും വിജിലന്‍സിന് ഇഡി അസിസ്റ്റന്‍റ് ഡയറക്ടറായ ശേഖര്‍കുമാര്‍ യാദവിനെതിരെ എത്രമാത്രം തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് അറിയില്ല. നിലവില്‍ അനീഷ് ബാബുവിന്റെ ആരോപണവും വില്‍സന്‍ എന്ന പ്രതിയുടെ അറസ്റ്റും മാത്രമാണ് വിജിലന്‍സിന്റെ കൈകളില്‍ ഉള്ളത്. കോടതി ഒരു വ്യക്തിയെ കേസില്‍ പ്രതിയെന്ന് വിധിക്കുന്നതുവരെ ആ വ്യക്തിയെ പ്രതി എന്ന് വിളിക്കാമോ എന്ന ധാര്‍മ്മികവും നിയമപരവുമായ ചോദ്യമാണ് ഉയരുന്നത്.
മിക്ക പത്രങ്ങളും ഓണ്‍ലൈന്‍ ചാനലുകളും ശേഖര്‍കുമാര്‍ യാദവിനെതിരായ കേസില്‍ ഉപയോഗിക്കുന്നത് ഒരൊറ്റ തലക്കെട്ടാണ്- ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’. ഇത് വായിക്കുന്ന സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ തലക്കെട്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ വായനക്കാരന്‍ ധരിക്കുക ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ പ്രതിയായിക്കഴിഞ്ഞു എന്നാണ്. വാസ്തവത്തില്‍ കൈക്കൂലിക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിമാത്രമാണ് ഇഡി ഉദ്യോഗസ്ഥനാണ് ശേഖര്‍ കുമാര്‍ യാദവ്. അതിനാല്‍ ഈ മാധ്യമങ്ങളുടെ തലക്കെട്ട് ബോധപൂര്‍വ്വം ഇഡിയെ കരിവാരിതേക്കുക എന്ന പദ്ധതിയുടെ ഭാഗമാണോ എന്നും നിയമവിദഗ്ധരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു.
ഇഡി തന്നെ കശുവണ്ടി മുതലാളിയായ അനീഷ് ബാബുവിനെതിരെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത് കേരളത്തിലെ മാധ്യമങ്ങളില്‍ അധികമായി അച്ചടിച്ചുവന്നിട്ടില്ല. ഇന്ത്യാ ടുഡേ അത് വിശദമായി നല്‍കിയിരുന്നു. ഇഡിയുടെ പേര് കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ ഒരു ബിസിനസുകാരന്റെ പരാതിയെന്ന് ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. മെയ് 19നാണ് ഇന്ത്യാ ടുഡേ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇഡിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച അനീഷ് എന്ന കൊട്ടാരക്കരയിലെ ബിസിനസുകാരന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്നും ഇഡി ആരോപിക്കുന്നു. ഇഡിയുടെ ഈ ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനും ഉത്തരം പറയേണ്ടത് കോടതിയാണ്. എന്തായാലും ഇഡി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് അറസ്റ്റിനെതിരെ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ്. ഈ ജാമ്യം കേരളഹൈക്കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നവരെ പിടികൂടുന്നതില്‍ ഇഡി സ്തുത്യര്‍ഹമായ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ ഇഡി ഉദ്യോഗസ്ഥന്‍ തന്നെ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതുമാണ്. അതുകൊണ്ടായിരിക്കണം ഇഡി തന്നെ ഈ കേസില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അതിന്റെ ഭാഗമായി അനീഷ് ബാബുവിനെ ദല്‍ഹിക്ക് വിളിച്ച് ചോദ്യം ചെയ്തിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇഡി എന്നറിയുന്നു.
എന്തായാലും കോടതി കൈക്കൂലിക്കുറ്റം ചെയ്തു എന്ന് വിധിക്കാത്തിടത്തോളം മാധ്യമങ്ങളില്‍ കറങ്ങിനടക്കുന്ന ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’ എന്ന തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഇഡി ഉദ്യോഗസ്ഥനെ കോടതി ശിക്ഷിക്കും മുന്‍പ് കുറ്റവാളിയാക്കുന്ന നടപടിയാണെന്നും അത് തെറ്റാണെന്നും മാധ്യമരംഗത്തെ പരിചയസമ്പന്നരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: