തിരുവനന്തപുരം : റാപ്പര്‍ വേടനെതിരെയുള്ള പുലിപ്പല്ല് കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വനംമേധാവി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികളെന്നാണ് വനംമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.മാധ്യമങ്ങള്‍ക്ക് വിവരം പങ്കുവെച്ചത് സര്‍വീസ് ചട്ടലംഘനമാണ്.
മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടെ നല്കി. ഇവ മോശം സന്ദേശത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.പൊലീസ് കൈമാറിയ കേസ് ആണെന്നതിനാലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വനംമന്ത്രി നടപടി തീരുമാനിക്കും.
വേടനെതിരെ കേസ് എടുത്തതിനെ വനംമന്ത്രി എ കെ ശശീന്ദ്രന് തന്നെ വിമര്‍ശിച്ചിരുന്നു.കേസ് സങ്കീര്‍ണമാക്കിയതിലെ അതൃപ്തി എ കെ ശശീന്ദ്രന് പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: