കൊച്ചി: ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയെന്ന് ആരോപിച്ച് മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ കെസെടുത്ത് പോലീസ്. എക്സ്പ്ലോസീവ് ആക്ട് അനുസരിച്ചാണ് കേസ്. ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ടായിരുന്നു പ്രശസ്തമായ വെടിക്കെട്ട് നടന്നത്.
ക്ഷേത്രത്തിന്റെ വടക്കേചേരുവാരം പ്രസിഡൻ്റ്, സെക്രട്ടറി, കണ്ടാൽ അ റിയാവുന്ന ആളുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. വെടിക്കെട്ടിന് കൂടുതൽ അപകടസാധ്യതയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുവെന്നാണ് പ്രധാന കുറ്റമായി ആരോപിച്ചിരിക്കുന്നത്.
സമീപകാലങ്ങളിൽ ഉണ്ടായ അപകടങ്ങളെത്തുടർന്ന് വെടിക്കെട്ടിന് ഹൈക്കോടതി ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഈ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനുള്ള അനുമതിയാണ് ജില്ലാഭരണകൂടം ക്ഷേത്രഭാരവാഹികൾക്ക് നൽകിയിരുന്നത്. എന്നലിത് ലംഘിച്ചുകൊണ്ടാണ് വെടിക്കെട്ട് നടന്നതെന്നാണ് പോലീസ് എഫ് ഐ ആർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: