Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

ഇഡിയെ കേരളത്തില്‍ വിചാരണ ചെയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടത്-ജിഹാദി മാധ്യമ ശൃംഖല. അതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസില്‍ ദിവസേനയെന്നോണം വാര്‍ത്തകള്‍ നല്‍കുകയാണ് ദേശാഭിമാനിയും മറ്റ് ജിഹാദി വാര്‍ത്താസൈറ്റുകളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2025, 09:46 pm IST
in Kerala

ന്യൂദല്‍ഹി: ഇഡിയെ കേരളത്തില്‍ വിചാരണ ചെയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടത്-ജിഹാദി മാധ്യമ ശൃംഖല. അതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസില്‍ ദിവസേനയെന്നോണം വാര്‍ത്തകള്‍ നല്‍കുകയാണ് ദേശാഭിമാനിയും മറ്റ് ജിഹാദി വാര്‍ത്താസൈറ്റുകളും.

ഈ എല്ലാ വാര്‍ത്തകളും എടുത്തു പരിശോധിച്ചാല്‍ അതിന്റെ തലക്കെട്ട് ആരംഭിക്കുന്നത് ഇങ്ങിനെയാണ്: ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’. വാസ്തവത്തില്‍ ഇങ്ങിനെ എഴുതുന്നത് പത്രധര്‍മ്മത്തിന് നിരക്കുന്നതാണോ എന്ന ചോദ്യം പല പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരും നിയമവിദഗ്ധരും ഉയര്‍ത്തുന്നു. കേരളത്തിലെ ഇഡി ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ യാദവിനെതിരെയാണ് രണ്ട് കോടിയുടെ കൈക്കൂലി ആരോപണം. കൊല്ലത്തെ കശുവണ്ടി ബിസിനസുകാരനായ അനീഷ് ബാബുവാണ് തന്നെ കേസില്‍ നിന്നും ഒഴിവാക്കാന്‍ രണ്ട് കോടി രൂപ ശേഖര്‍കുമാറിന് വേണ്ടി വില്‍സന്‍ എന്ന് പേരുള്ള വ്യക്തി ആവശ്യപ്പെട്ടെന്ന് ആരോപിച്ചിരിക്കുന്നത്. അനീഷ് ബാബുവില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ എത്തിയെന്ന് ആരോപിച്ച് വില്‍സനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 50 ലക്ഷം രൂപ വീതം നാല് തവണയായി കേരളത്തിന് പുറത്തുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാനാണ് വില്‍സന്‍ എന്ന വ്യക്തി നിര്‍ദേശിച്ചത്. രണ്ട് ലക്ഷം തനിക്ക് ക്യാഷായി കൈക്കൂലിയായി നല്‍കാന്‍ വില്‍സന്‍ അനീഷ് ബാബുവിനോട് ആവശ്യപ്പെട്ടത്രെ. അനീഷ് ബാബു ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ലക്ഷം രൂപ അനീഷ് ബാബുവില്‍ നിന്നും വാങ്ങാന്‍ വന്ന വില്‍സനെവിജിലന്‍സ് സംഘം പിടികൂടിയത്.

എന്തായാലും ഇതുവരെയും വിജിലന്‍സിന് ഇഡി അസിസ്റ്റന്‍റ് ഡയറക്ടറായ ശേഖര്‍കുമാര്‍ യാദവിനെതിരെ എത്രമാത്രം തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് അറിയില്ല. നിലവില്‍ അനീഷ് ബാബുവിന്റെ ആരോപണവും വില്‍സന്‍ എന്ന പ്രതിയുടെ അറസ്റ്റും മാത്രമാണ് വിജിലന്‍സിന്റെ കൈകളില്‍ ഉള്ളത്. കോടതി ഒരു വ്യക്തിയെ കേസില്‍ പ്രതിയെന്ന് വിധിക്കുന്നതുവരെ ആ വ്യക്തിയെ പ്രതി എന്ന് വിളിക്കാമോ എന്ന ധാര്‍മ്മികവും നിയമപരവുമായ ചോദ്യമാണ് ഉയരുന്നത്.

മിക്ക പത്രങ്ങളും ഓണ്‍ലൈന്‍ ചാനലുകളും ശേഖര്‍കുമാര്‍ യാദവിനെതിരായ കേസില്‍ ഉപയോഗിക്കുന്നത് ഒരൊറ്റ തലക്കെട്ടാണ്- ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’. ഇത് വായിക്കുന്ന സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ തലക്കെട്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ വായനക്കാരന്‍ ധരിക്കുക ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ പ്രതിയായിക്കഴിഞ്ഞു എന്നാണ്. വാസ്തവത്തില്‍ കൈക്കൂലിക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിമാത്രമാണ് ഇഡി ഉദ്യോഗസ്ഥനാണ് ശേഖര്‍ കുമാര്‍ യാദവ്. അതിനാല്‍ ഈ മാധ്യമങ്ങളുടെ തലക്കെട്ട് ബോധപൂര്‍വ്വം ഇഡിയെ കരിവാരിതേക്കുക എന്ന പദ്ധതിയുടെ ഭാഗമാണോ എന്നും നിയമവിദഗ്ധരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു.

ഇഡി തന്നെ കശുവണ്ടി മുതലാളിയായ അനീഷ് ബാബുവിനെതിരെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത് കേരളത്തിലെ മാധ്യമങ്ങളില്‍ അധികമായി അച്ചടിച്ചുവന്നിട്ടില്ല. ഇന്ത്യാ ടുഡേ അത് വിശദമായി നല്‍കിയിരുന്നു. ഇഡിയുടെ പേര് കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ ഒരു ബിസിനസുകാരന്റെ പരാതിയെന്ന് ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. മെയ് 19നാണ് ഇന്ത്യാ ടുഡേ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇഡിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച അനീഷ് എന്ന കൊട്ടാരക്കരയിലെ ബിസിനസുകാരന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്നും ഇഡി ആരോപിക്കുന്നു. ഇഡിയുടെ ഈ ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനും ഉത്തരം പറയേണ്ടത് കോടതിയാണ്. എന്തായാലും ഇഡി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് അറസ്റ്റിനെതിരെ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ്. ഈ ജാമ്യം കേരളഹൈക്കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കുന്നവരെ പിടികൂടുന്നതില്‍ ഇഡി സ്തുത്യര്‍ഹമായ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ ഇഡി ഉദ്യോഗസ്ഥന്‍ തന്നെ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതുമാണ്. അതുകൊണ്ടായിരിക്കണം ഇഡി തന്നെ ഈ കേസില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അതിന്റെ ഭാഗമായി അനീഷ് ബാബുവിനെ ദല്‍ഹിക്ക് വിളിച്ച് ചോദ്യം ചെയ്തിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇഡി എന്നറിയുന്നു.

എന്തായാലും കോടതി കൈക്കൂലിക്കുറ്റം ചെയ്തു എന്ന് വിധിക്കാത്തിടത്തോളം മാധ്യമങ്ങളില്‍ കറങ്ങിനടക്കുന്ന ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’ എന്ന തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഇഡി ഉദ്യോഗസ്ഥനെ കോടതി ശിക്ഷിക്കും മുന്‍പ് കുറ്റവാളിയാക്കുന്ന നടപടിയാണെന്നും അത് തെറ്റാണെന്നും മാധ്യമരംഗത്തെ പരിചയസമ്പന്നരും പറയുന്നു.

Tags: EDvigilanceenforcement directorateAneesh BabuVazhavila cashewsShekharkumar YadavEDvsVigilance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.